മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ബന്ധുവിനെ കൊന്ന് ഡാമിൽ തള്ളി
വിദ്യാ ബാബു ചെന്നൈ: മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനിയുടെ സഹോദരി പത്മിനിയുടെ മരുമകൻ ശിവമൂർത്തി(47)യെയാണ് കൊന്ന് ഡാമിൽ തള്ളിയത്. തിരുപ്പൂരിൽ വസ്ത്ര കയറ്റുമതി വ്യാപാരം നടത്തുകയാണ് ശിവമൂർത്തി. കാറിൽ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം ഹൊസൂരിനു സമീപം ഡാമിൽ തള്ളുകയായിരുന്നു. കേസിൽ നാലു പ്രതികൾ അറസ്റ്റിൽ. കോയമ്പത്തൂർ ഗണപതി സ്വദേശികളായ വിമൽ, ഗൗതമൻ, മണിഭാരതി, തിരുപ്പൂർ മൂർത്തി എന്നിവരാണ് പ്രതികൾ. ശിവമൂർത്തിയെ കടത്തിക്കൊണ്ടുപോയി ബന്ദിയാക്കി പണം തട്ടാനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്. തിരുപ്പൂർ മൂർത്തിയാണ് സൂത്രധാരൻ. ഇതിനായി ശിവമൂർത്തിയുടെ ബനിയൻ കയറ്റുമതി സ്ഥാപനത്തിലെ ജീവനക്കാരനായ […]