‘നവകേരള ബസ്’ സർവീസ് തുടങ്ങി; ആദ്യ യാത്രയിൽ തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി; യാത്ര ആരംഭിച്ചത് അരമണിക്കൂർ വൈകി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. ഡോർ കേടായപ്പോൾ നന്നാക്കാൻ ശ്രമിക്കുന്ന കണ്ടക്ടർ 4 […]

സ്കൂട്ടറിലെത്തി സ്കെച്ചിട്ടു; ആദ്യ ശ്രമം പാളി; 69 പവൻ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തിൽ ലോഡ്ജ് വളഞ്ഞ് യുവാക്കളെ പൊക്കി ഡി.വൈ എസ്‌.പി വി.എ നിഷാദ് മോനും സംഘവും

കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സില്‍ രണ്ട് യുവാക്കള്‍ എറണാകുളത്ത് അറസ്റ്റില്‍. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ബൈജു നോർത്ത് പറവൂർ കാഞ്ഞിരപറമ്പില്‍ വീട്ടില്‍ നിസാർ എന്നിവരെയാണ് എറണാകുളം പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാല്‍പ്പറമ്പില്‍ രഞ്ജിത്ത് ആർ നായരുടെ വീട്ടില്‍ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടുടമസ്ഥന്‍റെ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് […]

എരുമേലി – ഒഴക്കനാട് റോഡില്‍ ബൈക്കിന് കുറുകെ ചാടിവീണ് പുലി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്; യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് വനപാലകർ

എരുമേലി: ജോലി കഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ റോഡിന് കുറുകെ പുലി ചാടിവീണെന്ന് യുവാവ്. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് നിസാര പരിക്ക്. അതേസമയം യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് വനപാലകർ. ഇന്നലെ വൈകുന്നേരം എരുമേലി – ഒഴക്കനാട് റോഡില്‍ വച്ചാണ് സംഭവം. ഒഴക്കനാട് ചെന്നയ്ക്കാട്ട് ജോജി – രേണുക ദമ്ബതികളുടെ മകൻ അഭിമന്യു (23) ആണ് ബൈക്കില്‍ വരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. റോഡിന് നടുവിലേക്ക് എടുത്തുചാടിയ പുലി ഉടൻ ഓടി മറഞ്ഞെന്നും അഭിമന്യു പറയുന്നു.

ബിജെ‌പി മണ്ഡലം കമ്മറ്റി അംഗം എരുത്തിക്കൽ ഹരി വിഹാറിൽ ജി.കെ ഹരി നിര്യാതനായി

കാരാപ്പുഴ: എരുത്തിക്കൽ ഹരി വിഹാറിൽ ജി.കെ ഹരി (38) ബിജെ‌പി നിയോജക മണ്ഡലം കമ്മറ്റി അംഗം) നിര്യാതനായി. സംസ്കാരം മെയ് 5 ഞായർ 4 ന് വീട്ടുവളപ്പിൽ. ”ഹരി വിഹാറിൽ കെ എസ് ഗോപാലകൃഷ്ണൻ നായരുടെയും കുഞ്ഞുകുട്ടി അമ്മയുടെയും പുത്രനാണ്. വിവേക് ജി കെ ( അമൃത ടി വി ) സഹോദരൻ ആണ് : മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോടി മത വാർഡിൽ ബിജെ‌പി സ്ഥാനാർത്ഥി ആയിരുന്നു

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും; മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ […]

പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഗ്രേഡ് എസ്‌ഐ മരിച്ചു

കാസർകോട്: പൊലീസ് ക്വാർട്ടേഴ്സില്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്‌ഐ മരിച്ചു. ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജപുരം കോളിച്ചാല്‍ സ്വദേശി വിജയൻ (50) ആണ് മരിച്ചത്. പനത്തടി മാനടുക്കത്താണ് താമസം. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് വിഷം കഴിക്കാൻ കാരണമെന്ന് ഇദ്ദേഹം മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഒരു കേസുമായി ബന്ധപ്പെട്ടുള്ള സിപിഎം സമ്മര്‍ദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ ഏഴ് മാസമായ ഗര്‍ഭം അലസിപ്പിക്കാൻ അനുമതി; പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ ഏഴു മാസമായ ഗർഭം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നല്‍കി. മെഡിക്കല്‍ ബോർഡിന്റെ മേല്‍നോട്ടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്. കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കില്‍ ഇൻക്യുബേറ്റർ ലഭ്യമാക്കി സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണം. ചാപിളളയാണെങ്കില്‍ പീഡനക്കേസിന്റെ തെളിവിനായി ഭ്രൂണം സൂക്ഷിക്കണം. ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. 19കാരനായ കാമുകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയത്. യുവാവിനെതിരെ കണ്ണൂർ ജില്ലാ പൊലീസ് പോക്സോ അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.

92-0ല്‍ നിന്ന് 117-6ലേക്ക് നടുതല്ലി വീഴ്ച; ഒടുവില്‍ ഡികെ കാത്തു; ആര്‍സിബിക്ക് നാല് വിക്കറ്റിന്‍റെ ആശ്വാസ ജയം

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ പവർപ്ലേയില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ ശേഷം 117-6 എന്ന നിലയില്‍ കൂട്ടത്തകർച്ച നേരിട്ട ആർസിബിക്ക് ഒടുവില്‍ നാല് വിക്കറ്റിന്‍റെ ആശ്വാസ ജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായ മൂന്നാം ജയം നേടിയത്. ടൈറ്റന്‍സിനായി നാല് വിക്കറ്റ് പ്രകടനം പുറത്തെടുത്ത ജോഷ് ലിറ്റിലിന് നിരാശയായി മത്സരഫലം. ഒരുവേള തകർത്തടിച്ച്‌ ജയിച്ചതോടെ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ബെംഗളൂരു (8 പോയിന്‍റ്) അവസാനസ്ഥാനത്ത് നിന്ന് ഏഴാമതേക്ക് ചേക്കേറി. 8 […]

സാരി ധരിക്കുന്നതിലൂടെ ക്യാൻസർ വരാൻ സാധ്യതയുണ്ടോ… ‘സാരി കാൻസറി’നു പിന്നിലെന്ത്? ഈ കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ…

സ്വന്തം ലേഖകൻ സാരി കാൻസർ എന്ന അവസ്ഥയേക്കുറിച്ച് കേട്ടിട്ടുണ്ടോ. സാരിയുമായി കാൻസറിനെന്ത് ബന്ധം എന്നു ചിന്തിക്കുന്നവരാകും ഭൂരിഭാ​ഗവും. പേരുപോലെ സാരി ഉടുക്കുന്നതുകൊണ്ട് ഉണ്ടാകുന്ന കാൻസറല്ലിത്. മറിച്ച് ഇറുകിയ വസ്ത്രം മൂലമുണ്ടാകുന്ന പ്രശ്നത്തേയാണ് സാരി കാൻസർ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നത്. ശരീരത്തിൽ ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ ധരിക്കുമ്പോൾ, പ്രത്യേകിച്ച് അരക്കെട്ടിന്റെ ഭാ​ഗം ഉൾപ്പെടെയുള്ള ശരീരഭാ​ഗങ്ങളിൽ വീക്കമുണ്ടാകുന്ന അവസ്ഥയാണിത്. 1945-ൽ ദോത്തി കാൻസർ എന്ന പദവും സമാനമായി വന്നതാണ്. നിരന്തരം സാരിയോ, മുണ്ടോ, ജീൻസോ തുടങ്ങി ശരീരത്തിൽ ഇറുകിപ്പിടിച്ചു കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതുവഴിയുണ്ടാകുന്ന ആരോ​ഗ്യപ്രശ്നത്തേയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. 2011-ൽ […]

അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം കവർന്ന സംഭവം ; മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതി കാണാമറയത്ത് ; സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം കവർന്ന പ്രതി കാണാമറയത്ത് തന്നെ. സംഭവം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ കാര്യമായ തെളിവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്ന് പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് പൊതുജനങ്ങളുടെ സേവനം തേടി ദൃശ്യം പുറത്ത് വിട്ടത്. ഏപ്രിൽ 13 ശനിയാഴ്ച പുലർച്ചെയാണ് പൊന്നാനി ഐശ്വര്യ തിയറ്ററിന് സമീപത്തെ മണപ്പറമ്പിൽ രാജീവിന്റെ വീട്ടിൽനിന്നും വൻ കവർച്ച നടന്നത്. […]