video
play-sharp-fill

തക്കാളിക്ക് തീവില; ഒറ്റ ദിവസം കൊണ്ട് കൂടിയത് ഇരുപത് രൂപ: പൊലീസിന്റെ പിടിയിൽ വില താനേ കുറഞ്ഞു; കൊള്ള വിലയ്ക്ക് പൊലീസിന്റെ കൂച്ചുവിലങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: പ്രളയത്തിന്റെ മറവിൽ പൊതുജനത്തെ കൊള്ളയടിക്കാൻ നോക്കിയ വ്യാപാരികൾക്ക് പൊലീസിന്റെ കൂച്ചുവിലങ്ങ്. കോട്ടയം നഗരത്തിൽ എം എൽ റോഡിലാണ് വ്യാപാരികൾ പച്ചക്കറിക്ക് ഒറ്റ ദിവസം കൊണ്ട് ഇരുപത് രൂപ വർധിപ്പിച്ചത്. പ്രളയം മൂലം സാധനങ്ങൾ സംസ്ഥാനത്തേയ്ക്ക് എത്തുന്നില്ലെന്ന് പ്രചരിപ്പിച്ചാണ് സംഘം വൻതോതിൽ സാധാരക്കാരെ കൊളളയടിച്ചത്. നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെ കോടിമത പച്ചക്കറി മാർക്കറ്റിൽ സാധനങ്ങൾ കുറഞ്ഞ വിലയിൽ സുലഭമായി ലഭിക്കുമ്പോഴാണ് എം എൽ റോഡിലെ വ്യാപാരികൾ നാട്ടുകാരെ കൊള്ളയടിക്കുന്നത്. മൊത്ത വ്യാപാരികൾ 34 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി […]

മുല്ലപ്പെരിയാർ ഡാമിന്റെ പതിമൂന്ന് ഷട്ടറുകളിൽ എട്ട് എണ്ണവും അടച്ചു

സ്വന്തം ലേഖകൻ തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളിൽ എട്ടെണ്ണം അടച്ചു. ഇടുക്കി ജില്ലയിൽ മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇതോടെ ചെറുതോണി അണക്കെട്ടിൽ നിന്ന് പുറം തള്ളുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തി. ഇടുക്കി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ ഏഴ് ലക്ഷം ലിറ്റർ വെള്ളമായിരുന്നു ഒഴുക്കി വിട്ടുകൊണ്ടിരുന്നത്. ഇത് ആറുലക്ഷമായി കുറച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2,401.74 അടിയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞു. ഇതോടെയാണ് ഷട്ടറുകൾ താഴ്ത്തിയത്.

മുഖ്യമന്ത്രിക്കും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെതിരെ സൈനികവേഷത്തിൽ വ്യാജപ്രചരണം; കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെതിരെ സൈനികവേഷത്തിൽ ഫേസ്ബുക്കിൽ വ്യാജ പ്രചരണവുമായി രംഗത്തെത്തിയ ഉണ്ണി എസ്.നായർക്കെതിരെ കേസെടുത്തു.പത്തനംതിട്ട കടമ്മനനിട്ട സ്വദേശിയായ ഇയാൾക്കെതിരെ ആൾമാറാട്ടം, പൊതുജനശല്യം എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി 505, 118ഡി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സൈനികവേഷത്തിൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പോസ്റ്റ് ചെയ്തു ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്നയാൾ സൈനികനല്ലെന്ന് വ്യക്തമാക്കി കരസേനാ […]

മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംഭാവന ; ഒരേക്കർ സ്ഥലം

സ്വന്തം ലേഖകൻ പയ്യന്നൂർ: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി പ്ലസ് വൺ വിദ്യാർത്ഥിനി സംഭാവന ചെയ്തത് ഒരേക്കർ സ്ഥലം. പയ്യന്നൂർ കണ്ടങ്കാളി ഷേണായിസ് ഹയർ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാർത്ഥിനിയായ സ്വാഹയാണ് അൻപത് ലക്ഷം രൂപ വിലവരുന്ന ഒരേക്കർ സ്ഥലം സംഭാവന ചെയ്തത്. കോറോം ശ്രീനാരായണ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ സ്ഥലമാണ് വിദ്യാത്ഥിനി സംഭാവന ചെയ്തത്. കൃഷിക്കാരനായ അച്ഛൻ തനിക്കും അനുജനും വേണ്ടി കരുതിവെച്ച സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാഗ്രഹിക്കുന്നുവെന്ന് സ്വാഹ സ്‌ക്കൂൾ അധികൃതരെയാണ് അറിയിക്കുകയായിരുന്നു. അച്ഛൻ ശിവശങ്കരനും ഇത് സംബന്ധിച്ച് അനുവാദം നൽകിയിട്ടുണ്ട്. നിരവധി […]

പ്രളയത്തിനിടെ മന്ത്രിയുടെ വിദേശ യാത്ര: മന്ത്രിക്കെതിരായി നടപടി സ്വീകരിക്കും;കാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സമയത്ത് വനം മന്ത്രി കെ.രാജു വിദേശ യാത്ര നടത്തിയത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിക്കെതിരായി നടപടി സ്വീകരിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. പാർട്ടി മന്ത്രിയോട് തിരികെ വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മന്ത്രി തിങ്കളാഴ്ച നാട്ടിലെത്തുമെന്നും കാനം പറഞ്ഞു. നടപടി പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. വിദേശയാത്രാ വിഷയത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും കാനം പറഞ്ഞു. കോട്ടയം ജില്ലയുടെ പ്രളയക്കെടുതി നേരിടുന്നതിനുള്ള ചുമതല മന്ത്രി രാജുവിനായിരുന്നു. സംസ്ഥാനം പ്രളയത്തിൽ മുങ്ങി നിൽക്കുമ്പോൾ ആഗസ്ത് […]

പ്രളയക്കെടുതി: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം; അഞ്ഞൂറിലേറെ മലയാളികൾ നിരീക്ഷണത്തിൽ: നൂറിലേറെ പ്രവാസികളും കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ കൊച്ചി: പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിലെ ദുരിതങ്ങളെപ്പറ്റി വാട്‌സ്അപ്പിലും, മറ്റ് സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴിയും വ്യാജ പ്രചാരണം നടത്തിയ അഞ്ഞൂറോളം വ്യക്തികൾ പൊലീസ് നിരീക്ഷണത്തിൽ. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഘങ്ങളെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസിലെ സൈബർ സെല്ലിന്റെയും, സൈബർ ഡോമിന്റെയും സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ പതിവിനു വിപരീതമായി ഇത്തരം വ്യാജപ്രചാരണം നടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ വേണ്ട സഹായം വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളായ വാട്‌സ്അപ്പും, ഫെയ്‌സ്ബുക്കും കേരള പൊലീസിനു പിൻതുണക്കത്തും അയച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപ് കേരളത്തിൽ ആരംഭിച്ച ചരിത്രത്തിലെ […]

ദുരിതാശ്വാസത്തിന്റെ രണ്ടാം ഘട്ടവും വിതരണം ചെയ്ത് തേർഡ് ഐ ന്യൂസ് ലൈവ്; തുടർച്ചയായ മൂന്നാം ദിവസവും സഹായ വർഷം: ദുരിതാശ്വാസത്തിനായി കൈമെയ് മറന്ന് സഹായവുമായി നിരവധി സംഘടനകൾ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവിനൊപ്പം കൈ കോർത്ത് നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും. തുടർച്ചയായ മൂന്നാം ദിവസവും ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസ് ലൈവ് സഹായം എത്തിച്ചു. ജില്ലാ പൊലീസിന്റെ സഹകരണത്തോടെയാണ് വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്ത്. ഇതിനിടെ നൂറുകണക്കിനു വ്യക്തികളും സംന്നദ്ധ സംഘടനകളുമാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ തയ്യാറായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ […]

താമസിച്ച് കൊതിതീരും മുന്നേ വീട് മണ്ണിനടിയിൽ; നെഞ്ചു തകർന്ന് വീട്ടുകാർ

സ്വന്തം ലേഖകൻ നെടുങ്കണ്ടം: പുതിയ വീട് നിർമ്മിച്ച് താമസം മാറിയിട്ട് ഒരു മാസമേ ആയുള്ളൂ. താമസിച്ചു കൊതിതീരും മുന്നേ വീട് ഭൂമി കൊണ്ടുപോയി. കനത്ത മഴയിൽ ഭൂമി വിണ്ടുകീറി വീടിന്റെ ഒരു നില മണ്ണിനടിയിലായി. മാവടി പള്ളിപ്പടി തേനമാക്കൽ അപ്പച്ചന്റെ വീടാണ് ഭൂമിക്കടിയിലായത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം വീട് താഴ്ന്ന് പോകാൻ കാരണമെന്ന് കരുതുന്നു. മഴ ശക്തമായ വേളയിൽ വീടിന് വിള്ളൽ സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വീടൊഴിഞ്ഞ് മറ്റൊരിടത്തേക്ക് മാറുകയും ചെയ്തു. വീട്ടുപകരണങ്ങളും മാറ്റി. മുകൾനില […]

പ്രളയക്കെടുതി മുതലെടുത്ത് എറണാകുളം കോട്ടയം ജില്ലകളിൽ പൂഴ്ത്തിവയ്പ് ;കടകൾ പൂട്ടിച്ചു

സ്വന്തം ലേഖകൻ എറണാകുളം: പ്രളയക്കെടുതി മുതലെടുത്ത് എറണാകുളം, കോട്ടയം ജില്ലകളിൽ പൂഴ്ത്തിവയ്പ്. കാക്കനാട് വീക്കിലി സൂപ്പർ മാർക്കറ്റിൽ അരി, പഞ്ചാസാര ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് പത്ത് രൂപ കൂട്ടിയാണ് വിറ്റിരുന്നത്. ആളുകളുടെ പരാതിയെ തുടർന്നു അധികൃതർ സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടച്ചു പൂട്ടി. കോട്ടയത്ത് പലയിടങ്ങളിലും സാധനങ്ങളുടെ വില രണ്ടിരട്ടി വർദ്ധിപ്പിച്ചാണ് വിറ്റിരുന്നത്. കോട്ടയത്തും മുണ്ടക്കയത്തും അധികൃതർ കടകൾ പൂട്ടിച്ചു. ഇടപ്പള്ളിയിൽ ഒരു പച്ചക്കറി കടയും പൂട്ടിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് പൂഴ്ത്തിവയ്പും വില വർധനയും.

കോട്ടയത്ത് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു; എംസി റോഡും തെളിഞ്ഞു; മഴമാറി മാനം തെളിഞ്ഞതോടെ ആശ്വാസത്തിൽ ജനം

സ്വന്തം ലേഖകൻ കോട്ടയം: മഴമാറി മാനം തെളിഞ്ഞു തുടങ്ങിയതോടെ ആശ്വാസത്തിൽ ജനം. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേട്രാക്ക് വരെ മുക്കിയ പ്രളയം ജലം പതിയെ പിൻവലിഞ്ഞു തുടങ്ങിയതോടെയാണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് പുറപ്പെട്ട വേണാട് എക്‌സ്പ്രസ് എറണാകുളം വരെയാണ് ഓടിയത്. ദുരിതക്കാലം കണക്കിലെടുത്ത് മിക്ക സ്റ്റേഷനുകളിലും ട്രെയിനുകൾക്ക് പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. യാത്രാതിരക്ക് വർധിച്ചതോടെ എറണാകുളം-കായംകുളം പാസഞ്ചർ കൊല്ലംവരെയും ഓടി. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, കൊല്ലം-എറണാകുളം […]