സി.പി.എമ്മുകാരൻ്റെ കയ്യിൽ നിങ്ങളുടെ നമ്പരുണ്ടോ ? ഇനി പിണറായി നിങ്ങളെ വിളിക്കും: തിരഞ്ഞെടുപ്പിന് രാഷ്ട്രീയ ‘നമ്പരുകളുമായി ‘ രാഷ്ട്രീയ പാർട്ടികൾ

സി.പി.എമ്മുകാരൻ്റെ കയ്യിൽ നിങ്ങളുടെ നമ്പരുണ്ടോ ? ഇനി പിണറായി നിങ്ങളെ വിളിക്കും: തിരഞ്ഞെടുപ്പിന് രാഷ്ട്രീയ ‘നമ്പരുകളുമായി ‘ രാഷ്ട്രീയ പാർട്ടികൾ

സ്വന്തം ലേഖകൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ നമ്പരുകളുമായി പാർട്ടികൾ സജീവമാകുന്നു. മൊബൈൽ ഫോണിൽ മുഖ്യമന്ത്രി മുതൽ സ്ഥാനാർത്ഥികൾ വരെയുള്ളവരുടെ റെക്കോർഡ് ചെയ്ത സന്ദേശം എത്തുകയാണ്. പരമാവധി ഫോൺ നമ്പരുകൾ ശേഖരിച്ച ശേഷം നേരിട്ട് ആളുകളിലേയ്ക്ക് എത്തുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

പല വിധ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു മിനിറ്റിൽ താഴെയുള്ള ഓഡിയോ സന്ദേശമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരിൽ സന്ദേശം ഫോണിൽ എത്തുന്നത്. വിവിധ മൊബൈൽ കമ്പനി സേവന ദാതാക്കളുമായി ധാരണയിൽ എത്തിയ ശേഷമാണ് ഇത്തരത്തിൽ സന്ദേശം അയക്കുന്നത്. ബംഗളൂരുവിലും കൊച്ചിയിലുമുള്ള കോൾ സെൻ്ററുകളിൽ നിന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ ശബ്ദ സന്ദേശം എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശബ്ദത്തിലാണ് ഇപ്പോൾ സന്ദേശം എത്തുന്നത്. ഒരു പ്രത്യേക നമ്പരിൽ നിന്നും ഈ ശബ്ദ സന്ദേശം വോട്ടർമാരുടെ ഫോണിലേയ്ക്ക് എത്തുകയാണ് ചെയ്യുന്നത്. ഓരോ സന്ദേശവും ഓരോ പ്രത്യേക വിഷയത്തെ അധീകരിച്ചാണ് സന്ദേശം ക്രമീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വരെയുള്ള എല്ലാ ദിവസവും സന്ദേശം പരമാവധി ആളുകളുടെ ഫോണിൽ എത്തുന്നതിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

സർക്കാരിൻ്റെ വികസന നേട്ടങ്ങളും , ഇനി നൽകുന്ന വാഗ്ദാനങ്ങളും , ഇത് വരെ നടപ്പാക്കിയ വികസനവും അടക്കം ചർച്ച വിഷയമാക്കിയാണ് ശബ്ദ സന്ദേശം എത്തിക്കുന്നത്. ഇത് കൂടാതെ ടെക്സ്റ്റ് മെസേജ് ആയും വാട്സപ്പ് വഴിയും സന്ദേശം എത്തിക്കുന്നുണ്ട്. ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളുടെ വക പ്രത്യേകം ഓഡിയോ സന്ദേശവും ഇവിടെ എത്തുന്നുണ്ട്.