വീണ്ടും തച്ചങ്കരി ഇഫക്ട്: ഒറ്റ യാത്രക്കാരനുമായി കെ.എസ്.ആർ.ടി.സിയുടെ ബാംഗ്ലൂർ സർവ്വീസ്; കലിപൂണ്ട തച്ചങ്കരി എ.റ്റി.ഒ യെ കൽപ്പറ്റയിൽ നിന്നും കട്ടപ്പനയിലേയ്ക്ക് തട്ടി

വീണ്ടും തച്ചങ്കരി ഇഫക്ട്: ഒറ്റ യാത്രക്കാരനുമായി കെ.എസ്.ആർ.ടി.സിയുടെ ബാംഗ്ലൂർ സർവ്വീസ്; കലിപൂണ്ട തച്ചങ്കരി എ.റ്റി.ഒ യെ കൽപ്പറ്റയിൽ നിന്നും കട്ടപ്പനയിലേയ്ക്ക് തട്ടി

ബാലചന്ദ്രൻ

കൽപ്പറ്റ: നഷ്ടത്തിൽനിന്നും നഷ്ടത്തിലേക്ക് മൂക്കുംകുത്തി വീഴുന്ന കെ.എസ്.ആർ.ടി.സി ഒരേയൊരു യാത്രക്കാരനുമായി കൽപ്പറ്റയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയി ചരിത്രം സൃഷ്ടിച്ചു.

ഈ മാസം അഞ്ചിനാണ് ഒറ്റ യാത്രക്കാരനുമായി രാത്രി 9.30 ന് ബാംഗ്ലൂർ സർവ്വീസ് നടത്തിയത്. റിസർവേഷൻ ചാർട്ട് പരിശോധിച്ച് വേണ്ടത്ര യാത്രക്കാർ ഇല്ലെങ്കിൽ സർവ്വീസ് റദ്ദാക്കുകയും യാത്രക്കാരന് പകരം യാത്രാസൗകര്യം ഏർപ്പെടുത്തി കൊടുക്കുകയുമാണ് വേണ്ടത്. എന്നാൽ ഒറ്റ യാത്രക്കാരനുമായി യാത്ര തുടരുകയും പല സ്റ്റാന്ഡുകളിലും ബസ് കയറാതിരിക്കുകയും ആളെടുക്കാതിരിക്കുകയും ചെയ്തതോടുകൂടിയാണ് തച്ചങ്കരി വിഷയത്തിൽ ഇടപെട്ട് എ.റ്റി.ഒ ജയകുമാറിനെ കട്ടപ്പനയിലേയ്ക്ക് മാറ്റുകയും കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വന്ന തുക ജയകുമാറിൽ നിന്ന് ഈടാക്കുവാനും ഉത്തരവിട്ടിട്ടുള്ളത്. കോർപ്പറേഷനെ നഷ്ടത്തിലാക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സർവ്വീസിൽ നിന്ന് പിരിച്ചുവിടൽ അടക്കുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group