കൈ കാട്ടിയിട്ട് ബസ് നിർത്തിയില്ല; യൂണിഫോമിൽ വനിതാ പൊലീസുകാരി സ്വകാര്യ ബസ് ഡ്രൈവറുടെ കരണത്തടിച്ചു; വൈറലായ വീഡിയോ ഇവിടെ കാണാം

കൈ കാട്ടിയിട്ട് ബസ് നിർത്തിയില്ല; യൂണിഫോമിൽ വനിതാ പൊലീസുകാരി സ്വകാര്യ ബസ് ഡ്രൈവറുടെ കരണത്തടിച്ചു; വൈറലായ വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: സ്റ്റോപ്പിൽ കൈ കാട്ടിയിട്ട് നിർത്താതിരുന്ന സ്വകാര്യ ബസ് തടഞ്ഞു നിർത്തി യൂണിഫോമിലെത്തിയ വനിതാ പൊലീസുകാരി ഡ്രൈവറുടെ കരണത്തടിച്ചു. മെട്രോയിൽ ജോലി ചെയ്യുന്ന തലയോലപ്പറമ്പ് സ്വദേശിയായ വനിതാ പൊലീസുകാരി ബബ്ബിയാണ് സ്വകാര്യ ബസ് ഡ്രൈവറുടെ കരണത്തടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വനിതാ പൊലീസുകാരിക്കെതിരെ പൊലീസ് കേസെടുത്തു.
മെട്രോയിൽ ജോലി ചെയ്യുന്ന വനിതാ പൊലീസുകാരിയാണ് ബബ്ബി. ഇവർ എന്നും തലയോലപ്പറമ്പിൽ നിന്നും എറണാകുളം ബസിലാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇവർ തലയോലപ്പറമ്പ് ആശുപത്രിക്ക് സമീപത്ത് വച്ച് ഇവർ സ്വകാര്യ ബസിന് കൈകാട്ടി.

എന്നാൽ ബസ് നിർത്തിയില്ല. ഞായറാഴ്ച്ച രാവിലെ സ്റ്റോപ്പിൽ നിന്ന ഇവർ യുണിഫോമിൽ ബസ് തടയുകയായിരുന്നു. ഇതേ തുടർന്ന് ബസ് തടഞ്ഞു നിർത്തിയ ഇവർ ബസിനുളളിൽ കയറി ഡ്രൈവറുടെ കുത്തിന് പിടിച്ചു. തുടർന്ന് കരണത്തടിച്ചു. ഡ്രൈവറുടെ പരാതിയിൽ പൊലീസ് വനിതാ പൊലീസുകാരിക്കെതിരെ കേസെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group