play-sharp-fill
മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിനെ ആറാം ദിവസവും കണ്ടെത്താനായില്ല; കർമ്മ സമിതിയുമായി നാട്ടുകാർ

മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിനെ ആറാം ദിവസവും കണ്ടെത്താനായില്ല; കർമ്മ സമിതിയുമായി നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം: ആറു ദിവസം മുൻപ് മുണ്ടക്കയത്ത് ഒഴിക്കിൽപ്പെട്ട് കാണാതായ അടൂർ സ്വദേശി ഷാഹുലിനായി നാടൊന്നിച്ചു.പി സി ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്കൊപ്പം മുണ്ടക്കയം സ്വദേശികളായ 500ഓളം സന്നദ്ധ പ്രവർത്തകരാണ് കാണാതായ യുവാവിന് വേണ്ടി ഇന്ന് രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചത്.


ഇവരുടെ സഹായത്തിനായി റവന്യു, പോലീസ്, ഫയർ ഫോഴ്സ് ഉദ്ധ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ സ്ഥലം സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യുവാവിനെ കാണാതായി ആറ് ദിവസം കഴിഞ്ഞിട്ടും ഫയർഫോഴ്സിന്റെയും, നേവിയുടെയും തിരച്ചിൽ ഫലം കാണാത്തതിനെ തുടർന്നാണ് ഇത്തരത്തിലുള്ള ജനകീയ തിരച്ചിൽ നടത്തിയത്.