മതിൽ നിർമ്മിക്കാൻ വില്ലേജ് ഓഫീസർ അനുവാദം കൊടുത്തു; അയൽവാസി് വില്ലേജ് ഓഫിസിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മതിൽ നിർമ്മിക്കാൻ വില്ലേജ് ഓഫീസർ അനുവാദം കൊടുത്തു; അയൽവാസി് വില്ലേജ് ഓഫിസിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love

വിദ്യാ ബാബു

തിരുവനന്തപുരം: തലസ്ഥാനത്ത് മാറനല്ലൂർ വില്ലേജ് ഓഫീസിൽ രണ്ട് പേർ ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാറനല്ലൂർ സ്വദേശികളായ രാജൻ, സുരേഷ് കുമാർ എന്നിവരാണ് വില്ലേജ് ഓഫീസറുടെ മുറിയിൽ കയറി ഡീസലൊഴിച്ചത്. വില്ലേജ് ഓഫീസറുടെ ദേഹത്തും രാജന്റെ ശരീരത്തിലുമാണ് ഡീസൽ ഒഴിച്ചത്. തടയാൻ ചെന്ന പൊലീസുകാരെ ഡീസലൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. അയൽവാസിക്ക് മതിൽ നിർമ്മിക്കാൻ അനധികൃതമായി അനുമതി നൽകിയെന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റവരെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.