പതിമൂന്ന് എസ്.പി മാർക്ക് ഐ.പി.എസ്.

പതിമൂന്ന് എസ്.പി മാർക്ക് ഐ.പി.എസ്.

വിദ്യാ ബാബു

തിരുവനന്തപുരം: കേരളാ പോലീസിലെ പതിമൂന്നു സീനിയർ സൂപ്രണ്ടുമാർക്ക് ഐ.പി.എസ് നൽകാൻ യു.പി.എസ്.സി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. 2016-ൽ സംസ്ഥാന സർക്കാർ നൽകിയ 28 പേരുടെ പട്ടികയിൽ നിന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റി പതിമൂന്നുപേരെ തെരെഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ചിലർ വിജിലൻസ് അന്വേഷണം നേരിടുന്നവരാണെന്ന് പരാതി ഉയർന്നിരുന്നു. കെ.എം. ആന്റണി, യു അബ്ദുൾ കരീം, ജെ. സുകുമാരപിള്ള, എ.കെ ജമാലുദ്ദീൻ, ടി.എസ്. സേവ്യർ, ജെയിംസ് ജോസഫ്, പി.കെ മധു, പി.എസ് സാബു, കെ.പി വിജയകുമാരൻ, കെ.എസ് വിമൽ, കെ.എം. ടോമി, എ.അനിൽകുമാർ, ആർ. സുകേശൻ എന്നീ പേരുകളാണ് സമിതി അംഗീകരിച്ചെന്നാണ് സൂചന. ഇതിൽ പലരും സർവ്വീസിൽ നിന്ന് വിരമിച്ചു. യു.പു.എസ്.സി കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയാൽ ഉടൻ വിജ്ഞാപനം പുറത്തിറങ്ങും. 55 വയസ്സ് പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിച്ചവർക്ക് ഐ.പി.എസ് ലഭിക്കുന്നതോടെ 60 വയസ്സുവരെ സർവ്വീസിൽ തുടരാനാവും.

Leave a Reply

Your email address will not be published.