ഇനി അമ്മക്കൊപ്പമില്ല; നാലു നടിമാർ അമ്മയിൽ നിന്ന് രാജി വെച്ചു

ഇനി അമ്മക്കൊപ്പമില്ല; നാലു നടിമാർ അമ്മയിൽ നിന്ന് രാജി വെച്ചു

വിദ്യ ബാബു

കൊച്ചി: അക്രമത്തിനിരയായ നടി ഉൾപ്പടെ നാലുപേർ അമ്മയിൽ നിന്ന് രാജി വെച്ചു. നടിമാരായ രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റീമാ കല്ലിങ്കൽ എന്നിവരാണ് രാജി വെച്ചത്. വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സിസിയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് രാജി വിവരം പുറത്തു വിട്ടത്. അതേസമയം, ഡബ്ല്യൂ സി സി അംഗങ്ങളായ മഞ്ജു വാര്യർ, പാർവ്വതി എന്നിവർ അമ്മയിൽ നിന്ന് രാജി വെച്ചിട്ടില്ല. ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു വാര്യരുടെ നിലപാടാണ് ഏവരും ഉറ്റു നോക്കുന്നത്. താൻ കൂടി അംഗമായ സംഘടനയ്ക്ക് കുറ്റാരോപിതനെ സംരക്ഷിക്കാനാണ് താല്പര്യം എന്ന് ആക്രമിക്കപ്പെട്ട നടി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
കുറ്റാരോപിതനായ നടൻ തന്റെ അവസരങ്ങൾ തട്ടി മാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ അമ്മയുടെ പാരവാഹികൾ കേട്ട ഭാവം നടിച്ചില്ല. ഇനിയും ഈ സംഘടനയിൽ തുടരുന്നതിൽ അർത്ഥമില്ല. ആയതിനാൽ അമ്മയിൽ നിന്ന് ഞാൻ രാജി വെയ്ക്കുകയാണ്. തൊട്ടു പിന്നാലെയാണ് മറ്റു മൂന്നു നടിമാരും രാജി വെച്ചത്.