രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് പി.ജെ കുര്യൻ രാഹുൽ ഗാന്ധിക്ക് നൽകി.

രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് പി.ജെ കുര്യൻ രാഹുൽ ഗാന്ധിക്ക് നൽകി.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി. ഇതോടൊപ്പം ഈ സീറ്റ് മാണി ഗ്രൂപ്പിന് നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ ലെറ്റർ പാഡിലാണ് കുര്യൻ കത്തയച്ചത്. തനിക്ക് പകരം മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ അതിനുവേണ്ടിയുള്ള ആറ് നേതാക്കളുടെ പേരുകളും കുര്യൻ മുന്നോട്ട് വച്ചിട്ടുണ്ട്. വി.എം.സുധീരൻ, കെപിസിസി അധ്യക്ഷൻ എംഎം ഹസൻ, പാർട്ടി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ, എ.ഐ.സി.സി വക്താവ് പി.സി ചാക്കോ എന്നിവരെയോ വനിതാ പ്രതിനിധ്യമാണെങ്കിൽ ഷാനിമോൾ ഉസ്മാനെയോ അതല്ല യുവാക്കൾക്ക് ആണ് പരിഗണനയെങ്കിൽ പി.സി.വിഷ്ണുനാഥിനെയോ പരിഗണിക്കാം എന്നാണ് കുര്യൻ മുന്നോട്ട് വച്ചിരിക്കുന്നത്. രാജ്യസഭയിൽ യുവാക്കൾക്ക് അവസരം നൽകണമെന്ന ആവശ്യവുമായി യുവ നേതാക്കളായ ഹൈബി ഈഡൻ, വി.ടി. ബൽറാം, ഷാഫി പറമ്പിൽ, റോജി എം ജോൺ തുടങ്ങിയവരാണ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published.