അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനു പോയ കുട്ടി കാർ ഇടിച്ചു മരിച്ചു

അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനു പോയ കുട്ടി കാർ ഇടിച്ചു മരിച്ചു

സ്വന്തം ലേഖകൻ

എറണാകുളം: കൊടുങ്ങല്ലൂരിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനായി പോകുകയായിരുന്നു ഏഴുവയസുകാരി കാറിടിച്ച് മരിച്ചു. പി.വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്രത്തിനു വടക്കുവശം കാവുങ്ങൽ മനോജ് കുമാറിന്റെ മകൾ രേവതിയാണ് (ഏഴ്) മരിച്ചത്. അമ്മ ലിഷയും മൂത്ത മകൾ അശ്വതിയും കൂടി സ്‌കൂളിൽ അഡ്മിഷനായി പോവുകയായിരുന്നു. എതിരേ വന്ന കാർ അവരുടെ സ്‌കൂട്ടറിനേ മുഖാ മുഖം ഇടിച്ചു. സ്‌കൂട്ടറിനു മുന്നിൽ പ്‌ളാറ്റ്‌ഫോമിൽ ചവിട്ടി നിന്ന രേവതി അപ്പോൾ തന്നെ തെറിച്ച് പോയി. അഞ്ചങ്ങാടി എംഐടി സ്‌കൂളിലേക്കു പോകുകയായിരുന്നു ലിഷ. അഞ്ചങ്ങാടി ഭാഗത്തുനിന്നു വന്ന കാർ അശ്രദ്ധമായി ഓടിച്ച് വരികയായിരുന്നു. സ്‌കൂട്ടറിനു മുന്നിലേക്ക് കാർ വന്നിട്ടും കാർ ഡ്രൈവർ മറ്റു കാര്യങ്ങളിൽ മുഴുകിയതോ മറ്റോ..കാർ വഴിമാറ്റാതെ ഇരുന്നു. 30 മീറ്ററിലേറെ തെറിച്ചു പോയ സ്‌കൂട്ടർ വൈദ്യുത പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സ്‌കൂട്ടർ ഇടിച്ച് തെറുപ്പിച്ച് പിന്നെയും കാർ മുന്നോട്ട് പോയി സമീപത്തേ പറമ്പിൽ കയരി ഒരു മരത്തിൽ ഇടിച്ചാണ് നിന്നത്. കാർ ഡ്രൈവർ ഏങ്ങണ്ടിയൂർ തെക്കേടത്ത് വിജേഷിനെതിരെ (44) പൊലീസ് പിടികൂടിയിട്ടുണ്ട്.
വാഹനം ഓടിക്കുമ്പോൾ എതിരേ വരുന്നത് ചെറിയ വാഹനം ആണേൽ അതിനു വേണ്ടത്ര പരിഗണന നല്കാതിരിക്കുന്നത് പതിവു ശീലമാണ്. ലിഷ ഓവർ സ്പീഡിൽ വണ്ടി ഓടിക്കില്ലെന്നും ശ്രദ്ധയോടെ മാത്രമേ ഓടിക്കൂ എന്നും നാട്ടുകാർ പറയുന്നു. കാർ ഓവർ സ്പീഡിലും അലക്ഷ്യവുമായി വന്നതാണത്രേ അപകട കാരണം. നിയന്ത്രണം വിട്ട കാർ റോഡിൽ അലക്ഷ്യമായ രീതിയിലാണ് നീങ്ങിയിരുന്നതെന്നു നാട്ടുകാർ പറഞ്ഞു. തങ്ങളുടെ നേരെ ഒരു കാർ പാഞ്ഞു വരുന്നത് ഓർമയിലുണ്ടെന്ന് പരുക്കേറ്റ അശ്വതി പറഞ്ഞു. അശ്വതിക്കും, ലിഷക്കും സാരമായി പരികേറ്റു. ഇത്രയും വലിയ ഇടിയുടെ ആഘാതത്തിൽ നിന്നും രക്ഷപെട്ടത് തന്നെ അത്ഭുതകരമെന്ന് നാട്ടുകാരും പറയുന്നു. സ്‌കൂട്ടർ ഇടിച്ച് തെറിച്ചു പോയില്ലായിരുന്നു എങ്കിൽ കാറിനടിയിൽ പെട്ട് പോകുമായിരുന്നു.
പുതിയ ഉടുപ്പും പുസ്തകങ്ങളും വാങ്ങി ചോച്ചി അശ്വതിക്കൊപ്പം സ്‌കൂളിലേക്ക് പോകാൻ ത്രില്ലിലായിരുന്നു രേവതി. ചേച്ചിക്കൊപ്പം ഇനി രേവതിയില്ല. ചേച്ചിക്കൊപ്പം സ്‌കൂളിൽ പോകുന്നതിന്റെ ത്രില്ലിൽ ആയിരുന്നു രേവതി. പുത്തനുടുപ്പുകളും ചെരിപ്പും എല്ലാം നീറുന്ന വേദനയായി.