എംബ്ലോയിബിലിറ്റി സെന്ററിൽ അഭിമുഖം നാളെ

എംബ്ലോയിബിലിറ്റി സെന്ററിൽ അഭിമുഖം നാളെ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം എംബ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംബ്ലോയ്ബിലിറ്റി സെന്റർ രാജ്യമെമ്പാടുമുള്ള പ്രമുഖ എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുടെയും കേരളത്തിലുള്ള ഓട്ടോമൊബൈൽ കമ്പനിയുടെയും ഇരുപത്തിയഞ്ചിൽപരം തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി അഭിമുഖം ജൂലൈ 6ന് നടത്തുന്നു. ബിരുദം, ബി-ടെക്ക്, ഐ.ടി.ഐ എന്നിവയാണ് യോഗ്യത. മെക്കാനിക്കൽ, സിവിൽ, ഫാബ്രിക്കേഷൻ എൻജിനീയർ, ഐ.ടി.ഐ, സേഫ്റ്റി ഓഫീസർ, അക്കൗണ്ടന്റസ്, ക്വാളിറ്റി എൻജിനീയർ/മാനേജർ, എച്ച്.ആർ. അസിസ്റ്റന്‌റ്, അക്കാദഡമിക് കൗൺസിലർ, സെയിൽസ് എന്നിവയിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡേറ്റയുമായി രാവിലെ പത്തിന് എംബ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക. യോഗ്യരായവർക്ക് രജിസ്‌ട്രേഷനുശേഷം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9745734942, 7356754522