video
play-sharp-fill

പതിമൂന്ന് എസ്.പി മാർക്ക് ഐ.പി.എസ്.

വിദ്യാ ബാബു തിരുവനന്തപുരം: കേരളാ പോലീസിലെ പതിമൂന്നു സീനിയർ സൂപ്രണ്ടുമാർക്ക് ഐ.പി.എസ് നൽകാൻ യു.പി.എസ്.സി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. 2016-ൽ സംസ്ഥാന സർക്കാർ നൽകിയ 28 പേരുടെ പട്ടികയിൽ നിന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റി പതിമൂന്നുപേരെ തെരെഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ചിലർ വിജിലൻസ് അന്വേഷണം നേരിടുന്നവരാണെന്ന് പരാതി ഉയർന്നിരുന്നു. കെ.എം. ആന്റണി, യു അബ്ദുൾ കരീം, ജെ. സുകുമാരപിള്ള, എ.കെ ജമാലുദ്ദീൻ, ടി.എസ്. സേവ്യർ, ജെയിംസ് ജോസഫ്, പി.കെ മധു, പി.എസ് സാബു, കെ.പി വിജയകുമാരൻ, കെ.എസ് വിമൽ, കെ.എം. ടോമി, എ.അനിൽകുമാർ, ആർ. സുകേശൻ എന്നീ […]

ജസ്‌നയുമായി രൂപസാദൃശ്യം; മുണ്ടക്കയംകാരി അലീഷയ്ക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാതായി

ശ്രീകുമാർ മുണ്ടക്കയം: ജസ്‌നയുടെ രൂപസാദൃശ്യമുള്ള മുണ്ടക്കയം സ്വദേശിനി അലീഷയ്ക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാതായി. മുണ്ടക്കയം വെള്ളനാടി സ്വദേശിനി അലീഷയ്ക്കാണ് ജസ്നയുടെ രൂപസാദൃശ്യമുണ്ടെന്ന പേരിൽ പണികിട്ടിക്കൊണ്ടിരിക്കുന്നത്. ജസ്‌നയെ മുണ്ടക്കയത്തെ സി സി ടി വി ദൃശ്യങ്ങളിൽ കണ്ടുവെന്ന് വാർത്ത പരന്നതോടെയാണ് അലീഷയ്ക്ക് പണികിട്ടാൻ തുടങ്ങിയത്. ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ ജസ്‌നയല്ലേ എന്നു ചോദിച്ച് പലരും അടുത്തുവരുകയും സംസാരിക്കുകയും ചിത്രങ്ങൾ എടുക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് അലീഷയ്ക്ക് വീടിനു പുറത്ത് ഇറങ്ങാൻ പറ്റാതായത്. ജസ്‌നയുടേതിനു സമാനമായ വീതിയുള്ള കണ്ണടയും പല്ലിൽ കമ്പിയിട്ടിരിക്കുന്നതും മുഖ സാദൃശ്യവും അലീഷയെ കുഴപ്പത്തിലാക്കി. […]

സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ചു; പ്രകൃതി വിരുദ്ധ രീതിയിൽ പീഡിപ്പിച്ചു: പീഡനം നടന്ന ദിവസം വാതിൽക്കുറ്റിയിട്ടിരുന്ന് രാത്രി മുഴുവൻ പൊട്ടിക്കരഞ്ഞു: ജലന്ധർ ബിഷപ്പിന്റെ ലൈംഗിക വൈകൃതങ്ങൾ തുറന്നു പറഞ്ഞ് കന്യാസ്ത്രീ; കന്യാസ്ത്രീയുടെ രഹസ്യ മൊഴി ബിഷപ്പിനെ കുരുക്കും 

സ്വന്തം ലേഖകൻ കോട്ടയം: ജലന്ധർ ബിഷപ്പിന്റെ പീഡനത്തിന്റെയും ലൈംഗിക വൈകൃതങ്ങളുടെയും കഥകൾ രഹസ്യമൊഴിയായി മജിസ്‌ട്രേറ്റിനു മുന്നിൽ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് പീഡനത്തിനിരയായ കന്യാസ്ത്രീ. വ്യാഴാഴ്ച വൈകിട്ട് ചങ്ങനാശേരി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരായി കന്യാസ്ത്രീ നൽകിയ രഹസ്യമൊഴി കേസിൽ ഏറെ നിർണ്ണായകമാകും. കേസിൽ പരാതി നൽ്കിയ തൊട്ടടുത്ത ദിവസം കടുത്തുരുത്തി പൊലീസിനു നൽകിയ മൊഴി അതേപടി ചങ്ങനാശേരി മജിസ്‌ട്രേറ്റിനു മുന്നിലും കന്യാസ്ത്രീ ആവർത്തിക്കുകയായിരുന്നുവെന്നാണ് സൂചന. 13 തവണ ബിഷപ്പ് നടത്തിയ പീഡനങ്ങൾ കൃത്യമായി ഇവർ മജിസ്‌ട്രേറ്റിനോടു വിവരിച്ചു എന്നാണ് സൂചന. ആദ്യ ദിവസങ്ങളിൽ തന്റെ സ്വകാര്യ […]

മലയാള മനോരമയുടെ അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലായി; കല്യാണ ദിവസം വൈദ്യുതി മുടങ്ങിയാൽ എന്ത് സംഭവിക്കും

സ്വന്തം ലേഖകൻ കോട്ടയം: മലയാള മനോരമയുടെ അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. വിവാഹിതരായി കോളത്തിനു പകരം വൈദ്യുതി മുടക്കം എന്ന തലക്കെട്ട് നൽകിയ മലയാള മനോരമയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. കഴിഞ്ഞ ബുധനാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിന്റെ പ്രാദേശിക പേജായ രണ്ടാം പേജിലാണ് വലിയ പിഴവ് കടന്നു കൂടിയത്. കോടിമത – എസ്.എച്ച് മൗണ്ട് സ്വദേശികളായ യുവതി യുവാക്കളുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതു സംബന്ധിച്ചുള്ള വാർത്ത ഇരുവരുടെയും ബന്ധുക്കൾ മനോരമയിൽ നൽകുകയും ചെയ്തു. […]

ദമ്പതികളുടെ മരണം; കുറ്റക്കാർക്കെതിരെ നടപടി വേണം: മഞ്ഞക്കടമ്പിൽ

  സ്വന്തം ലേഖകൻ കോട്ടയം: CPM നേതാവും ചങ്ങനശ്ശേരി മുൻസിപ്പൽ കൗൺസിലറും അയ സുനിൽ കുമറാണ് തങ്ങളുടെ മരണത്തിന് ഉത്തരവാധി എന്നും, കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് പോലും എടുക്കാതെ രാവിലെ 9 മണി മുതൽ രാത്രി മണി വരെ തന്നെ പോലീസ് ക്രൂരമായി മർദ്ധിച്ച് കുറ്റം സമ്മതിപ്പിച്ച് എഴുതിവയ്പ്പിക്കുകയും പണം ഉടൻ നൽകണമെന്ന് പോലീസ് നിർബന്ധിക്കുകയും ചെയ്യുകയും അല്ലത്തപക്ഷം കേസിൽ കുടുക്കും എന്ന  ഭീഷണിപ്പെടുത്തി എന്നും. മറ്റ് ഒരു മാർഗവും ഇല്ലാത്തതിനാൽ താനും ഭാര്യയും മരിക്കുകയാണ് എന്ന് ആത്മഹത്യ കുറിപ്പ് എഴുതുകയും, മരിക്കുന്നതിന് […]

ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്താകാന്‍ കടുത്തുരുത്തി ഒരുങ്ങുന്നു

സ്വന്തം ലേഖകൻ കടുത്തുരുത്തി: ഐ.എസ്.ഒ അംഗീകാരം കൈയെത്തി പിടിക്കാന്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സേവനങ്ങള്‍ വേഗം ജനങ്ങളില്‍ എത്തിക്കുന്നതിനും ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതോടെ ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്തായി കടുത്തുരുത്തി മാറും. ഇതിനാവശ്യമായ തുക ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ മാറ്റി വെച്ചിട്ടുണ്ട്. ഓഫിസ് സംവിധാനം ജനസൗഹൃദമാക്കല്‍, പൗരാവകാശരേഖ പ്രകാരം സേവനങ്ങള്‍ നല്‍കല്‍,  മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനം, രേഖകളും പ്രമാണങ്ങളും എളുപ്പത്തില്‍ ലഭ്യമാകും […]

മലയാള ഭാഷയില്‍ സുല്‍ത്താന്‍ ഒരാള്‍ മാത്രം: മന്ത്രി എ.കെ ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോട്ടയം: മലയാള ഭാഷയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാത്രമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മാത്രം എഴുതിയ സാഹിത്യനായക•ാരില്‍ പ്രഥമ ഗണനീയനാണ് വൈക്കം മുഹമ്മദ് ബഷീര്‍. കാലാതീതമായി ബഷീര്‍ സാഹിത്യ കൃതികള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലാംകടവ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി വായനാ വാരത്തോട് അനുബസിച്ച് സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് എഴുത്തുകാരില്‍ നിന്നും […]

എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി; പോലീസ് ഒത്തു കളിച്ചില്ലെങ്കിൽ അകത്തേക്ക്

സ്വന്തം ലേഖകൻ കൊച്ചി: പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. രാജ്യത്തെ ഏത് പൗരനുമുള്ള അവകാശമേ എഡിജിപിയുടെ മകൾക്കുള്ളു.കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം ആവശ്യമുള്ള ആളല്ല എഡിജിപിയുടെ മകളെന്നും, എന്തിനാണ് ഹർജിക്കാരി അറസ്റ്റിനെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ഗവാസ്‌കറെ മർദ്ദിച്ച കേസിൽ തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിജിപിയുടെ മകൾ ഹൈക്കോടതിയെ സമീപിച്ചത്. എഡിജിപിയുടെ മകളെ ഡ്രൈവർ മർദിച്ചുവെന്ന് ആരെങ്കിലും വിശ്വസിക്കുമോ […]

എംബ്ലോയിബിലിറ്റി സെന്ററിൽ അഭിമുഖം നാളെ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം എംബ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംബ്ലോയ്ബിലിറ്റി സെന്റർ രാജ്യമെമ്പാടുമുള്ള പ്രമുഖ എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുടെയും കേരളത്തിലുള്ള ഓട്ടോമൊബൈൽ കമ്പനിയുടെയും ഇരുപത്തിയഞ്ചിൽപരം തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി അഭിമുഖം ജൂലൈ 6ന് നടത്തുന്നു. ബിരുദം, ബി-ടെക്ക്, ഐ.ടി.ഐ എന്നിവയാണ് യോഗ്യത. മെക്കാനിക്കൽ, സിവിൽ, ഫാബ്രിക്കേഷൻ എൻജിനീയർ, ഐ.ടി.ഐ, സേഫ്റ്റി ഓഫീസർ, അക്കൗണ്ടന്റസ്, ക്വാളിറ്റി എൻജിനീയർ/മാനേജർ, എച്ച്.ആർ. അസിസ്റ്റന്‌റ്, അക്കാദഡമിക് കൗൺസിലർ, സെയിൽസ് എന്നിവയിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡേറ്റയുമായി രാവിലെ പത്തിന് എംബ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക. യോഗ്യരായവർക്ക് രജിസ്‌ട്രേഷനുശേഷം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് […]

പെപ്പർ സ്‌പ്രെ അടിച്ച് വ്യാപാരിയുടെ 14000 രൂപയും 3 പവൻ മാലയും കവർന്ന കേസിലെ പ്രതിയെ പിടികൂടി.

ശ്രീകുമാർ കോട്ടയം: റെയിൽവെ സ്റ്റേഷനു മുന്നിലെ കടയിൽ കട ഉടമയ്ക്ക് നേരെ പെപ്പർ സ്‌പ്രെ അടിക്കുകയും സോഡാ കുപ്പി അടക്കം തല്ലിപ്പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത് 14000 രൂപയും 3 പവൻ മാലയും കവർന്ന കേസിലെ പ്രതി വടവാതൂർ ശാന്തിഗ്രാം കോളനിയിൽ കോതമന വീട്ടിൽ ജോമോനെ (35) സാഹസികമായി പിടികൂടി. വടവാതൂരിന് മൂന്നു കിലോമീറ്ററോളം ഉള്ളിലായി ആൾതാമസം ഇല്ലാത്ത പ്രദേശത്തെ പൊന്തക്കാട്ടിലാണ് പ്രതി ഒളിവിൽ താമസിച്ചിരുന്നത്. ജോമോന്റെ സുരക്ഷിതത്വത്തിനായി ഇരുപതോളം പട്ടികളും പൊന്തക്കാട്ടിൽ ഉണ്ടായിരുന്നു. സന്ധ്യ ആകുമ്പോൾ പുറത്തിറങ്ങുകയും അക്രമവും പിടിച്ചുപറിയും നടത്തി പുലർച്ചെ പൊന്തക്കാട്ടിൽ എത്തുകയാണ് […]