തെക്കൻ കേരളത്തിൽ കനത്ത മഴ.

Spread the love

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലെ ചില മേഖലകളിലും ശക്തമായ മഴ. ഇന്ന് പുലർച്ചെ മുതലാണ് ശക്തമായ മഴ തുടങ്ങിയത്. ഇതേതുടർന്ന് ജലാശയങ്ങളിൽ എല്ലാം ജലനിരപ്പ് വീണ്ടും ഉയർന്നു. ജൂണ്‍ 10 വരെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.അതേസമയം കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളിൽ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ്.