കനത്ത മഴ: നഗരത്തിൽ കനത്ത നാശം; വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ

കനത്ത മഴ: നഗരത്തിൽ കനത്ത നാശം; വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയിലും കാറ്റിലും നഗരത്തിലും പരിസരത്തും വൻ നാശം.

പള്ളിപ്പുറത്ത് കാവിന് മുൻപിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിപ്പുറ കാവിന് സമീപം റോഡിൽ വീണ ആൽമരം

ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് കൂറ്റൻ ആൽമരം കടപുഴകി വീണത്. ക്ഷേത്രം തുറക്കുന്നതിന് മുൻപായതിനാൽ ആർക്കും അപകടം ഉണ്ടായില്ല. അര മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ക്ഷേത്രം തുറന്നേനെ.

ഇവിടെ ഭക്തരുടെ വാഹനങ്ങൾ ഉണ്ടായേനെ. ഈ സമയത്ത് മരം വീണിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനേ.


ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴയിലും കാറ്റിലും ജില്ലയിലെ മിക്കയിടത്തും വൈദ്യുതി മുടങ്ങി. ജില്ല പൂർണമായും ഇരുട്ടിലാണ്.

താഴത്തങ്ങാടി ആലുമ്മൂട് എംഡി എൽ പി സ്കൂളിന് സമീപം മെയിൻ റോഡിലേയ്ക്ക് ടെലിഫോൺ പോസ്റ്റ് അപകടകരമായ രീതിയിൽ മറിഞ്ഞു നിൽക്കുന്നു.