വൈക്കം താലൂക്ക് ആശുപത്രിയിൽ രണ്ടു വയസ്സുകാരിയോട് ക്രൂരത കാണിച്ച നഴ്‌സിന് സസ്‌പെൻഷൻ

വൈക്കം താലൂക്ക് ആശുപത്രിയിൽ രണ്ടു വയസ്സുകാരിയോട് ക്രൂരത കാണിച്ച നഴ്‌സിന് സസ്‌പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

വൈക്കം: രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റർ പൂർണമായും നീക്കം ചെയ്യാതെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ജീവനക്കാരി മടങ്ങിയ സംഭവത്തിൽ നഴ്‌സ് അസിസ്റ്റന്റിനു സസ്‌പെൻഷൻ. വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റൻറ് എം.എസ്. ലളിതയെയാണ് സസ്‌പെൻഡ് ചെയ്തത്. ടിവി പുരം കൈതക്കാട്ടുമുറി വീട്ടിൽ ഇ.കെ. സുധീഷിന്റെയും രാജിയുടെയും മകൾ ആര്യയുടെ വലതുകാലിലെ പ്ലാസ്റ്ററാണ് ജീവനക്കാരി പകുതി വെട്ടിയശേഷം മടങ്ങിയത്. ആര്യയുടെ മാതാപിതാക്കളായ സുധീഷും രാജിയും ഭിന്നശേഷിക്കാരാണ്. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷമാണ് മറ്റൊരു ജീവനക്കാരൻ എത്തി പ്ലാസ്റ്റർ നീക്കിയത്.