play-sharp-fill

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് പിളർപ്പിലേക്ക്.

ശ്രീകുമാർ കോട്ടയം:യു.ഡി.എഫിൽ നിന്ന് ആരാകും രാജ്യസഭാ സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ആകാംഷയോടെ കേരളം ഉറ്റുനോക്കുമ്പോൾ രാജ്യസഭാസീറ്റ് സംബന്ധിച്ച് തീരുമാനം കോൺഗ്രസിന് പിന്നാലെ കേരളാ കോൺഗ്രസിലും പൊട്ടിത്തെറി. ഇന്ന് ചേരുന്ന കേരളാകോൺഗ്രസ് സ്റ്റീയറിംഗ് കമ്മറ്റി യോഗത്തിൽ രാജ്യസഭാ സീറ്റ് പി ജെ ജോസഫ് വിഭാഗം ആവശ്യപ്പെടുമെന്ന് ജോസഫ് ഗ്രൂപ്പിന്റെ ഉന്നത നേതാവ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. രാവിലെ 10.30 യ്ക്ക് എംഎൽഎ ക്വാർട്ടേഴ്സിൽ നടക്കുന്ന കേരളാകോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗത്തിൽ രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിക്കുന്ന നിർണ്ണായക തീരുമാനം എടുക്കുമ്‌ബോൾ ഈ ആവശ്യം ഉന്നയിക്കും. യുഡിഎഫിൽനിന്നും സഖ്യം […]

മക്കൾ പുറത്തു പോയപ്പോൾ 90 കാരി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: വീട്ടിലാരുമില്ലാതിരുന്ന സമയത്ത് തൊണ്ണൂറുകാരിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി ഇരവിനല്ലൂർ കാരോട്ട് കടവിൽ രാധാലയത്തിൽ (തപസ്യ) സോമശേഖരൻ പിള്ളയുടെ ഭാര്യ തങ്കമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇവരുടെ മൃതദേഹം. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. തങ്കമ്മയും മകന്റെ ഭാര്യഅധ്യാപികയായ ലീനയും, മരുമകൾ അഞ്ജനയുമാണ് ഇവിടെ താമസിക്കുന്നത്. രാവിലെ എട്ടു മണിയോടെ ഇരുവരും വീട്ടിൽ നിന്നു പുറത്തു പോയി. 8.45 ന് ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് കിടപ്പു മുറിയിൽ നിന്നു തീയും പുകയും ഉയരുന്നത് […]

നവജാത ശിശുവിന്റെ മരണം: സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കളുടെ പരാതി; അന്വേഷണം വേണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ കടുത്തുരുത്തി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനു പൊലീസ് തയ്യാറെടുക്കുന്നു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൂഴിക്കോൽ ലക്ഷം വീട് കോളനിയിൽ രേണുക (19)- അനീഷ് (35) ദമ്പതികളുടെ കുട്ടിയാണ്​ മരിച്ചത്. വ്യാഴാഴ്​ച രാവിലെ എട്ടിനാണ്​ സംഭവം. ഇൗസമയം അനീഷും രേണുകയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമീപത്ത് താമസിക്കുന്ന രേണുകയുടെ സഹോദരി അശ്വതി കുട്ടിയെ എടുക്കാൻ ചെന്നപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. അശ്വതിയുടെ നിലവിളി കേട്ട് സമീപത്തുള്ള ബന്ധുക്കളും ഓടിയെത്തി. […]

നമ്പർ തിരുത്തി ലോട്ടറി തുക തട്ടാൻ ശ്രമം: തടയാൻ ശ്രമിച്ചവർക്കു നേരെ യുവാവ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

സ്വന്തം ലേഖകൻ ചിങ്ങവനം: നമ്പർ തിരുത്തിയ ലോട്ടറിയുമായി ഏജൻസി ഓഫിസിലെത്തി സമ്മാനത്തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഘം ജീവനക്കാർക്കു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചു. ലോട്ടറിയുടെ നമ്പർ തിരുത്തിയതാണെന്നു കണ്ടെത്തിയ ജീവനക്കാർ സമ്മാത തുക നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് യുവാവ് ജീവനക്കാർക്കു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചത്. ഇതിനു ശേഷം യുവാവ് ബൈക്കിൽ രക്ഷപെട്ടു. ചിങ്ങവനം ചന്തക്കവലയ്ക്കു സമീപം ജയലക്ഷ്മി ലക്കി സെന്ററിലായിരുന്നു സംഭവം. യുവാവ് കൊണ്ടു വന്നത് നമ്പർ തിരുത്തിയ ലോട്ടറിയാണെന്നു കണ്ടെത്തിയ ജീവനക്കാർ സമ്മാനതുക നൽകിയില്ല. ഇതേച്ചൊല്ലി യുവാവും ജീവനക്കാരും തമ്മിൽ […]

തെക്കൻ കേരളത്തിൽ കനത്ത മഴ.

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലെ ചില മേഖലകളിലും ശക്തമായ മഴ. ഇന്ന് പുലർച്ചെ മുതലാണ് ശക്തമായ മഴ തുടങ്ങിയത്. ഇതേതുടർന്ന് ജലാശയങ്ങളിൽ എല്ലാം ജലനിരപ്പ് വീണ്ടും ഉയർന്നു. ജൂണ്‍ 10 വരെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.അതേസമയം കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളിൽ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ്.  

കെവിന്റെ മരണം; പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിൽ 13 പ്രതികളെയും ആയുധങ്ങളും മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. അനീഷിന്റെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയിരുന്നു. കെവിൻ വധക്കേസിൽ കുറ്റാന്വേഷണ ചട്ടങ്ങൾ പൊലീസ് ലംഘിച്ചതായും മുഖ്യസാക്ഷിയായ അനീഷിന്റെ മൊഴി ആവശ്യാനുസരണം മാറ്റിയതായും ആരോപണം ഉയർന്നിരുന്നു. ആരോപണവിധേനായ എസ്.ഐ എം.എസ് ഷിബുവാണ് അന്വേഷണം നടത്തുന്ന എഫ്.ഐ.ആർ തയ്യാറാക്കിയത്. പൊലീസ് നീക്കത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും നിർണായകവിവരങ്ങൾ രേഖപ്പെടുത്തതെയും പോസ്റ്റ്മോർട്ടത്തിലും ഫോറൻസിക് പരിശോധനയിലും നിയമം അട്ടിമറിച്ചതായും സൂചനയുണ്ട്. അക്രമിസംഘത്തിൽ നിന്ന് രക്ഷപെടാൻ ഓടിയ കെവിൻ ചാലിയക്കര പുഴയിൽ വീണ് […]

അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തും.

സ്വന്തം ലേഖകൻ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തും. ഈ മാസം നടക്കുന്ന അമ്മ ജനറൽ ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും എന്നാണ് സൂചന. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായാണ് ഈ മാസം അമ്മ ജനറൽ ബോർഡ് വിളിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റായ ഇന്നസെന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുന്നതെന്നാണ് സൂചന. എന്നാൽ മറ്റൊരാൾ ഇതേ സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുകയും മത്സരമുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ താൻ പിന്മാറുമെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുന്ന […]

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

സ്വന്തം ലേഖകൻ കോട്ടയം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കടുത്തുരുത്തി പൂഴിക്കോൽ സ്വദേശി അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒൻപതോടെ കുഞ്ഞിനെ കട്ടിലിൽ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടർന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കിയാണ് മാതാവ് ഉണർന്നത്. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പോലീസ് […]

രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് പി.ജെ കുര്യൻ രാഹുൽ ഗാന്ധിക്ക് നൽകി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി. ഇതോടൊപ്പം ഈ സീറ്റ് മാണി ഗ്രൂപ്പിന് നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ ലെറ്റർ പാഡിലാണ് കുര്യൻ കത്തയച്ചത്. തനിക്ക് പകരം മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ അതിനുവേണ്ടിയുള്ള ആറ് നേതാക്കളുടെ പേരുകളും കുര്യൻ മുന്നോട്ട് വച്ചിട്ടുണ്ട്. വി.എം.സുധീരൻ, കെപിസിസി അധ്യക്ഷൻ എംഎം ഹസൻ, പാർട്ടി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ, എ.ഐ.സി.സി വക്താവ് പി.സി ചാക്കോ […]

പോലീസുകാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് പതിവ് പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മാളവിക ആലുവ: എടത്തല ബൈക്ക് യാത്രികനെ മർദിച്ച സംഭവത്തിൽ എ.എസ്.ഐ. ഉൾപ്പെടെ നാലു പോലീസുകാർക്കെതിരേ ക്രിമിനൽ കുറ്റത്തിനു കേസെടുത്തു. അന്യായമായ തടങ്കലിനും കൈയേറ്റം ചെയ്തു മുറിവേൽപ്പിച്ചതിനും സെക്ഷൻ 342, 323 വകുപ്പുപ്രകാരമാണു കേസെടുത്തതെന്നു ഡി.വൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രൻ പറഞ്ഞു. പോലീസ് മർദനത്തിൽ പരുക്കേറ്റ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ (39) ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പോക്സോ കേസ് പ്രതിയുമായി പോലീസുകാർ സഞ്ചരിച്ച വാഹനമിടിച്ച് ഉസ്മാന്റെ ബൈക്ക് മറിഞ്ഞതിലെ തർക്കമാണു മർദനത്തിൽ കലാശിച്ചത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉസ്മാനെതിരേയും കേസെടുത്തിട്ടുണ്ട്. 2011 ൽ […]