പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
സ്വന്തം ലേഖകൻ
പീരുമേട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 28കാരിയായ യുവതി ഇടുക്കിയിൽ അറസ്റ്റിൽ. കുമിളി സ്വദേശിനിയായ യുവതിയാണ് കേസിൽ പ്രതിസ്ഥാനത്ത്. പോക്സോ നിയമപ്രകാരമുള്ള കേസിൽ ഇവരെ പീരുമേട് കോടതി റിമാന്റ് ചെയ്ത് കോട്ടയം വനിത ജയിലിലേക്ക് അയച്ചു. മാസങ്ങൾക്ക് മുമ്പ് അവിചാരിതമായി യാത്രക്കിടെയാണ് യുവതി ആൺകുട്ടിയെ കാണുന്നത്. ആൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വന്തം വീട്ടിലെത്തിച്ച് യുവതി ലൈംഗികമായി ദുരുപയോഗപ്പെടുത്തുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയാണ് യുവതി ഉപയോഗിച്ചതെന്ന് പതിനേഴുകാരൻ ചൈൽഡ് ലൈനിൽ മൊഴി നൽകി. യുവാവിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
Third Eye News Live
0