play-sharp-fill

പഴമയുടെ ഓർമ്മകളുമായി മുണ്ടക്കയത്ത് നാട്ടുചന്ത തുറന്നു

ശ്രീകുമാർ മുണ്ടക്കയം : മണ്മറഞ്ഞ നാടൻ സാധനങ്ങളുമായി മുണ്ടക്കയത് വീണ്ടും നാട്ടുചന്ത ആരംഭിച്ചു. അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത വീണ്ടെടുക്കുന്നത് മുണ്ടക്കയം ഫാർമേഴ്സ് ക്ലബ് ആണ്. കല്ലേപ്പാലം ഭാഗത്തു മുക്കാടൻ ബിൽഡിംഗ്, കൂലിപറമ്പിൽ ബിൽഡിംഗ്, നായനാർ ഭവൻ എന്നിവയുടെ പരിസരങ്ങളിലായി ആരംഭിക്കുന്ന നാട്ടുചന്തയിൽ ആറ്റുമീൻ ,പോത്തിറച്ചി, ആവശ്യപ്പെടുന്ന മീൻ കറിവെച്ചു നൽകൽ, പശുവിൻ പാൽ കറന്നു കൊടുക്കൽ, മറയൂർ ശർക്കര, മാർത്താണ്ഡം കരുപ്പെട്ടി, വിവിധ അച്ചാറുകൾ ,ഗുണമേന്മയുള്ള ഉണക്കമീൻ, പച്ചക്കപ്പ ,ജൈവ പച്ചക്കറി ,ചൂട്പായസം, നാടൻ പലഹാരങ്ങൾ ,മായം ചേർക്കാത്ത വെളിച്ചെണ്ണ […]

പഴമയുടെ ഓർമ്മകളുമായി മുണ്ടക്കയത്ത് നാട്ടുചന്ത തുറന്നു

ശ്രീകുമാർ മുണ്ടക്കയം : മണ്മറഞ്ഞ നാടൻ സാധനങ്ങളുമായി മുണ്ടക്കയത് വീണ്ടും നാട്ടുചന്ത ആരംഭിച്ചു. അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത വീണ്ടെടുക്കുന്നത് മുണ്ടക്കയം ഫാർമേഴ്സ് ക്ലബ് ആണ്. കല്ലേപ്പാലം ഭാഗത്തു മുക്കാടൻ ബിൽഡിംഗ്, കൂലിപറമ്പിൽ ബിൽഡിംഗ്, നായനാർ ഭവൻ എന്നിവയുടെ പരിസരങ്ങളിലായി ആരംഭിക്കുന്ന നാട്ടുചന്തയിൽ ആറ്റുമീൻ ,പോത്തിറച്ചി, ആവശ്യപ്പെടുന്ന മീൻ കറിവെച്ചു നൽകൽ, പശുവിൻ പാൽ കറന്നു കൊടുക്കൽ, മറയൂർ ശർക്കര, മാർത്താണ്ഡം കരുപ്പെട്ടി, വിവിധ അച്ചാറുകൾ ,ഗുണമേന്മയുള്ള ഉണക്കമീൻ, പച്ചക്കപ്പ ,ജൈവ പച്ചക്കറി ,ചൂട്പായസം, നാടൻ പലഹാരങ്ങൾ ,മായം ചേർക്കാത്ത വെളിച്ചെണ്ണ […]

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആറു വാഹനങ്ങളിൽ ഇടിച്ചു; യാത്രക്കാർക്കു പരിക്കില്ല

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആറ് വാഹനങ്ങളിൽ ഇടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. തിങ്കളാഴ്ച പന്ത്രണ്ടുമണിയോടെ ഏറ്റുമാനൂർ – പാലാ റൂട്ടിൽ പേരൂർ ജംഗ്ഷനു സമീപമായിരുന്നു അപകടം. പാലാ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന കെ.എസ്ആർടിസി ബസാണ് വാഹനങ്ങളിൽ ഇടിച്ചത്. ഏറ്റവും മുന്നിൽ പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെയാണ് അപകടമുണ്ടായത്. ഇതേ തുടർന്നു പിന്നാലെ പോയ വാഹനങ്ങൾ ബ്രേക്ക് ചെയ്തു. ഈ സമയം അതിവേഗത്തിൽ പാഞ്ഞെത്തിയ കെഎസ്ആർടിസി ബസ് ആദ്യം ഒരു ജീപ്പിലും, രണ്ട് കാറിലും, രണ്ട് കെ.എ സ്.ആർ.ടി.സിയിലും […]

വാട്‌സ്ആപ്പിലെ വ്യാജപ്രചരണത്തിന് ഇരയായി ഒരു വനിതാ ഡോക്ടർ; അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മയെന്ന പേരിൽ വാട്‌സ്ആപ്പിൽ നടക്കുന്നത് വ്യാജ പ്രചരണം.

സ്വന്തം ലേഖകൻ കോട്ടയം: അഞ്ച് വർഷം മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത കാറിൽ ഇരിക്കുന്ന ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയാണ് സൈബർ ഞരമ്പു രോഗികൾ. തുടർച്ചയായ അധിക്ഷേപങ്ങളിൽ മനംമടുത്ത് പത്തനംതിട്ട സ്വദേശിനി ഡോ. അഞ്ജു രാമചന്ദ്രൻ ഡി.ജി.പിക്ക് പരാതി നൽകി. അടൂർ മണക്കാലയിലെ ഡോ. അഞ്ജു രാമചന്ദ്രനാണ് തന്റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജപ്രചരണത്തിനെതിരെ പരാതി നൽകിയത്. ഓർത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മ എന്ന പേരിലാണ് അഞ്ചുവിന്റെ ചിത്രം ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് വർഷം മുൻപ് അഞ്ജു ഫെയ്‌സബുക്കിൽ പോസ്റ്റ് ചെയ്ത […]

എറണാകുളം-കോട്ടയം റൂട്ടിൽ ഇന്നു മുതൽ ട്രെയിനുകൾക്കു നിയന്ത്രണം

സ്വന്തം ലേഖകൻ   കൊച്ചി: കോട്ടയം- ഏറ്റുമാനൂർ ഭാഗത്തു റെയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഈ മാസം 14 വരെ നിയന്ത്രണം തുടരും. ഇന്നു മുതൽ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തിൽനിന്നു പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചർ 45 മിനിറ്റ് വൈകിയാണു പുറപ്പെടുക. കൊല്ലം ജംഗ്ഷനിൽനിന്ന് രാവിലെ 11.10നു പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു ഒരു മണിക്കൂറും 25 മിനിറ്റും വൈകും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസും മംഗളൂരു-നാഗർകോവിൽ പരശുറാം എക്‌സ്പ്രസും, കുറുപ്പന്തറ-വൈക്കം റോഡ് ഭാഗത്ത് 20 […]

തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഇന്നോവ പോസ്റ്റിൽ ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ കോട്ടയം: തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഇന്നോവ റോഡരികിലെ പോസ്റ്റ് ഇടിച്ച് തകർത്ത് ഓടയിലേക്ക് മറിയുകയായിരുന്നു. രാവിലെ ഏഴരയോടെ അപകടം. തിരുവാതുക്കൽ ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കവേ എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി മാറ്റി. പോസ്റ്റ് ഒടിഞ്ഞതിനാൽ പ്രദേശത്ത് വൈദ്യുതി മുടങ്ങി.

സെൻട്രൽ ജയിലിൽ പഴയ തടവുകാരനെത്തി; തടവുകാരനായല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയായി

സ്വന്തം ലേഖകൻ കണ്ണൂർ: സെൻട്രൽ ജയിലിൽ പഴയ തടവുകാരനെത്തി തടവുകാരനായല്ല കേരളത്തിന്റെ മുഖ്യമന്ത്രിയായി. തന്നെ അടിയന്തരാവസ്ഥകാലത്ത് എം.എൽ.എ എന്ന പരിഗണന പോലും നൽകാതെ ക്രൂര മർദ്ദനത്തിന് വിധേയനാക്കിയ ശേഷം ജയിലിൽ അടയ്ക്കുകയായിരുന്നു. 1976 സെപ്തംബർ 28ന് രാത്രിയാണ് പിണറായിയെ അറസ്റ്റ് ചെയ്തത്. 255-ാം നമ്പർ തടവുകാരനായി എട്ടാം നമ്പർ ബ്ലോക്കിലാണ് പാർപ്പിച്ചിരുന്നത്. അവിടേയ്ക്കാണ് തികഞ്ഞ നിശ്ചയദാർഢ്യത്തിനുടമയായ മുഖ്യമന്ത്രി പിണറായി വിജയൻ തലയെടുപ്പോടെ ഇന്നലെ കടന്നു വന്നത്. ഇത് കാലം കാത്തുവച്ച നിയോഗം. ഇ എം എസിനും ഇ കെ നായനാർക്കും പിന്നാലെ മുഖ്യമന്ത്രിയായശേഷം ജയിൽ […]

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയെ സ്ഥലം മാറ്റി; രാഷ്ട്രീയലക്ഷ്യമെന്ന് ആരോപണം

സ്വന്തം ലേഖകൻ പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഇമ്മാനുവൽ പോളിനെ തിരുവനന്തപുരം റെയിൽവേ ഡിസിആർബിയിലേക്ക് സ്ഥലം മാറ്റി. ചിറക്കടവ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം. പകരം തിരുവനന്തപുരത്തു നിന്ന് എസ്. മധുസൂദനനാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായി എത്തുന്നത്. പൊതുവായ സ്ഥലംമാറ്റങ്ങൾ നടക്കാത്ത സാഹചര്യത്തിൽ അടിയന്തര സ്ഥലംമാറ്റത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നാണ് ആരോപണം. സിപിഎം, ആർഎസ്എസ് സംഘർഷങ്ങളുടെ പേരിൽ തന്നെയാണ് അടിയന്തര സ്ഥലം മാറ്റമെന്നാണ് സൂചന. ചിറക്കടവിൽ അടുത്തിടെ രാഷ്ട്രീയകക്ഷികൾ ആയുധമെടുത്ത് പോരാടുന്ന നിലയിലേക്ക് സംഘർഷം വളർന്നിരുന്നു. വീടുകയറി ആക്രമണം, വാഹനങ്ങൾ കത്തിക്കൽ, പ്രവർത്തകരെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിക്കൽ തുടങ്ങി […]

സനൽ ഫിലിപ്പിനെ ജന്മനാട് അനുസ്മരിച്ചു

സ്വന്തം ലേഖകൻ മുണ്ടക്കയം: ജീവനുള്ള ചോദ്യങ്ങളെറിഞ്ഞ് ഹൃദയംകൊണ്ട് വാർത്ത എഴുതിയ സനൽ ഫിലിപ്പിനെ ജന്മനാട് അനുസ്മരിച്ചു. കൃത്യനിർവ്വഹണത്തിനിടക്ക് പരിചയപ്പെടുന്ന ജീവിതങ്ങൾ, അവരുടെ പ്രാരാബ്ദങ്ങൾ മിക്കവാറും എല്ലാ പത്രപ്രവർത്തകർക്കും വാർത്ത മാത്രമാകുമ്പോൾ ആ ഇല്ലായ്മകളും വല്ലായ്മകളും നെഞ്ചിലേറ്റി നീറുന്ന മനസ്സായിരുന്നു സനലിന്റേത്. വണ്ടൻപതാൽ ജനസൗഹാർദ്ദവേദിയുടെ നേതൃത്വത്തിൽ വേദി പ്രസിഡന്റ് P. B സജീവൻ അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് രാജു യോഗം ഉദ്ഘാടനം ചെയ്തു ജില്ല പഞ്ചായത്ത് മെമ്പർ കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അയൂബ്ഖാൻ, ഗ്രാമ പഞ്ചായത്ത് […]

മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി ; ഒരാൾ ഗുരുതരാവസ്ഥയിൽ; മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ഏറണാകുളം: മഹരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട് കൊച്ചി സ്വദേശി റിയാസ്, മുഹമ്മദ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായ മൂന്നുപേർ. രാത്രി പന്ത്രണ്ട് മണിയോടെ അഭിമന്യുവിനും, ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അർജുനുമാണ് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അർജുന്റെ നില ഗുരുതരമാണ്. ആന്തരിക അവയവങ്ങൾക്ക് സാരമായ പരിക്കേറ്റ അർജുനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായ അഭിമന്യുവിന്റെ നേതൃത്വത്തിൽ […]