അഭിമന്യു കൊലപാതകം; നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്
സ്വന്തം ലേഖകൻ
മലപ്പുറം: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. വാഴക്കാട് പൊലീസും സ്പെഷ്യൽ ബ്രാഞ്ചുമാണ് റെയ്ഡ് നടത്തുന്നത്. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് 20 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഘത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
Third Eye News Live
0