play-sharp-fill

ചരക്കുലോറിക്കുനേരെ ലോറിസമരാനുകൂലികളുടെ കല്ലേറ്; ക്ലീനർ മരിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: ചരക്കുലോറിക്കുനേരെ നടന്ന കല്ലേറിൽ ക്ലീനർ കൊല്ലപ്പെട്ടു. ലോറി സമരാനുകൂലികളാണ് കല്ലെറിഞ്ഞത്. ഒരാഴ്ച്ചയായി ലോറി ഉടമകൾ സമരത്തിലാണ്. കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ചരക്കുലോറി. മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. ബാഷയുടെ നെഞ്ചിൽ കല്ലുപതിച്ചു. ഉടൻതന്നെ കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ലോറി സമരാനുകൂലികൾ വളഞ്ഞ് കല്ലേറാരംഭിച്ചത്. കഞ്ചിക്കോട് ഫെഡറൽ ബാങ്കിന് സമീപമാണ് സംഭവം. ലോറി ഓടിച്ചയാൾക്കും പരുക്കുണ്ട്. ലോറി കസബ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ ആരേയും പിടികൂടിയിട്ടില്ല

മോഷണക്കേസ് പ്രതി ജയിൽചാടി

സ്വന്തം ലേഖകൻ മാവേലിക്കര: മോഷണക്കേസ് പ്രതി മാവേലിക്കര സബ്ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറക്കിയ സമയത്താണ് ജയിൽ ചാടിയത്. തിരുവൻവണ്ടൂർ നന്നാട് തുരുത്തേൽ ജയപ്രകാശാണ് ജയിൽ ചാടിയത്. ജയിൽവളപ്പിലെ ചന്ദനമരത്തിൽകൂടി മതിലിനോടു ചേർന്നുള്ള ഓഫീസ് കെട്ടിടത്തിനു മുകളിൽ കയറി മതിൽ ചാടുകയായിരുന്നു. പുളിക്കീഴ്, എടത്വ പോലീസ് സ്റ്റേഷനുകളിൽ ജയപ്രകാശിനെതിരെ മോഷണക്കേസുണ്ട്. ഒരു വർഷമായി ജയപ്രകാശ് മാവേലിക്കര സബ്ജയിലിലാണ്. ജയിലധികൃതരും പോലീസും തെരച്ചിൽ നടത്തുകയാണ്.

വെള്ളപ്പൊക്കത്തിന് ശേഷം ഒരു കൈത്താങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: ദുരിതം വിതച്ച മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന് ഏറ്റവും കൂടുതൽ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നത് പാറമ്പുഴ മുതൽ നട്ടാശ്ശേരി വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളാണ്. താഴ്ന്ന പ്രദേശങ്ങളിലെ ഒറ്റനിലവീടുകൾ മേൽക്കൂരയോളം വെള്ളത്തിനടിയിലായി. പ്രതീക്ഷിക്കാതെ പെട്ടെന്ന് കയറിയ വെള്ളത്തിൽ വീട്ടിനുള്ളിൽ കഴുത്തറ്റം വെള്ളത്തിൽ ഒരു പകൽ മുഴുവൻ കഴിഞ്ഞവരെയും രോഗം വന്ന് ശയ്യാവലംബികളായവരെയും പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കുറേ മനുഷ്യസ്നേഹികളുണ്ട് ഇവിടെ. പലയിടത്തും വെള്ളപ്പൊക്കം ആഘോഷമാക്കി മാറ്റി വെള്ളത്തിൽ കളിച്ചും വഴിയാത്രക്കാരെ ആക്രമിച്ചും സാമൂഹ്യവിരുദ്ധരായ കുറേ ചെറുപ്പക്കാർ അഴിഞ്ഞാടിയതും നാം […]

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം തൊടുപുഴയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ബൈക്കുമായി കുട്ടിയിടിച്ച് യുവാവ് മരിച്ചു. , ആർപ്പുക്കര വില്ലൂന്നിവടക്കേ അൻപതിൽ ഷിബുവിന്റെ മകൻ വി.എസ് അമലാ (18) ണ് മരിച്ചത്. ആന്റണി സേവ്യറിനാണ് പരിക്കേറ്റത്. ,ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അരമണിക്കൂറിന് ശേഷം അമൽ മരിച്ചു . ആന്റണി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കോട്ടയം […]

സ്വാശ്രയ കോളേജുകളിലെ അധ്യാപകരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യം പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിൽ പ്രവർത്തിക്കുന്ന യോഗ്യരായ അധ്യാപകരുടെ ശമ്പളം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർക്ക് കൂടി ബാധകമാക്കണം എന്ന വിഷയം പരിശോധിച്ച് വിശദീകരണം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് ആവശ്വപ്പെട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും വിശദമായ പരിശോധന നടത്തി നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സ്വാശ്രയ മേഖലയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് പ്രതിമാസം ലഭിക്കുന്നത് 12,000 രൂപ മാത്രമാണ്. സ്വകാര്യ […]

കൈ കാട്ടിയിട്ട് ബസ് നിർത്തിയില്ല; യൂണിഫോമിൽ വനിതാ പൊലീസുകാരി സ്വകാര്യ ബസ് ഡ്രൈവറുടെ കരണത്തടിച്ചു; വൈറലായ വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: സ്റ്റോപ്പിൽ കൈ കാട്ടിയിട്ട് നിർത്താതിരുന്ന സ്വകാര്യ ബസ് തടഞ്ഞു നിർത്തി യൂണിഫോമിലെത്തിയ വനിതാ പൊലീസുകാരി ഡ്രൈവറുടെ കരണത്തടിച്ചു. മെട്രോയിൽ ജോലി ചെയ്യുന്ന തലയോലപ്പറമ്പ് സ്വദേശിയായ വനിതാ പൊലീസുകാരി ബബ്ബിയാണ് സ്വകാര്യ ബസ് ഡ്രൈവറുടെ കരണത്തടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വനിതാ പൊലീസുകാരിക്കെതിരെ പൊലീസ് കേസെടുത്തു. മെട്രോയിൽ ജോലി ചെയ്യുന്ന വനിതാ പൊലീസുകാരിയാണ് ബബ്ബി. ഇവർ എന്നും തലയോലപ്പറമ്പിൽ നിന്നും എറണാകുളം ബസിലാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇവർ തലയോലപ്പറമ്പ് ആശുപത്രിക്ക് സമീപത്ത് വച്ച് ഇവർ സ്വകാര്യ ബസിന് കൈകാട്ടി. എന്നാൽ […]

മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിനെ ആറാം ദിവസവും കണ്ടെത്താനായില്ല; കർമ്മ സമിതിയുമായി നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: ആറു ദിവസം മുൻപ് മുണ്ടക്കയത്ത് ഒഴിക്കിൽപ്പെട്ട് കാണാതായ അടൂർ സ്വദേശി ഷാഹുലിനായി നാടൊന്നിച്ചു.പി സി ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്കൊപ്പം മുണ്ടക്കയം സ്വദേശികളായ 500ഓളം സന്നദ്ധ പ്രവർത്തകരാണ് കാണാതായ യുവാവിന് വേണ്ടി ഇന്ന് രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചത്. ഇവരുടെ സഹായത്തിനായി റവന്യു, പോലീസ്, ഫയർ ഫോഴ്സ് ഉദ്ധ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ സ്ഥലം സന്ദർശിച്ചു.   യുവാവിനെ കാണാതായി ആറ് ദിവസം കഴിഞ്ഞിട്ടും ഫയർഫോഴ്സിന്റെയും, നേവിയുടെയും […]

മഴക്കെടുതിയിൽ സഹായവുമായി ബിജെപിയും സേവാഭാരതിയും

സ്വന്തം ലേഖകൻ കുറിച്ചി : മഴക്കെടുതി ശമിക്കാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ സഹായ ഹസ്തവുമായി സേവാ ഭാരതിയും ബിജെപിയും. കുറിച്ചി പഞ്ചായത്തിലാണ് ബിജെപി സേവാ ഭാരതി പ്രവർത്തകർ രംഗത്തിറങ്ങിയത്. സർക്കാർ സഹായങ്ങളും ലഭ്യമാവാഒറ്റപ്പെട്ട കുടുംബങ്ങൾ ഒട്ടനവധി ആണ്.ഇവരുടെ അടുത്തേക്ക് ആരും തന്നെ കടന്നു ചെന്നിട്ടില്ല. വെള്ളത്തിൽ നീന്തണം എന്നതാണ് തടസ്സം.ക്യാമ്പുക ളിൽ എത്താത്തവർക്കും ഗവൺമെന്റ് സഹായങ്ങൾ അടിയന്തിരമായി ലഭ്യമാക്കണം എന്ന ആവശ്യക്കാർ അനവധി ഉണ്ട്.ഒറ്റപ്പെട്ട നിരവധി കുടുംബങ്ങൾക്ക് സഹായഹസ്തങ്ങ ളുമായി ബിജെപി, സേവാഭാരതി പ്രവർത്തകർ  കുറിച്ചി പഞ്ചായത്തിൽ പ്രവർത്തിച്ചു.വെള്ളം പൂർണ്ണമായി ഒഴിയാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടരേണ്ട […]

റോഡ് മുറിച്ചു കടന്ന ബൈക്ക് യാത്രക്കാരനെ കെഎസ്ആർടിസി ബസ് ഇടിച്ചു വീഴ്തി; യാത്രക്കാരൻ അത്ഭുതരമായി രക്ഷപെട്ടു; വീഡിയോ കാണാം

സ്വന്തം ലേഖകൻ കുറിച്ചി: എം.സി റോഡിൽ ചിങ്ങവനം കുറിച്ചിയിൽ റോഡ് മുറിച്ചു കടന്ന ബൈക്ക് യാത്രക്കാരനെ കെഎസ്ആർടിസി ബസ് ഇടിച്ചു വീഴ്ത്തി. മീൻകച്ചവടക്കാരനായ ബൈക്ക് യാത്രക്കാരനു സാരമായി പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ മാത്രം. കുറിച്ചി സ്വദേശിയായ മീൻകച്ചവടക്കാരൻ പ്രകാശനാണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തു നിന്നും വരികയായിരുന്നു സൂപ്പർ ഫാസ്റ്റ്. കുറിച്ചിയിലെ പട്രോൾ പമ്പിനു മുന്നിൽ നിന്നു റോഡ് മുറിച്ചു കടന്ന് പമ്പിലേയ്ക്കു കയറുകയായിരുന്നു പ്രകാശൻ സഞ്ചരിച്ചിരുന്ന ബൈക്ക്. നിയന്ത്രണം നഷ്ടമായ […]

കുന്നത്ത്കളത്തിൽ ചിട്ടി – ജ്വല്ലറി തട്ടിപ്പ്: നിക്ഷേപകർക്ക് ഒരു രൂപ പോലും തിരികെ ലഭിക്കില്ല; വിശ്വനാഥന്റെ സ്വത്ത് തിട്ടപ്പെടുത്താൻ തന്നെ വർഷങ്ങൾ വേണ്ടിവരും; തലയിൽ കൈവച്ച് നിക്ഷേപകർ 

ശ്രീകുമാർ കോട്ടയം: കുന്നത്ത്കളത്തിൽ ജ്വല്ലറി ചിട്ടിതട്ടിപ്പ് കേസിൽ പണം നഷ്ടമായ ചെറുകിടക്കാർക്ക് ഒരു രൂപ പോലും തിരികെ ലഭിച്ചേക്കില്ല. ഇതു കൂടാതെ കൃത്യമായ ആസ്ഥി കാണിക്കാതെ പൊലീസിൽ പരാതിയും കേസുമായി എത്തുന്നവരെ നിരീക്ഷിച്ച് നടപടിയെടുക്കാൻ എൻഫോഴ്‌സ്‌മെന്റും രംഗത്ത് എത്തിയിട്ടുണ്ട്. പണം നഷ്ടമായത് കൂടാതെ മാനഹാനിയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരിൽ പലരും. ചിട്ടി ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാരാപ്പുഴ കുന്നത്ത്കളത്തിൽ ജിനോഭവനിൽ കെ.കെ വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നവരുടെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി തള്ളിയിരുന്നു. നിലവിൽ കോട്ടയം […]