video
play-sharp-fill

ജില്ലയിലെ സ്‌കൂൾ ബസുകൾ ഫിറ്റാണോ..? പരിശോധന നടത്തിയതിൽ 101 എണ്ണം മാത്രം ഫിറ്റ്; ആയിരത്തിലേറെ സ്‌കൂളുകളിലുള്ള ജില്ലയിൽ പരിശോധനയ്‌ക്കെത്തിയത് 116 എണ്ണം മാത്രം

സ്വന്തം ലേഖകൻ കോട്ടയം: ആയിരത്തിലേറെ സ്‌കൂളുകളുള്ള ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കായി ആകെ എത്തിയത് 116 സ്‌കൂൾ വാഹനങ്ങൾ മാത്രം. കോട്ടയം ആർ.ടി.ഒ. ഓഫീസിന് കീഴിലുള്ള സ്‌കൂളുകളിലെ വാഹനങ്ങളുടെ പരിശോധനയിൽ 101 വാഹനങ്ങൾ സർവീസ് നടത്താൻ യോഗ്യത നേടി. ഈ വാഹനങ്ങളിൽ സേഫ് ഇ.ഐ.ബി.(സേഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ബസ്) സ്റ്റിക്കറും പതിപ്പിച്ചു. 116 വാഹനങ്ങളാണ് ബുധനാഴ്ച രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കോടിമതയിൽ നടന്ന പരിശോധനയിൽ എത്തിയത്. ഇതിൽ 15 വാഹനങ്ങളിൽ പോരായ്മ കണ്ടെത്തി. സ്പീഡ് ഗവർണർ, ടയറുകൾ, ബ്രേക്ക്, […]

കുമരകം ചന്തക്കവലയിലെ കേബിൾ കുഴിയിൽ ഭാരവണ്ടി താഴ്ന്ന് ഗതാഗതം മുടങ്ങി

സ്വന്തം ലേഖകൻ കുമരകം: ബി.എസ്.എൻ.എൽ കേബിൾ സ്ഥാപിക്കുന്നതിന് എടുത്ത് മൂടിയ കുഴിയിൽ ലോഡ് കയറ്റിയ എയ്‌സ് വണ്ടി താഴ്ന്ന് ഗതാഗതം മുടങ്ങി. കുമരകം ജങ്ങ്ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ ചുമട്ടുതൊഴിലാളികൾ വാഹനത്തിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഇറക്കി മാറ്റി, നാട്ടുകാരുടെ സഹായത്തോടെ വണ്ടി കുഴിയിൽ നിന്നും കയറ്റി ഗതാഗതം പുനസ്ഥാപിച്ചു. റോഡിന് വീതി കുറവുള്ളതും കുമരകത്തെ ഏറ്റവും തിരക്കേറിയതുമായ ചന്തകവല റോഡിൽ കേബിൾ കുഴികൾ അപകട ഭീഷണി ഉയത്തുന്നതു മൂലം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചാരം ഏറെ ക്ലേശകരമായി മാറി. കേബിൾ ഇടുന്നതിനെടുത്ത […]

സായാഹ്ന ധ്യാനം

കോട്ടയം : യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനതല പ്രതിവാര സായാഹ്ന ധ്യാനം  വ്യാഴാഴ്ച) വൈകുന്നേരം കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ നടക്കും. വൈകുന്നേരം 6 ന് സന്ധ്യാനമസ്‌കാരത്തെതുടര്‍ന്ന് നടത്തപ്പെടുന്ന ധ്യാനപരിപാടികള്‍ക്ക് ഫാ. യൂഹാനോന്‍ വേലിക്കകത്ത്, ഫാ. ജോര്‍ജ്ജ് കരിപ്പാല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

യുവമോർച്ചയുടെ കളക്ട്രേറ്റ് ഉപരോധം ഇന്ന് മുതൽ

സ്വന്തം ലേഖകൻ കോട്ടയം: പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ യുവമോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന് മുമ്പിൽ 24 മണിക്കൂർ രാപ്പകൽ സമരം സംഘടിപ്പിക്കും. എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജത്തിന്റെ രണ്ട് വർഷം കണ്ണീരിൽ കുതിർന്ന കേരളം എന്ന മുദ്രാവാക്യവുമായി 24ന് വൈകിട്ട് 4 മണി മുതൽ 25ന് വൈകിട്ട് 5 വരെയാണ് സമരം. സംസ്ഥാന സർക്കാരിന്റെ 2 വർഷത്തെ ഭരണം സംസ്ഥാനത്തെ എല്ലാ മേഖലയിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തന്നെ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കോട്ടയത്ത് […]

നാട്ടുകാർ കയ്യേറിയ ഓട നഗരസഭ തിരിച്ചു പിടിച്ചു; ഓടകുഴിച്ചപ്പോൾ കണ്ടത് മാലിന്യവും, കെട്ടിടാവശിഷ്ടവും

ശ്രീകുമാർ കോട്ടയം: നഗരത്തിൽ നാട്ടുകാർ കയ്യേറിക്കെട്ടിയടച്ച ഓട നഗരസഭ പൊളിച്ചടുക്കി. കെട്ടിട അവശിഷ്ടവും, മാലിന്യവും തള്ളിയാണ് നഗരമധ്യത്തെ ഓട നാട്ടുകാരും സമീപവാസികളും ചേർന്ന് അടച്ചു കെട്ടിയത്. മുപ്പതു വർഷം പഴക്കമുള്ള ഓടയിലെ ഒഴുക്ക് നിലച്ചതോടെ പ്രദേശത്തെ വീടുകളിലാകെ വെള്ളം നിറഞ്ഞതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയത്. രണ്ടു ദിവസം മുൻപത്തെ മഴയിലാണ് ശാസ്ത്രി റോഡിൽ കെ.എസ്.ഇ.ബി ഓഫിസിനു എതിർവശത്തെ ഓട നിറഞ്ഞ് വെള്ളം റോഡിൽ പടർന്നൊഴുകിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം നിറഞ്ഞതോടെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തി. തുടർന്ന് നഗരസഭ അധികൃതർ ഈ […]

കർണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്താം ദിവസവും വിലക്കയറ്റം: ഇന്നും വില കൂടി; പട്രോളിനു 81 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും പെട്രോള്‍-ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു. ബുധനാഴ്ച 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയാണ്. ഡീസലിന് 74.16 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ വില പിടിച്ചുനിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ വ്യക്തമാക്കി

വവ്വാലിന് കള്ള് ഇഷ്ടം: നിപയെ പേടിച്ച് കുടി നിർത്തിയവർ ഏറെ

സ്വന്തം ലേഖകൻ പാലക്കാട്: കള്ള് ചെത്തുന്ന തെ്ങ്ങിലും പനയിലുമിരുന്ന് വവ്വാൽ കള്ള് കുടിക്കുമെന്നു കണ്ടെത്തിയതോടെ പലരും കള്ളു കുടി ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്. വവ്വാലാണ് നിപ വൈറസ് പടർത്തുന്നതെന്നു കണ്ടെത്തിയതോടെയാണ് പല കുടിയൻമാരും ഭയന്ന് കള്ളുകുടി അവസാനിപ്പിച്ചത്. വവ്വാൽ കള്ളുകുടിക്കാൻ സാധ്യതയുള്ളതിനാൽ കള്ളുകുടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. വവ്വാലുകൾ നിപ വൈറസ് പരത്തുന്നെന്ന വാർത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലുമുള്ള ഷാപ്പുകളിലും ആലപ്പുഴയിലും വിൽപ്പന കുത്തനെ ഇടിഞ്ഞു. ഇരുനൂറു ലിറ്റർ കള്ള് അളക്കുന്ന ഷാപ്പുകളിൽ പോലും പകുതിപോലും ചെലവാകാത്ത അവസ്ഥയാണ്. വവ്വാലിന് […]

അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനു പോയ കുട്ടി കാർ ഇടിച്ചു മരിച്ചു

സ്വന്തം ലേഖകൻ എറണാകുളം: കൊടുങ്ങല്ലൂരിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനായി പോകുകയായിരുന്നു ഏഴുവയസുകാരി കാറിടിച്ച് മരിച്ചു. പി.വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്രത്തിനു വടക്കുവശം കാവുങ്ങൽ മനോജ് കുമാറിന്റെ മകൾ രേവതിയാണ് (ഏഴ്) മരിച്ചത്. അമ്മ ലിഷയും മൂത്ത മകൾ അശ്വതിയും കൂടി സ്‌കൂളിൽ അഡ്മിഷനായി പോവുകയായിരുന്നു. എതിരേ വന്ന കാർ അവരുടെ സ്‌കൂട്ടറിനേ മുഖാ മുഖം ഇടിച്ചു. സ്‌കൂട്ടറിനു മുന്നിൽ പ്‌ളാറ്റ്‌ഫോമിൽ ചവിട്ടി നിന്ന രേവതി അപ്പോൾ തന്നെ തെറിച്ച് പോയി. അഞ്ചങ്ങാടി എംഐടി സ്‌കൂളിലേക്കു പോകുകയായിരുന്നു ലിഷ. അഞ്ചങ്ങാടി ഭാഗത്തുനിന്നു വന്ന കാർ അശ്രദ്ധമായി […]

രണ്ടു ലക്ഷം രൂപയുടെ ബൈക്കുമായി ബംഗളൂരുവിലേയ്ക്കു കടന്നു; വിദ്യാർത്ഥി മോഷ്ടാക്കൾ പൊലീസ് പിടിയിലായി

ക്രൈം ഡെസ്‌ക് കോട്ടയം: രണ്ടു ലക്ഷം രൂപ വിലയുള്ള ആഡംബര ബൈക്ക് മോഷ്ടിച്ച്, ഒ.എൽ.എക്‌സിൽ വിൽക്കാനിട്ട മറ്റൊരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വിദ്യാർത്ഥി മോഷണ സംഘം പിടിയിൽ. കോളേജിൽ പെൺകുട്ടികളുടെ മുന്നിൽ ചെത്തിനടക്കുന്നതിനു വേണ്ടിയാണ് സെക്കൻഡ് ഹാൻഡ് ഷോറൂമിൽ നിന്നും ബൈക്ക് മോഷ്ടിച്ചതെന്നു വിദ്യാർത്ഥികൾ പൊലീസിനോടു സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗളൂരു സി.ജോൺസ് കോളേജ് ബി.എച്ച്.എം വിദ്യാർത്ഥി തിരുവല്ല വള്ളംകുളം കയ്യാലയ്ക്കകത്ത് എബി മാത്യു (19), ബികോം വിദ്യാർത്ഥി ചങ്ങനാശേരി കുരിശുമ്മൂട് ശങ്കുവിരിയ്ക്കൽ അജു തോമസ് (20) എന്നിവരെ കോടതിയിൽ ഹാജരാക്കി. […]

ഡുപ്ലസി മിന്നിക്കത്തി: ചാരത്തിൽ നിന്നും ഉയർന്നു വന്ന് ചെന്നൈ

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: ചെന്നൈയുടെ പോരാട്ട വീര്യം എന്താണെന്നു ഐ.പി.എല്ലിലെ ഹൈദരാബാദ് സംഘം അറിഞ്ഞു. അവസാന ശ്വാസം വരെ പൊരുതി നിൽക്കുന്ന ചെന്നൈ പടയാളികൾ ആഞ്ഞടിച്ചതോടെ ഹൈദരാബാദ് ഒരു പടി താഴേയ്ക്കു വീണു. ആ​വേ​ശ​ക​ര​മാ​യ ആ​ദ്യ പ്ലേ ​ഓ​ഫി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ ര​ണ്ടു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ഫൈ​ന​ലി​ൽ ക​ട​ന്നു. സ​ണ്‍​റൈ​സേ​ഴ്സ് ഉ​യ​ർ​ത്തി​യ 140 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ അ​ഞ്ച് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ ഡു​പ്ല​സി (67) അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​കാ​തെ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ചെ​ന്നൈ​യെ ഫൈ​ന​ലി​ലെ​ത്തി​ച്ച​ത്. ചെ​റി​യ സ്കോ​ർ […]