എരുമേലി – ഒഴക്കനാട് റോഡില്‍ ബൈക്കിന് കുറുകെ ചാടിവീണ് പുലി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്; യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് വനപാലകർ
എരുമേലി: ജോലി കഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ റോഡിന് കുറുകെ പുലി ചാടിവീണെന്ന് യുവാവ്.
രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് നിസാര പരിക്ക്.
അതേസമയം യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് വനപാലകർ.
ഇന്നലെ വൈകുന്നേരം എരുമേലി – ഒഴക്കനാട് റോഡില്‍ വച്ചാണ് സംഭവം. ഒഴക്കനാട് ചെന്നയ്ക്കാട്ട് ജോജി – രേണുക ദമ്ബതികളുടെ മകൻ അഭിമന്യു (23) ആണ് ബൈക്കില്‍ വരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിന് നടുവിലേക്ക് എടുത്തുചാടിയ പുലി ഉടൻ ഓടി മറഞ്ഞെന്നും അഭിമന്യു പറയുന്നു.
Third Eye News Live
0