പത്ത് രൂപയ്ക്ക് സവാള: ഉദ്ഘാടന ഓഫറിൽ തകർത്തടിച്ച് കോട്ടയത്തെ ബിഗ് ബസാർ; ബുധനാഴ്ചകളിൽ വമ്പൻ ഓഫർ; പരസ്യങ്ങളൊന്നുമില്ലാതെ മാധ്യമങ്ങളെ വെട്ടി ഓൺലൈൻ പ്രചാരണവുമായി ബിഗ് ബസാർ കോട്ടയത്തും ഹിറ്റാകുന്നു

പത്ത് രൂപയ്ക്ക് സവാള: ഉദ്ഘാടന ഓഫറിൽ തകർത്തടിച്ച് കോട്ടയത്തെ ബിഗ് ബസാർ; ബുധനാഴ്ചകളിൽ വമ്പൻ ഓഫർ; പരസ്യങ്ങളൊന്നുമില്ലാതെ മാധ്യമങ്ങളെ വെട്ടി ഓൺലൈൻ പ്രചാരണവുമായി ബിഗ് ബസാർ കോട്ടയത്തും ഹിറ്റാകുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പത്തു രൂപയ്ക്ക് ഒരു കിലോ സവാള, മുപ്പത്തിയഞ്ച് രൂപയ്ക്ക് മാതളനാരങ്ങ ഉദ്ഘാടന ഓഫറിൽ വിറ്റ് വമ്പൻ വിലക്കുറവിന്റെ മാമാങ്കമൊരുക്കി കോട്ടയത്തെ ബിഗ് ബസാർ സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്കു തുടക്കമായി. ജില്ലയിൽ ആദ്യമായി എത്തിയ ബിഗ് ബസാർ പക്ഷേ ഒരു മാധ്യമങ്ങളിലും പരസ്യം നൽകാതെയാണ് തുടക്കമിട്ടത്. എല്ലാ പത്രങ്ങളെയും ചാനലുകളെയും പൂർണമായും ഒഴിവാക്കി ഓൺലൈൻ വഴിയായിരുന്നു പരസ്യവും പ്രചാരണവും പൂർണമായും നടത്തിയത്. ജില്ലയിലെ ഒരു ലക്ഷം മൊബൈൽ ഫോണുകളിലേയ്ക്കു ഇവർ വാട്സ് അപ്പ് സന്ദേശം അയക്കുകയും ചെയ്യതിരുന്നു. ഇന്ത്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ്ബസാർ കേരളത്തിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റാണ് കോട്ടയത്ത് തുറന്നത്. ടി.ബി റോഡിൽ അനുപമ തീയറ്ററിനു സമീപത്ത് നാലു നിലകളിലായി 34,588 ചതുരശ്ര അടി വിസ്തൃതിലുള്ള മാർക്കറ്റിൽ പലചരക്ക്, പച്ചക്കറി, പഴങ്ങൾ, വീട്ടുപകരണങ്ങൾ, സ്ത്രീകൾക്കും പുരുഷമാർക്കും കുട്ടികൾക്കും വേണ്ടിയുള്ള നൂതന ഫാഷൻ വസ്ത്രങ്ങൾ തുടങ്ങി കളിപ്പാട്ടങ്ങൾ വരെ ലഭ്യമാണ്. താഴെ നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ബ്രാൻഡഡ് വസ്ത്രശേഖരങ്ങളാണുള്ളത്. ഒന്നാം നിലയിൽ പുരുഷന്മാാർക്കായുള്ള രാജ്യാന്തര ബ്രാൻഡുകളുടെ തുണിത്തരങ്ങളും രണ്ടാം നിലയിൽ ഗാർഹികോപകരണങ്ങളും വീടിനാവശ്യമായ അലങ്കാരവസ്തുക്കളും മറ്റുമാണുള്ളത്. പഴം, പച്ചക്കറി, ബേക്കറി തുടങ്ങിയവക്കായി ഒരുക്കിയിരിക്കുന്നു. 1500 തരം നിത്യോപയോഗ സാധനങ്ങൾക്ക് എല്ലാ ദിവസവും വിലക്കുറവ് ബിഗ്ബസാർ വാഗ്ദാനം ചെയ്യുന്നു. ബുധനാഴ്ച ബസാർ, പൊതു അവധി ദിനങ്ങൾ എന്നിവയിൽ സ്പെഷ്യൽ ഓഫർ വിലക്കുറവ് ലഭ്യമാണെന്ന് ബിഗ് ബസാർ ദക്ഷിണമേഖലാ സി.ഇ.ഒ വെങ്കടേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാധനങ്ങളുടെ സ്റ്റോക്കുൾപ്പെടെ 10 കോടിയാണ് കോട്ടയം ബിഗ് ബസാറിനായി നിക്ഷേപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഡോ.പി.ആർ.സോന, വൈസ് ചെയർപേഴ്സൺ ബിന്ദു സന്തോഷ് കുമാർ, നഗരസഭാ കൗൺസിലർമാരായ എം.പി.സന്തോഷ് കുമാർ, ജി.ഗോപകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു