video
play-sharp-fill

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. കാർ ബൈക്കിനു മുകളിലൂടെ കയറിയിറങ്ങിയതോടെ കാറിന്റെ ടയർ പഞ്ചറായി. ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച രാവിലെ പത്തു മണിയോടെ എം.സി റോഡിൽ കോടിമത എം.ജി റോഡിലേയ്ക്കു തിരിയുന്ന വഴിയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും നഗരത്തിലേയ്ക്കു വരികയായിരുന്നു കാർ. ഈ സമയം മുന്നിൽ പോയ ബൈക്ക് എം.ജി റോഡിലേയ്ക്കു തിരിഞ്ഞു. പിന്നാലെ എത്തിയ കാർ ബൈക്കിന്റെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി. […]

ചങ്ങനാശേരിയിലെ ദമ്പതിമാരുടെ ആത്മഹത്യ: മലയാള മനോരമയുടെ താല്പര്യമെന്ത്; മനോരമയെ വീടുകളിൽ നിന്നും പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്താക്കാൻ ക്യാമ്പെയിനുമായി പൊലീസുകാർ; സർക്കാർ വിരുദ്ധത പൊലീസിനെതിരെ തിരിച്ച് മലയാള മനോരമ; വീ ഹേറ്റ് മനോരമ ക്യാമ്പെയിനുമായി പൊലീസുകാർ കൂട്ടത്തോടെ രംഗത്ത്

കെ.ജെ എബ്രഹാം കോട്ടയം: സ്വർണ്ണമോഷണക്കേസുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിൽ ദമ്പതിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നട്ടാൽകുരുക്കാത്ത നുണപ്രചാരണവുമായി മലയാള മനോരമ. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ പരാമർശങ്ങൾ പോലും തിരുത്തിയെഴുതി, തെറ്റും അസത്യവും പ്രചരിപ്പിക്കുകയാണ് മലയാള മനോരമ കഴിഞ്ഞ മൂന്നു ദിവസമായി ചെയ്യുന്നത്. അസത്യപ്രചാരണത്തിലൂടെ പൊലീസിനും സർക്കാരിനും എതിരായ തെറ്റിധാരണ പടർത്തുന്നതിനു വേണ്ടി മലയാള മനോരമ ഉപയോഗിക്കുന്നത് സാധാരണക്കാരായ കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവതമാണ്. വിവിധ വിഷയങ്ങളിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി തെറ്റായ പ്രചാരണം മാത്രം നടത്തുന്ന മലയാള മനോരമയ്‌ക്കെതിരെ പൊലീസുകാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. വീ ഹേറ്റ് […]

അവർ പരിചയപ്പെട്ടത് പത്തനംതിട്ടയിൽവച്ച്: അടുത്തത് ഫെയ്‌സ്ബുക്കിലൂടെ; ഭർത്താവില്ലാത്ത ദുഖം മാറ്റാൻ സഹായിയായി ഒപ്പം കൂടി; വഴിവിട്ട ബന്ധം ഒടുവിൽ കുടുംബം തകർത്തു

ശ്രീകുമാർ കോട്ടയം: ബസേലിയസ് കോളേജിലെ പ്രഫസറുടെ മകൻ, ഉയർന്ന കുടുംബാംഗം, നാട്ടിലെ മാന്യൻ.. സർവോപരി സാമൂഹ്യ സദസുകളിലെ നിറ സാന്നിധ്യം.. ബസേലിയസ് കോളേജിലെ സംസ്‌കൃതം പ്രഫസറും മിടുക്കനുമായ ശരത് പി.നാഥിന്റെ ബയോഡേറ്റ വായിക്കുന്നവർ ആരും ഒന്നു ഞെട്ടും. പക്ഷേ, തന്റെ അറിവും കാര്യശേഷിയും കൊണ്ടല്ല പക്ഷേ, കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹം വാർത്തകളിൽ നിറയുന്നത്. സ്വന്തം കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച്… സ്ഥാനത്തിനും മാനത്തിനും വിലയിടാതെ ഒരു യുവതിക്കൊപ്പം നാടുവിട്ടതോടെയാണ് ശരത് പി.നാഥ് വീണ്ടും വാർത്തകളിൽ നിറയുന്നത്. പ്രവാസി മലയാളിയുടെ ഭാര്യയും എറണാകുളം സ്വദേശിനിയുമായ യുവതിയെയാണ് […]

ദമ്പതികളുടെ ആന്മഹത്യ ;സുനിലിന്റെ ശരീരത്തിൽ പരിക്കേറ്റിട്ടില്ലന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും മർദ്ദിച്ചിട്ടില്ലന്ന് രാജേഷിന്റെ മൊഴിയും

  സ്വന്തം ലേഖകൻ ചങ്ങനാശേരി : ചങ്ങനാശേരിയിൽ ആത്മഹത്യ ചെയ്ത സുനിലിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സുനിലിനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന രാജേഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സുനിലിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഒന്നും തന്നെയില്ലെന്നും സാധാരണ ഏത് മൃതശരീരവും മാറ്റുന്നതിനിടെ ഉണ്ടാകുന്ന സ്വാഭാവിക പാടുകള്‍ മാത്രമാണ് ശരീരത്തിലുള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ രഞ്ചു രവീന്ദ്രന്‍, പോലീസ് സര്‍ജന്‍ ഡോ ദീപു ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടം […]

ഇലക്ട്രിഷന്‍ കം പ്ലബര്‍ നിയമനം

  സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറല്‍  ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ കം പ്ലബര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യു ജൂലൈ 19 നടക്കും.  യോഗ്യതയുളളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം രാവിലെ 10  ന് ജനറല്‍ ആശുപത്രിയില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04828 203492, 202292

സര്‍ഗ്ഗാത്മ സംവാദ വേദിയായി കാമ്പസുകള്‍ മാറണമെന്ന് ഡോ. ജയരാജ് എം.എല്‍.എ

  സ്വന്തം ലേഖകൻ കോട്ടയം :കോളേജ് കാമ്പസുകള്‍ സര്‍ഗ്ഗാത്മ സംവാദത്തിനുള്ള  വേദിയായി മാറണമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുസ്തക ചര്‍ച്ചയോ സാഹിത്യ സംവാദങ്ങളോ കാമ്പസുകളില്‍ നടക്കുന്നില്ല. വിദ്യാര്‍ത്ഥി മനസ്സുകളെ  സ്വാധീനിക്കുന്ന തരത്തില്‍ സമകാലിക പ്രസക്തിയുള്ള   പഴയതും പുതിയതുമായ സാഹിത്യ കൃതികള്‍ ചര്‍ച്ച ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് വര്‍ഗ്ഗീയ വാദമുള്‍പ്പെടെയുള്ള തെറ്റായ നടപടികളില്‍ കുട്ടികള്‍ പെട്ടു പോകുന്നത്.  മനുഷ്യരെ മനുഷ്യരാക്കി മാറ്റുന്ന വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം […]

വീണ്ടും തച്ചങ്കരി ഇഫക്ട്: ഒറ്റ യാത്രക്കാരനുമായി കെ.എസ്.ആർ.ടി.സിയുടെ ബാംഗ്ലൂർ സർവ്വീസ്; കലിപൂണ്ട തച്ചങ്കരി എ.റ്റി.ഒ യെ കൽപ്പറ്റയിൽ നിന്നും കട്ടപ്പനയിലേയ്ക്ക് തട്ടി

ബാലചന്ദ്രൻ കൽപ്പറ്റ: നഷ്ടത്തിൽനിന്നും നഷ്ടത്തിലേക്ക് മൂക്കുംകുത്തി വീഴുന്ന കെ.എസ്.ആർ.ടി.സി ഒരേയൊരു യാത്രക്കാരനുമായി കൽപ്പറ്റയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയി ചരിത്രം സൃഷ്ടിച്ചു. ഈ മാസം അഞ്ചിനാണ് ഒറ്റ യാത്രക്കാരനുമായി രാത്രി 9.30 ന് ബാംഗ്ലൂർ സർവ്വീസ് നടത്തിയത്. റിസർവേഷൻ ചാർട്ട് പരിശോധിച്ച് വേണ്ടത്ര യാത്രക്കാർ ഇല്ലെങ്കിൽ സർവ്വീസ് റദ്ദാക്കുകയും യാത്രക്കാരന് പകരം യാത്രാസൗകര്യം ഏർപ്പെടുത്തി കൊടുക്കുകയുമാണ് വേണ്ടത്. എന്നാൽ ഒറ്റ യാത്രക്കാരനുമായി യാത്ര തുടരുകയും പല സ്റ്റാന്ഡുകളിലും ബസ് കയറാതിരിക്കുകയും ആളെടുക്കാതിരിക്കുകയും ചെയ്തതോടുകൂടിയാണ് തച്ചങ്കരി വിഷയത്തിൽ ഇടപെട്ട് എ.റ്റി.ഒ ജയകുമാറിനെ കട്ടപ്പനയിലേയ്ക്ക് മാറ്റുകയും കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വന്ന […]

പത്ത് രൂപയ്ക്ക് സവാള: ഉദ്ഘാടന ഓഫറിൽ തകർത്തടിച്ച് കോട്ടയത്തെ ബിഗ് ബസാർ; ബുധനാഴ്ചകളിൽ വമ്പൻ ഓഫർ; പരസ്യങ്ങളൊന്നുമില്ലാതെ മാധ്യമങ്ങളെ വെട്ടി ഓൺലൈൻ പ്രചാരണവുമായി ബിഗ് ബസാർ കോട്ടയത്തും ഹിറ്റാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: പത്തു രൂപയ്ക്ക് ഒരു കിലോ സവാള, മുപ്പത്തിയഞ്ച് രൂപയ്ക്ക് മാതളനാരങ്ങ ഉദ്ഘാടന ഓഫറിൽ വിറ്റ് വമ്പൻ വിലക്കുറവിന്റെ മാമാങ്കമൊരുക്കി കോട്ടയത്തെ ബിഗ് ബസാർ സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്കു തുടക്കമായി. ജില്ലയിൽ ആദ്യമായി എത്തിയ ബിഗ് ബസാർ പക്ഷേ ഒരു മാധ്യമങ്ങളിലും പരസ്യം നൽകാതെയാണ് തുടക്കമിട്ടത്. എല്ലാ പത്രങ്ങളെയും ചാനലുകളെയും പൂർണമായും ഒഴിവാക്കി ഓൺലൈൻ വഴിയായിരുന്നു പരസ്യവും പ്രചാരണവും പൂർണമായും നടത്തിയത്. ജില്ലയിലെ ഒരു ലക്ഷം മൊബൈൽ ഫോണുകളിലേയ്ക്കു ഇവർ വാട്സ് അപ്പ് സന്ദേശം അയക്കുകയും ചെയ്യതിരുന്നു. ഇന്ത്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് […]

പത്ത് രൂപയ്ക്ക് സവാള: ഉദ്ഘാടന ഓഫറിൽ തകർത്തടിച്ച് കോട്ടയത്തെ ബിഗ് ബസാർ; ബുധനാഴ്ചകളിൽ വമ്പൻ ഓഫർ; പരസ്യങ്ങളൊന്നുമില്ലാതെ മാധ്യമങ്ങളെ വെട്ടി ഓൺലൈൻ പ്രചാരണവുമായി ബിഗ് ബസാർ കോട്ടയത്തും ഹിറ്റാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: പത്തു രൂപയ്ക്ക് ഒരു കിലോ സവാള, മുപ്പത്തിയഞ്ച് രൂപയ്ക്ക് മാതളനാരങ്ങ ഉദ്ഘാടന ഓഫറിൽ വിറ്റ് വമ്പൻ വിലക്കുറവിന്റെ മാമാങ്കമൊരുക്കി കോട്ടയത്തെ ബിഗ് ബസാർ സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്കു തുടക്കമായി. ജില്ലയിൽ ആദ്യമായി എത്തിയ ബിഗ് ബസാർ പക്ഷേ ഒരു മാധ്യമങ്ങളിലും പരസ്യം നൽകാതെയാണ് തുടക്കമിട്ടത്. എല്ലാ പത്രങ്ങളെയും ചാനലുകളെയും പൂർണമായും ഒഴിവാക്കി ഓൺലൈൻ വഴിയായിരുന്നു പരസ്യവും പ്രചാരണവും പൂർണമായും നടത്തിയത്. ജില്ലയിലെ ഒരു ലക്ഷം മൊബൈൽ ഫോണുകളിലേയ്ക്കു ഇവർ വാട്സ് അപ്പ് സന്ദേശം അയക്കുകയും ചെയ്യതിരുന്നു. ഇന്ത്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് […]

മതിൽ നിർമ്മിക്കാൻ വില്ലേജ് ഓഫീസർ അനുവാദം കൊടുത്തു; അയൽവാസി് വില്ലേജ് ഓഫിസിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിദ്യാ ബാബു തിരുവനന്തപുരം: തലസ്ഥാനത്ത് മാറനല്ലൂർ വില്ലേജ് ഓഫീസിൽ രണ്ട് പേർ ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാറനല്ലൂർ സ്വദേശികളായ രാജൻ, സുരേഷ് കുമാർ എന്നിവരാണ് വില്ലേജ് ഓഫീസറുടെ മുറിയിൽ കയറി ഡീസലൊഴിച്ചത്. വില്ലേജ് ഓഫീസറുടെ ദേഹത്തും രാജന്റെ ശരീരത്തിലുമാണ് ഡീസൽ ഒഴിച്ചത്. തടയാൻ ചെന്ന പൊലീസുകാരെ ഡീസലൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. അയൽവാസിക്ക് മതിൽ നിർമ്മിക്കാൻ അനധികൃതമായി അനുമതി നൽകിയെന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റവരെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.