video
play-sharp-fill

ഞാൻ പ്രളയത്തിൽപ്പെട്ടു: പക്ഷേ വിദഗ്ധമായി നീന്തി രക്ഷപെട്ടു; ഫ്രാങ്കോ മുളയ്ക്കൻ; രക്ഷയായത് പൊലീസിന്റെ രക്ഷാപ്രവർത്തനം

ശ്രീകുമാർ കോട്ടയം: മലയാള നാട് കണ്ട നൂറ്റാണ്ടിലെ പ്രളയത്തിൽ മുങ്ങിയെങ്കിലും അതി വിദഗ്ധമായി രക്ഷപെട്ടത് ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണ്. ബിഷപ്പിന്റെ പീഡനപ്പരാതി മാധ്യമങ്ങളിൽ കത്തി നിന്ന സമയത്താണ് പ്രളയം കേരളത്തെ മുക്കിയത്. ഇതിനൊപ്പം ബിഷപ്പിന്റെ പീഡനപ്പരാതിയും ഒഴുകി അറബിക്കടലിൽ വീണു. മാധ്യമങ്ങൾ ബിഷപ്പിനു പിന്നാലെയുള്ള ഓട്ടം അവസാനിപ്പിച്ച് പ്രളയജലത്തിൽ നീന്താൻ തുടങ്ങിയതോടെ പൊലീസും ബിഷപ്പിനെ വിട്ടു. ജലന്ധറിൽ പോയി ബിഷപ്പിന്റെ മൊഴിയെടുത്ത പൊലീസ് സംഘം, പിന്നെ ഒരു നടപടിയും എടുത്തില്ല. ഇതോടെ കേസും കേസ് ഫയലും വെള്ളത്തിലായി. കന്യാസ്ത്രീയുടെ പരാതിപ്രളയത്തിൽ ഒന്നു […]

മീനച്ചിലാറ്റിൽ കൈ കഴുകാനിറങ്ങിയ പത്താം ക്ലാസുകാരൻ മുങ്ങി മരിച്ചു; മരിച്ചത് പൊലീസുകാരന്റെ മകൻ

സ്വന്തം ലേഖകൻ കോട്ടയം: മീനച്ചിലാറ്റിൽ കൈകഴുകാനിറങ്ങിയ പത്താം ക്ലാസ് വിദാർത്ഥി വെള്ളത്തിൽ കാൽവഴുതി വീണ് മരിച്ചു. പൊലീസ് കൺട്രോൾ റൂമിലെ എ.എസ്.ഐ നട്ടാശേരി പുത്തേട്ട് അമ്പലക്കുന്നേൽ രാജേഷിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി ഋഷികേശാ(14)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. സൂര്യകാലടി മനയ്ക്കു സമീപത്തെ മാധവൻ കടവിൽ കൈകാലുകൾ കഴുകാനായാണ് ഋഷികേശ് ഇറങ്ങിയത്. സമീപത്തെ മൈതാനത്ത് സുഹൃത്തുക്കൾക്കൊപ്പം കളിച്ച ശേഷം കൈകാലുകൾ കഴുകുന്നതിനായാണ് ഋഷികേശ് എത്തിയത്. ഇതിനിടെ കാൽവഴുതി കുട്ടി വെള്ളത്തിൽ വീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി വെള്ളത്തിൽ ചാടി. […]

ദുരിതാശ്വാസ ക്യാമ്പിൽ തേർഡ് ഐ ന്യൂസ് ലൈവിന്റെ മൂന്നാം ഘട്ട സഹായം: ജില്ലയിലെ വിവിധ ക്യാമ്പുകളിൽ എത്തിച്ചത് അവശ്യസാധനങ്ങൾ; പിൻതുണ നൽകി പൊലീസും സന്നദ്ധ സംഘടനകളും

സ്വന്തം ലേഖകൻ കോട്ടയം: പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ദുരിതാശ്വാസ രംഗത്തും മികവ് തെളിയിച്ച് തേർഡ് ഐ ന്യൂസ് ലൈവ്. കേരളം അനുഭവിച്ച ഏറ്റവും വലിയ പ്രളയ ദുരിതത്തിൽ ഞങ്ങളാൽ കഴിയുന്ന സഹായവുമായി കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസ് ലൈവുമുണ്ടായിരുന്നു. പൊലീസും, വിവിധ സന്നദ്ധ സംഘടനകളുമായി കൈ കോർത്താണ് ഞങ്ങളുടെ ടീം സഹായം വിതരണം ചെയ്തത്. ദുരിതാശ്വാസ ക്യാമ്പുകളിലെ മൂന്നാം ഘട്ട സഹായമായി ചൊവ്വാഴ്ച വിവിധ സാധനങ്ങൾ എത്തിച്ചു നൽകി. അരിയും തുണിയും പലചരക്കും പച്ചക്കറികളും ഇതിന്റെ ഭാഗമായി […]

പൊന്നാണ് കാക്കി… ജീവിതത്തിലേക്ക് കരകയറ്റിയത് രണ്ടരലക്ഷത്തോളം ജനങ്ങളെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയം തകർത്താടിയ കേരളത്തെ രക്ഷിക്കാൻ ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ച സംസ്ഥാന സർക്കാരിന് കരുത്തേകി ‘കാക്കിപ്പട’.രക്ഷാ ദൗത്യം മുന്നിൽനിന്ന് നയിച്ചത് പൊലീസും ഫയർ ഫോഴ്‌സും എക്‌സൈസും. പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് രണ്ടര ലക്ഷത്തോളം പേരെയാണ് രക്ഷപ്പെടുത്തിയത്. എക്‌സൈസ് വിഭാഗവും പൊലീസിനെയും ഫയർഫോഴ്‌സിനെയും സഹായിക്കാൻ സദാ രംഗത്തുണ്ടായിരുന്നു. പൊലീസ് സ്‌റ്റേഷനുകളും സ്വന്തം വീടുകളും ഉൾപ്പെടെ വെള്ളത്തിലായിട്ടും ഏറ്റെടുത്ത ദൗത്യത്തിൽനിന്ന് ആരും പിന്തിരിഞ്ഞില്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് അവർ ഇപ്പോഴും പ്രവർത്തിക്കുകയാണ്. എല്ലാ വീടുകളും വൃത്തിയാക്കി ക്യാമ്പുകളിൽ കഴിയുന്നവരെ സ്വന്തം വീടുകളിൽ എത്തിച്ചതിനു ശേഷമേ […]

ആരും അറിയാതെ ആരോടും പറയാതെ കളക്ടറേറ്റിൽ മന്ത്രി രാജുവിന്റെ അവലോകന യോഗം: ജർമ്മിനി വിവാദത്തിൽ ചോദ്യങ്ങൾ ഒഴിവാക്കാൻ മാധ്യമങ്ങളെ മറച്ച് അവലോകന യോഗം; രാജുവിന്റെ സന്ദർശനം വീണ്ടും വിവാദത്തിൽ

  സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിക്കിടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി രാജു ജർമ്മിനിയിലേയ്ക്കു മുങ്ങിയ വിവാദം തീരും മുൻപേ ആരെയും അറിയിക്കാതെ ജില്ലയിലെ പ്രളയക്കെടുതി അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ മന്ത്രിയുടെ രഹസ്യ യോഗം. വിവാദത്തിൽ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരിക്കാൻ മാധ്യമങ്ങളെ പൂർണമായും ഒഴിവാക്കിയാണ് ബുധനാഴ്ച രാവിലെ 11 മുതൽ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ മന്ത്രിയും കളക്ടറും വകുപ്പ് മേധാവികളും രഹസ്യ യോഗം ചേർന്നിരിക്കുന്നത്. ഇന്ന് ജില്ലയിൽ അവലോകന യോഗം ചേരുമെന്നത് സംബന്ധിച്ചു മന്ത്രിയോ, ജില്ലാ ഭരണകൂടമോ യാതൊരു വിധ അറിയിപ്പും നൽകിയിട്ടുമില്ല. കഴിഞ്ഞ 15 […]

ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നവർക്ക് കട്ടിലും മെത്തയും പുതപ്പും നൽകി നിലമ്പൂരിലെ മനുഷ്യ സ്‌നേഹികൾ

സ്വന്തം ലേഖകൻ നിലമ്പൂർ:നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ ദുരിദാശ്വാസ ക്യാമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന എല്ലാം നഷ്ടപെട്ട 50 കുടുംബങ്ങൾക്ക് കിടക്കാൻ കട്ടിലും ബെഡും പുതപ്പും നൽകി. നിലമ്പൂരിലെ കോൺട്രാക്ടർമാർ മാത്യകയായി ഇതിന്റെ ആദ്യ വിതരണത്തിനായി എത്തിയ കട്ടിലും കിടക്കയും മുൻസിപ്പൽ ചെയർ പേർസൺ പത്മിനി ഗോപിനാഥിന് കൈമാറി ,കോൺട്രാക്ടർമാരായ അനിൽ റോസ്, ഫിറോസ്, പി.കെ മുഹമ്മദാലി എന്ന നാണി, അൻവർ സാദത്ത്, ദിനേഷ്, പി.എം ഖാലിദ് എന്നിവർ ചേർന്ന് കൈമാറി ചടങ്ങിൽ വൈസ് ചെയർമാൻ പി.വി ഹംസ സ്റ്റാന്റിo കമ്മറ്റി ചെയർമാൻമാരായ എ. ഗോപിനാഥ്, ഷേർലി […]

കോരുത്തോട്ടിൽ നിയന്ത്രണം തെറ്റിയ ലോറി, കാറും രണ്ട് ഓട്ടോയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോരുത്തോട്: നിയന്ത്രണം തെറ്റിയ നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് രണ്ട് ഓട്ടോയും ഒരു കാറും നിശ്ശേഷം തകർന്നു. വൈദ്യുതി പോസ്റ്റും ഇടിച്ചു പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ബ്രേക്ക് പോയതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നാലുപേരുടെ നില ഗുരുതരമാണ്. അവരെ കോട്ടയം മെഡിക്കൽ കോളേജിലേക്കും ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

പ്രളയം കൊണ്ടുപോയ കൂര കണ്ട് കണ്ണുനിറഞ്ഞ് ലോഹിതാക്ഷൻ

സ്വന്തം ലേഖകൻ കോഴിക്കോട്: ദിവസങ്ങൾ നീണ്ട ദുരിതാശ്വാസ ക്യാമ്പിലെ ജീവിതത്തിനു ശേഷം കല്ലുത്താൻ കടവ് കോളനിയിലെ സ്വന്തം കൂരയിലേക്ക് എത്തിയതായിരുന്നു ഓട്ടോ ഡ്രൈവറായ ലോഹിതാക്ഷൻ. പക്ഷേ കണ്ടത് കരളലിയിക്കും കാഴ്ചകൾ. മൂന്നു മക്കൾക്കൊപ്പം കഴിഞ്ഞിരുന്ന വീട് തകർന്നടിഞ്ഞിരിക്കുന്നു. ഇത് തന്നെയാണ് 89 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലെ മിക്കവരുടേയും അവസ്ഥ. വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങാനാവാത്ത അവസ്ഥയിലാണ് കോഴിക്കോട് കല്ലുത്താൻ കടവ് കോളനിക്കാർ.ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തകർന്ന കൂരകളിലേക്ക് എങ്ങനെ മടങ്ങുമെന്നതാണ് കോളനിക്കാർ നേരിടുന്ന പ്രശ്‌നം. സെപ്റ്റിക് ടാങ്ക് മാലിന്യമടക്കം പരന്നൊഴുകി […]

ദുരിതാശ്വാസ ക്യാമ്പുകളിൽ ജൂനിയർ പുലിമുരുകനെത്തി

സ്വന്തം ലേഖകൻ കുറുപ്പുന്തറ: കൈതയ്ക്കൽ വർക്കി മെമ്മോറിയൽ ട്രസ്റ്റ് അപ്പർ കുട്ടനാട്ടിലെ വിവിധ ക്യാമ്പുകളിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകാൻ നടൻ വിനു മോഹനും ഭാര്യ ദിവ്യയും എത്തി. ദുരിതബാധിതരെയെല്ലാം സന്ദർശിച്ച് ഓണക്കോടിയും അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും നൽകി. രാവിലെ 8 മണിമുതൽ രാത്രി 10.30 വരെ വിവിധ ക്യാമ്പുകളിൽ സന്ദർശനം നടത്തി ക്യാമ്പിലുള്ളവരുടെ ദുരിതങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം കേൾക്കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു. പറവൻതുരുത്ത്, തലയാഴം, ഇടയാഴം തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്യാമ്പുകളിലാണ് വിനുവും കുടുംബവും സന്ദർശനം നടത്തിയത്. രാവിലെ അപ്രതീക്ഷിതമായി വിനു മോഹനെ […]

ഉരുൾപൊട്ടലിൽ മരിച്ച യജമാനനേയും കുടുംബത്തേയും കാത്ത് ഒരു വളർത്തുനായ; കരളലയിപ്പിക്കുന്ന കാഴ്ച

സ്വന്തം ലേഖകൻ കോഴിക്കോട്: ഉരുൾപൊട്ടലിൽ മരിച്ച യജമാനനേയും കുടുംബത്തേയും കാത്ത് പൊട്ടിവീഴാറായ കൂട്ടിൽ തനിച്ചിരിക്കുന്ന വളർത്തുനായ കാണുന്നവരുടെ കരളലിയിപ്പിക്കുന്നു. കൂടരഞ്ഞി കൂമ്പാറയിലെ മ്ലാവുകണ്ടംമലയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണമായും തകർന്ന് മരിച്ച തയ്യിൽതൊടി പ്രകാശന്റെ വീട്ടിലെ വളർത്തുനായയാണ് ദുരന്തത്തിനൊടുവിൽ ആകെ അവശേഷിച്ച തന്റെ പൊട്ടിവീഴാറായ കൂട്ടിൽ യജമാനനെ കാത്തിരിക്കുന്നത്. ഉരുൾപൊട്ടലിൽ വീട് തകർന്ന് പ്രകാശനും മകൻ പ്രബിൻ പ്രകാശനും മരിച്ചിരുന്നു. മരണമെടുത്ത ‘കളിക്കൂട്ടുകാരൻ’ പ്രബിൻ പ്രകാശിന്റെ പുസ്തകങ്ങളും ബാഗും ചോറ്റുപാത്രവും ചെളിപുരണ്ട് തന്റെ കൂട്ടിനടുത്ത് ചിതറിക്കിടക്കുന്നുണ്ട്. കൂടിന്റെ വാതിൽ തുറന്നിട്ടിട്ടും പുറത്തുപോവാതെ […]