92-0ല്‍ നിന്ന് 117-6ലേക്ക് നടുതല്ലി വീഴ്ച; ഒടുവില്‍ ഡികെ കാത്തു; ആര്‍സിബിക്ക് നാല് വിക്കറ്റിന്‍റെ ആശ്വാസ ജയം
ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ പവർപ്ലേയില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ ശേഷം 117-6 എന്ന നിലയില്‍ കൂട്ടത്തകർച്ച നേരിട്ട ആർസിബിക്ക് ഒടുവില്‍ നാല് വിക്കറ്റിന്‍റെ ആശ്വാസ ജയം.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായ മൂന്നാം ജയം നേടിയത്. ടൈറ്റന്‍സിനായി നാല് വിക്കറ്റ് പ്രകടനം പുറത്തെടുത്ത ജോഷ് ലിറ്റിലിന് നിരാശയായി മത്സരഫലം.
ഒരുവേള തകർത്തടിച്ച് ജയിച്ചതോടെ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ബെംഗളൂരു (8 പോയിന്‍റ്) അവസാനസ്ഥാനത്ത് നിന്ന് ഏഴാമതേക്ക് ചേക്കേറി. 8 പോയിന്‍റ് തന്നെയെങ്കിലും ടൈറ്റന്‍സ് 9-ാം സ്ഥാനത്തേക്ക് വീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുപടി ബാറ്റിംഗില്‍ ആർസിബിക്കായി ഓപ്പണർമാരായ നായകന്‍ ഫാഫ് ഡുപ്ലസിസും കിംഗ് വിരാട് കോലിയും ചേർന്ന് 5.5 ഓവറില്‍ അടിച്ചുകൂട്ടിയത് 92 റണ്‍സായിരുന്നു.
18 പന്തില്‍ ഫിഫ്റ്റി തികച്ച ഫാഫ് 23 ബോളില്‍ 10 ഫോറും മൂന്ന് സിക്സറും സഹിതം 64 റണ്‍സെടുത്ത് പുറത്തായി. പേസർ ജോഷ് ലിറ്റിലിന്‍റെ പന്തില്‍ ഫാഫിനെ ഷാരൂഖ് ഖാന്‍ ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ മൂന്നാമന്‍ വില്‍ ജാക്സ് റണ്ണൊന്നും നേടാതിരുന്നപ്പോള്‍ ബെംഗളൂരുവിന്‍റെ പവർപ്ലേ സ്കോർ 92-1. തൊട്ടടുത്ത ഓവറില്‍ ജാക്സിനെ (3 പന്തില്‍ 1) സ്പിന്നർ നൂർ അഹമ്മദ് പറഞ്ഞയച്ചു.
ആവേശം വിനയായതോടെ രജത് പാടിദാർ (3 പന്തില്‍ 2), ഗ്ലെന്‍ മാക്സ്‍വെല്‍ (3 പന്തില്‍ 4), കാമറൂണ്‍ ഗ്രീന്‍ (2 പന്തില്‍ 1) എന്നിവർ ജോഷിന് മുന്നില്‍ വന്നപോലെ മുട്ടുമടക്കി മടങ്ങി. ഇതോടെ സമ്മർദത്തിലായ വിരാട് കോലി 27 പന്തില്‍ 42 റണ്‍സുമായി നൂറിന് വിക്കറ്റ് സമ്മാനിച്ച് വീണു. ഒരവസരത്തില്‍ 92-0 ആയിരുന്ന ആർസിബി ഇതോടെ 116-6 എന്ന നിലയില്‍ പരുങ്ങി.