കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: കുറ്റം സമ്മതിച്ച് വൈദികൻ
സ്വന്തം ലേഖകൻ തിരുവല്ല: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വൈദികൻ കുറ്റം സമ്മതിച്ചു. കേസിൽ മൂന്നാം പ്രതിയായ ഫാ. ജോൺസൺ വി. മാത്യൂവാണ് അന്വേഷണ സംഘത്തിന് മുൻപാകെ കുറ്റസമ്മതം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവല്ലയിൽ നിന്നാണ് ഫാ. ജോൺസൺ മാത്യൂവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനാണ് വൈദികനെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഫാ. ജോൺസൺ ഫോണിലൂടെ അശ്ലീല ചുവയുള്ള സംഭാഷണം നടത്തിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നും യുവതി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റത്തിൽനിന്നും ഫാ. […]