കനത്ത മഴ: നഗരത്തിൽ കനത്ത നാശം; വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ
സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിലും കാറ്റിലും നഗരത്തിലും പരിസരത്തും വൻ നാശം. പള്ളിപ്പുറത്ത് കാവിന് മുൻപിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് കൂറ്റൻ ആൽമരം കടപുഴകി വീണത്. ക്ഷേത്രം തുറക്കുന്നതിന് മുൻപായതിനാൽ ആർക്കും അപകടം ഉണ്ടായില്ല. അര മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ക്ഷേത്രം തുറന്നേനെ. ഇവിടെ ഭക്തരുടെ വാഹനങ്ങൾ ഉണ്ടായേനെ. ഈ സമയത്ത് മരം വീണിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനേ. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴയിലും കാറ്റിലും ജില്ലയിലെ മിക്കയിടത്തും വൈദ്യുതി മുടങ്ങി. ജില്ല പൂർണമായും […]