ദുരിതാശ്വാസ ക്യാമ്പിൽ പരാതി പറഞ്ഞ വയോധികയോട് പൊട്ടിത്തെറിച്ച് എംഎൽഎ
സ്വന്തം ലേഖകൻ കൊല്ലം: ദുരിതാശ്വാസ ക്യാമ്പിൽ പരാതി പറഞ്ഞ വയോധികയോട് പൊട്ടിത്തെറിച്ച് എം.എൽ.എ. കരുനാഗപ്പള്ളി എംഎൽഎയും സിപിഐ നേതാവുമായ ആർ രാമചന്ദ്രൻ ക്യാമ്പിലെ അന്തേവാസിയോട് രോഷമായി സംസാരിക്കുന്നതിന്റെയും തട്ടിക്കയറുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ക്യാമ്പിൽ തന്നെയുള്ളവരാണ് ഇത് ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് .ഇന്നലെ വൈകുന്നേരം ക്യാമ്പിലെത്തിയ രാമചന്ദ്രൻ എംഎൽഎയോടാണ് വയോധിക പരാതി പറഞ്ഞത്. തന്നോട് ഈ രീതിയിൽ സംസാരിക്കരുതെന്ന് പറഞ്ഞായിരുന്നു എംഎൽഎ ശബ്ദമുയർത്തിയത്. തനിക്ക് പരാതി പറയാനുള്ള അധികാരമുണ്ടെന്ന് ഇവർ തിരിച്ചുപറഞ്ഞപ്പോൾ നിങ്ങളുടെ ആവശ്യം പറയാനുള്ള അധികാരമുണ്ട് പക്ഷേ വായിൽ […]