വൈദികന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഇന്നലെവരെ ആചാരതൊപ്പിയും എ.സി. മുറിയും ഉണ്ടായിരുന്ന അച്ചന് ജയിലിലെ ആദ്യദിവസം കൊതുകു കടിയും പത്രവായനയും

വൈദികന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഇന്നലെവരെ ആചാരതൊപ്പിയും എ.സി. മുറിയും ഉണ്ടായിരുന്ന അച്ചന് ജയിലിലെ ആദ്യദിവസം കൊതുകു കടിയും പത്രവായനയും

ശ്രീകുമാർ

പത്തനംതിട്ട: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഓർത്തഡോക്‌സ് സഭാ വൈദികൻ ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കേസിൽ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഓർത്തഡോക്‌സ് വൈദികർക്കെതിരായ ബലാത്സംഗക്കേസിൽ പ്രതികളായ മറ്റ് വൈദികർ ഉടൻ കീഴടങ്ങണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. വൈദികരെ ഒളിവിൽ താമസിപ്പിക്കുന്നവർക്കെതിരെയും കേസ് എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ജോസി ചെറിയാൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
ആചാരതൊപ്പിയും എ.സി. മുറിയിലെ ഉറക്കവും അനേകം പരിചാരകരുമുണ്ടായിരുന്ന വൈദികന് ഇന്നലെ പത്തനംതിട്ട ജില്ലാ ജയിലിലെ കൊതുകുകടി കാരണം ഉറങ്ങാൻ സാധിച്ചില്ല. ഇന്ന് അതീവ ദുഃഖിതനായി കാണപ്പെട്ട അച്ചൻ രാവിലെ മുതൽ പത്രവായനയും പ്രാർത്ഥനയുമാണ്. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഢിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. ഇദ്ദേഹത്തിന്റെ അടുത്താണ് യുവതി കുമ്പസാരിച്ചത്. അതേസമയം വൈദികനെതിരായി കൂടുതൽ തെളിവുകൾ പുറത്തുവന്നു. പള്ളിയിലെത്തിയ യുവതിയെ വൈദികൻ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി ദൃക്‌സാക്ഷി മൊഴി നൽകിയിട്ടുണ്ട്‌.