കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം ഞായറാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം ഞായറാഴ്ച (29.07.2018) ഉച്ചകഴിഞ്ഞ് 2.30ന് ഓർക്കിഡ് റസിഡൻസിയിൽ ചേരുന്നതാണ്. പാർട്ടി ചെയർമാൻ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, ജോയ് ഏബ്രഹാം എക്സ് എം.പി, എം.എൽ.എമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, പാർട്ടി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുക്കും.
Third Eye News Live
0