ഡബ്ല്യു സിസിയിൽ നിന്ന് മഞ്ജു വാര്യർ രാജി വെച്ചു: കൂട്ടുകാരെ തള്ളി പറഞ്ഞു; അമ്മയാണ് വലുത്…

ഡബ്ല്യു സിസിയിൽ നിന്ന് മഞ്ജു വാര്യർ രാജി വെച്ചു: കൂട്ടുകാരെ തള്ളി പറഞ്ഞു; അമ്മയാണ് വലുത്…

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താൻ ഇരയ്ക്കൊപ്പമാണ്. നിയമപോരാട്ടത്തിന് ഒപ്പം നിൽക്കുകയും ചെയ്യും. എന്നാൽ ഡബ്ല്യൂ സി സിയുടെ ഫെയ്സ് ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾക്കൊന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഇതിനൊക്കെ ഇനിയും മറുപടി പറയാനാകില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. പല വിഷയത്തിലും ഡബ്ല്യൂസിസി ഫെയ്സ് ബുക്ക് പോസ്റ്റുകളിട്ടിരുന്നു. ഇതിനെല്ലാം മഞ്ജു ഉത്തരം പറയേണ്ട സാഹചര്യമുണ്ടായതോടെ ഡബ്ല്യൂ സി സിയുടെ വേദികളിൽ നിന്ന് ഇവർ വിട്ടു നിന്നിരുന്നു. അമ്മയിൽ ദിലീപ് തിരിച്ചെത്തിയതോടെ സിനിമയിലെ സ്ത്രീ വിരുദ്ധത ചർച്ചയാക്കി വനിതാ സംഘടന എത്തുകയും ചെയ്തു. ‘അമ്മ’യെ തള്ളിപ്പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മഞ്ജു സുഹൃത്തുക്കളോട് വിശദീകരിച്ചു. ഈ സാഹചര്യത്തിൽ പരസ്യമായി തന്നെ വനിതാ കൂട്ടായ്മ വിടുകയാണെന്ന് മഞ്ജു നിലപാട് എടുക്കുകയായിരുന്നു. വനിതാ കൂട്ടായ്മയുടെ പൊതുമുഖമായി താൻ മാറിയ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇങ്ങനൊരു തീരുമാനം. ചിലരുടെ വ്യക്തിതാൽപ്പര്യങ്ങൾ അനുസരിച്ചുള്ള പോസ്റ്റുകൾക്ക് തനിക്ക് എങ്ങനെ ഉത്തരം പറയാനാകുമെന്ന വിഷയമാണ് മഞ്ജു ഉയർത്തുന്നത്. പൊതു സമൂഹത്തിൽ അമ്മയെ താഴ്ത്തിക്കെട്ടാൻ താനില്ലെന്ന നിലപാടിലാണ് മഞ്ജു. ഈ സാഹചര്യത്തിലാണ് വനിതാ കൂട്ടായ്മയുടെ ഔദ്യോഗിക സംവിധാനത്തിൽ നിന്നും മഞ്ജു മാറുന്നത്. കൂട്ടുകാരേക്കാൾ മഞ്ജു മുൻ തൂക്കം നല്കുന്നത് മോഹൻലാലുമായുള്ള സിനിമാ കൂട്ടുകെട്ടാണ്. കോടികളുടെ സിനിമാ പദ്ധതികൾ ലാലുമായി ഭാവിയിൽ ചെയ്യാൻ ഇരിക്കെ മഞ്ജുവിനിപ്പോൾ കരിയർ മാത്രമാണ് വിഷയം. മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് ആയപ്പോൾ മഞ്ജു വനിതാ സംഘടനയിൽ നിന്നും രാജിവയ്ച്ച് അമ്മയിൽ ചേക്കേറി. മഞ്ജുവിന്റെ ഗോഡ്ഫാദറായ മോഹൻലാലിനെ ചാക്കിലാക്കിയപ്പോൾ ശരിക്കും തകർത്തത് നടിമാരുടെ കൂട്ടായ്മ തന്നെയാണ്. ചുരുക്കത്തിൽ അമ്മയുടെ ശക്തിയും ഐശ്യര്യവും ആണ് മഞ്ജുവിന്റെ ലക്ഷ്യം. റീമക്കും, രമ്യക്കും ഒക്കെ എന്തും ചെയ്യാം…പറയാം. നഷ്ടപെടാൻ അവർക്ക് ഒന്നുമില്ല. എന്നാൽ മഞ്ജുവിന് അങ്ങിനെയല്ല. കൈനിറയേ അവസരങ്ങളുള്ള അവർക്ക് നഷ്ടപെടാൻ ഏറെയുണ്ട്. അവരേ തകർക്കാനും പലർക്കും ആകും എന്തായാലും മഞ്ജുവിനേ ദിലീപിനോ ആർക്കും ഇതോടെ തൊടാനാകില്ല. ആ ഉപദ്രവവും മോഹൻലാൽ കരാറിൽ ഒഴിവാക്കിയിട്ടുണ്ട്.