play-sharp-fill

നഗരത്തിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് പൊരിഞ്ഞ അടി

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപം ശ്രീനിവാസ അയ്യർ റോഡിൽ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി. എൻ.എസ്.എസ് കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാർത്ഥികളും സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലാണ് അടിപിടി ഉണ്ടായത്. പോലീസ് വരുന്നതുകണ്ട് വിദ്യാർത്ഥികൾ ചിതറിയോടി. പരിക്കേറ്റ് കിടന്ന നാല് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്.

കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം ഞായറാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം ഞായറാഴ്ച (29.07.2018) ഉച്ചകഴിഞ്ഞ് 2.30ന് ഓർക്കിഡ് റസിഡൻസിയിൽ ചേരുന്നതാണ്. പാർട്ടി ചെയർമാൻ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, ജോയ് ഏബ്രഹാം എക്സ് എം.പി, എം.എൽ.എമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, പാർട്ടി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുക്കും.

തേച്ചു മായ്ച്ചു കളയുമായിരുന്ന ഉരുട്ടികൊലക്കേസ് വെളിച്ചത്ത് കൊണ്ടുവന്നത് ആ.ർ.ഡി.ഒ കെ.വി മോഹൻകുമാർ

ശ്രീകുമാർ തിരുവനന്തപുരം: മറ്റെല്ലാ കേസുകളിലേയും പോലെ തേച്ചു മായ്ച്ചു കളയുമായിരുന്ന ഉരുട്ടിക്കൊല കേസിന്റെ ഗതി മാറ്റിയത് അന്നത്തെ തിരുവനന്തപുരം ആർ.ഡി.ഒ യും ഇപ്പഴത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി. മോഹൻ കുമാറിന്റെ കണ്ടെത്തലുകളാണ്. ഉദയകുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതും മോഹൻ കുമാറായിരുന്നു.നെഞ്ച് വേദനയെ തുടർന്ന് സ്റ്റേഷനിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മോഷണക്കേസ് പ്രതി അവിടെ വച്ച് മരിച്ചെന്നാണ് ആർ.ഡി.ഒയ്ക്ക് പൊലീസ് റിപ്പോർട്ട് നൽകിയത്. പിന്നാലെ മൃതദേഹ പരിശോധനയ്ക്കായി മോഹൻ കുമാർ മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി. മുണ്ടുടുത്ത് കിടക്കുന്ന നിലയിലായിരുന്നു ഉദയകുമാറിന്റെ മൃതദേഹം. ഒറ്റനോട്ടത്തിൽ ശരീരത്തിൽ പ്രകടമായ […]

കാഷ് ഓൺ ഡെലിവറി നിയമവിരുദ്ധം; ഓൺലൈൻ ഷോപ്പിങ്ങിന് വമ്പൻ തിരിച്ചടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിലെ ഓൺ ലൈൻ ഷോപ്പിങ് സൈറ്റുകളിലെ കാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസേർവ് ബാങ്ക്. ഓൺലൈൻ സൈറ്റുകളിൽനിന്ന് ഉല്പന്നം വാങ്ങി കൈയ്യിലെത്തിയ ശേഷം മാത്രം പണം നൽകുന്ന സംവിധാനമാണ് ക്യാഷ് ഓൺ ഡെലിവറി. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ച് ആർ.ബി.ഐ മറുപടി നൽകിയത്. ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ പകുതിയോളം ഉൽപന്നങ്ങളും വിതരണത്തിന് ശേഷമാണ് പണം ഈടാക്കുന്നത്. പെയ്മന്റെ്‌സ് ആൻറ് സെറ്റിൽമന്റെ് സിസ്റ്റം ആക്ട് 2007 പ്രകാരം ഫ്‌ളിപ്കാർട്ട്, ആമസോൺ പോലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് കാഷ് […]

വെള്ളപ്പൊക്കം; തീവ്രതകൂട്ടിയത് സർക്കാർ അനാസ്ഥ : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും വെള്ളപ്പൊക്കത്തിന്റെ തീവ്രതകൂട്ടിയത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയെന്ന് കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണം പൂർത്തിയായ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല. മൂന്നാം ഘട്ടത്തിൽ 28 ഷട്ടറുകളാണ് ഉള്ളത്. ഈ ഷട്ടറുകൾ തുറന്നിരുന്നെങ്കിൽ വെള്ളം സുഗമമായി കടലിലേക്ക് ഒഴുകുമായിരുന്നു. ഇത്രയും രൂക്ഷമായ വെള്ളപ്പോക്കം മേഖലകളിൽ ഉണ്ടാകുമായിരുന്നില്ല. അപ്രോച്ച് റോഡിന്റെ ടാറിംഗ് ഏകദേശം 30 അടി മാത്രമാണ് പൂർത്തിയാകാനുള്ളത്. ആയതിനാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് ബണ്ടിന്റെ മൂന്നാം […]

മന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുൾപ്പെടെയുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എല്ലാ രണ്ടു വർഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ഗവർണറെ പ്രത്യേകമായി ധരിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ ഇന്നു തന്നെ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

മന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുൾപ്പെടെയുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എല്ലാ രണ്ടു വർഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ഗവർണറെ പ്രത്യേകമായി ധരിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ ഇന്നു തന്നെ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; രണ്ട് പോലീസുകാർക്ക് വധശിക്ഷ, എസ്.പിക്കും ഡി.വൈ.എസ്.പിക്കും 6 വർഷം തടവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ രണ്ട് പോലീസുകാർക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാർ, രണ്ടാം പ്രതി എസ് വി ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപ വീതം പിഴയും ഇരുവർക്കും കോടതി വിധിച്ചു. 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. ഡിവൈഎസ്പി ടി അജിത് കുമാർ, എസ്.പി ഇ.കെ സാബു എന്നിവർക്ക് 6 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരിക്കുന്നു. മറ്റൊരു പ്രതിയായ ഹരിദാസിന് മൂന്ന് വർഷമാണ് തടവ് ശിക്ഷ. ഇവർ മൂവരും അയ്യായിരം രൂപ പിഴയും […]

പുതിയ നോട്ടുകൾ കീറിയാൽ മാറ്റി നൽകില്ല; ബാങ്കുകൾ

സ്വന്തം ലേഖകൻ എറണാകുളം: റിസർവ് ബാങ്ക് നയത്തിൽ തിരുത്തൽ വരുത്താത്തതിനാൽ പുതിയ കറൻസി നോട്ടുകൾ കീറിയാൽ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകൾ. ഇതിനാൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മാ ഗാന്ധി സീരീസിൽപ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകൾ കീറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ മാറ്റിവാങ്ങാനാവില്ല. റിസർവ് ബാങ്ക് 2009 ൽ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളിൽ ഈ നോട്ടുകൾ ഉൾപ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്. ആവശ്യമായ തിരുത്തൽ വരുത്താൻ റിസർവ് ബാങ്ക് തയാറായിട്ടില്ല. ചെളി പിടിച്ചതോ കീറലുള്ളതോ ആയ നോട്ടുകൾ മാറ്റിനൽകാൻ […]

ദുരിതത്തിന് ആശ്വാസമായി; സന്തോഷത്തോടെ അവർ വീട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ ചിങ്ങവനം: മഴക്കെടുതിയിൽ വീടും കുടുംബവും തകർന്ന് നിരാലംബരായി പത്തു ദിവസം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് ആശ്വാസകാലം. ചിങ്ങവനം NSS ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞവരാണ് ബുധനാഴ്ച രാവിലെ ക്യാമ്പിൽ നിന്നും മടങ്ങിയത്. 10 ദിവസത്തെ ജീവിതത്തിനു ശേഷം വീടുകളിലേയ്ക്ക് മടങ്ങുന്ന ചാന്നാനിക്കാട് കുഴിക്കാട്ടു കോളനി നിവാസികളെ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വില്ലേജാഫീസറും മെഡിക്കൽ ഓഫീസറും ചേർന്ന് യാത്രയയച്ചു. 50 കുടുംബങ്ങളിലെ 175 പേരാണ് ക്യാംപിൽ ഉണ്ടായിരുന്നത്. ഇവർക്കു സഹായമെത്തിക്കാൻ വ്യക്തികളും സംഘടനകളും ജനപ്രതിനിധികളും മത്സരിക്കുകയായിരുന്നു ക്യാംപ് യാതൊരു പരാതിക്കും […]