സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ചു; പ്രകൃതി വിരുദ്ധ രീതിയിൽ പീഡിപ്പിച്ചു: പീഡനം നടന്ന ദിവസം വാതിൽക്കുറ്റിയിട്ടിരുന്ന് രാത്രി മുഴുവൻ പൊട്ടിക്കരഞ്ഞു: ജലന്ധർ ബിഷപ്പിന്റെ ലൈംഗിക വൈകൃതങ്ങൾ തുറന്നു പറഞ്ഞ് കന്യാസ്ത്രീ; കന്യാസ്ത്രീയുടെ രഹസ്യ മൊഴി ബിഷപ്പിനെ കുരുക്കും 

സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ചു; പ്രകൃതി വിരുദ്ധ രീതിയിൽ പീഡിപ്പിച്ചു: പീഡനം നടന്ന ദിവസം വാതിൽക്കുറ്റിയിട്ടിരുന്ന് രാത്രി മുഴുവൻ പൊട്ടിക്കരഞ്ഞു: ജലന്ധർ ബിഷപ്പിന്റെ ലൈംഗിക വൈകൃതങ്ങൾ തുറന്നു പറഞ്ഞ് കന്യാസ്ത്രീ; കന്യാസ്ത്രീയുടെ രഹസ്യ മൊഴി ബിഷപ്പിനെ കുരുക്കും 

സ്വന്തം ലേഖകൻ
കോട്ടയം: ജലന്ധർ ബിഷപ്പിന്റെ പീഡനത്തിന്റെയും ലൈംഗിക വൈകൃതങ്ങളുടെയും കഥകൾ രഹസ്യമൊഴിയായി മജിസ്‌ട്രേറ്റിനു മുന്നിൽ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് പീഡനത്തിനിരയായ കന്യാസ്ത്രീ. വ്യാഴാഴ്ച വൈകിട്ട് ചങ്ങനാശേരി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരായി കന്യാസ്ത്രീ നൽകിയ രഹസ്യമൊഴി കേസിൽ ഏറെ നിർണ്ണായകമാകും. കേസിൽ പരാതി നൽ്കിയ തൊട്ടടുത്ത ദിവസം കടുത്തുരുത്തി പൊലീസിനു നൽകിയ മൊഴി അതേപടി ചങ്ങനാശേരി മജിസ്‌ട്രേറ്റിനു മുന്നിലും കന്യാസ്ത്രീ ആവർത്തിക്കുകയായിരുന്നുവെന്നാണ് സൂചന. 13 തവണ ബിഷപ്പ് നടത്തിയ പീഡനങ്ങൾ കൃത്യമായി ഇവർ മജിസ്‌ട്രേറ്റിനോടു വിവരിച്ചു എന്നാണ് സൂചന.
ആദ്യ ദിവസങ്ങളിൽ തന്റെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ച ബിഷപ്പ് പിന്നീട് തന്നെ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു കന്യാസ്ത്രീ വ്യക്തമാക്കുന്നു. അതി ക്രൂരമായ പീഡനങ്ങൾക്കാണ് താൻ ഇടയായതെന്നു മജിസ്‌ട്രേറ്റിനു മൊഴി നൽകുമ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് കന്യാസ്ത്രീ വെളിപ്പെടുത്തി. പ്രകൃതി വിരുദ്ധ പീഡനത്തിനും ലൈംഗിക അതിക്രമത്തിനും ബിഷപ്പ് തന്നെ ഇരയാക്കി. പലതവണ പല സ്ഥലത്തു വച്ച് ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ മൊബൈലിൽ അയച്ചു നൽകുകയും, അഭിപ്രായം ആരായുകയും ചെയ്തു. ഇതു സംബന്ധിച്ചു പരാതിപ്പെടുമെന്നു താൻ പറഞ്ഞതോടെയാണ് തനിക്കെതിരെ ബിഷപ്പിനു ശത്രുത കൂടിയതെന്നും കന്യാസ്ത്രീയുടെ രഹസ്യമൊഴിയിലുണ്ട്. ആദ്യമായി പീഡിപ്പിക്കപ്പെട്ട ദിവസം രാത്രി മുഴുവൻ മുറിയടച്ചിരുന്നു കണ്ണീരോടെ പ്രാർത്ഥിക്കുകയായിരുന്നു. പക്ഷേ, എന്നിട്ടും ലൈംഗികമായ ആക്രമണങ്ങളിൽ നിന്നു രക്ഷപെടാൻ സാധിച്ചില്ല. പിന്നീടും പല തവണ ഇതേ രീതിയിൽ തന്നെ ബിഷപ്പ് ലൈംഗിക ആക്രമണം തുടർന്നുവെന്നും രഹസ്യമൊഴിയിലുണ്ട്.
നിലവിൽ ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവുമാണ് ബിഷപ്പിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കന്യാസ്ത്രീയ്ക്കു ലൈംഗിക അവയവങ്ങളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ അയച്ചു നൽകിയെന്ന പരാതിയിൽ ഇനി സൈബർ കേസ് കൂടി രജിസ്റ്റർ ചെയ്യും. പൊലീസിനു നൽകിയ മൊഴിയെ സാധൂകരിക്കുന്ന വിവരങ്ങൾ തന്നെ കന്യാസ്ത്രീ രഹസ്യമൊഴിയിലും ആവർത്തിച്ചതോടെ പൊലീസിനു ബിഷപ്പിന്റെ അറസ്റ്റിലേയ്ക്കു നീങ്ങേണ്ടി വരും. അടുത്ത ദിവസം തന്നെ ബിഷപ്പിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.