play-sharp-fill

രണ്ട് വർഷത്തെ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ കാർ വില്പ്പന നടത്തരുത്; സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കാറുകളുടെയും ബൈക്കുകളുടെയും തേർഡ് പാർട്ടി ഇൻഷുറൻസ് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. കാറുകൾക്ക് രണ്ടു വർഷവും ബൈക്കുകൾക്ക് നാലു വർഷവും തേർഡ് പാർട്ടി ഇൻഷുറൻസില്ലാതെ വിൽപ്പന നടത്താൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. സെപ്തംബർ ഒന്നുമുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഉടൻ പകരം കാർഡ്; സിവിൽ സപ്ലൈസ് വകുപ്പ്

സ്വന്തം ലേഖകൻ മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് ഉടൻ നൽകും. വീട്ടിൽ വള്ളം കയറിയതിനെ തുടർന്ന് പലരുടെയും റേഷൻ കാർഡുകൾ നഷ്ടമായിട്ടുണ്ട്. ഇവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് ഉടൻ നടപടിയെടുത്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണത്തിന് അരി, പയർ വർഗ്ഗങ്ങൾ, എണ്ണ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ് എന്നിവ മുഖേന ലഭ്യമാക്കുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന് ഗ്യാസ് സിലണ്ടറുകളും ഏജൻസികൾ മുഖേന ലഭ്യമാക്കിയിട്ടുണ്ട്.

ബാങ്ക് ഓഫ് ബറോഡയിലെ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്; വായ്പയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ അറസ്റ്റിൽ; ബ്രാഞ്ച് മാനേജർക്കെതിരെയും അന്വേഷണം; ബിജെപി – ആർഎസ്എസ് നേതാക്കൾക്കും പങ്കെന്ന് സൂചന

ശ്രീകുമാർ ചിങ്ങവനം: ബാങ്ക് ഓഫ് ബറോഡ കോടിമത ശാഖയിലെ വായ്പാ തട്ടിപ്പിൽ നിലവിലുണ്ടായിരുന്ന മാനേജർമാർക്കെതിരെയും പൊലീസ് അന്വേഷണം. കോടിമത ശാഖയിലെ ക്രഡിറ്റ് ഓഫിസറായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൽ ശാഖയിലെ രണ്ട് ബ്രാഞ്ച് മാനേജർമാരെയും, ചില രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പങ്ക് സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോടിമത ശാഖയിലെ ക്രഡിറ്റ് ഓഫിസർ പാലാ മങ്കൊമ്പ് ചൊവ്വൂർ മറ്റത്തിൽ വീട്ടിൽ ഐൻസ്റ്റീൻ സെബാസ്റ്റ്യനെ(31) ചോദ്യം ചെയ്തതോടെയാണ് മാനേജർമാരുടെ തട്ടിപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. […]

ഉഴവൂർ വിജയൻ സ്മാരക മാധ്യമ പുരസ്‌കാരം നിഷ പുരുഷോത്തമന്

സ്വന്തം ലേഖകൻ കോട്ടയം: ഉഴവൂർ വിജയൻ സ്മാരക മാധ്യമ പുരസ്‌കാരത്തിന് മനോരമ ന്യൂസ് പ്രൊഡ്യൂസറും വാർത്താ അവതാരകയുമായ നിഷ പുരുഷോത്തമൻ അർഹയായി. ഉഴവൂർ വിജയൻ അനുസ്മരണ സമിതി ഏർപെടുത്തിയ പുരസ്‌കാരം ഒന്നാം ചരമവാർഷിക ദിനമായ ജൂലായ് 23 ന് ജന്മനാടായ കുറിച്ചിത്താനത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് മന്ത്രി എ.കെ ശശീന്ദ്രൻ വിതരണം ചെയ്യും.

പീഡനക്കേസ് പ്രതികൾക്ക് വഴിവിട്ട സഹായം; പൊലീസുകാരിയെ സ്ഥലംമാറ്റി

സ്വന്തം ലേഖകൻ തൃശൂർ: മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ വഴിവിട്ട് സഹായിച്ച വനിതാ പൊലീസ് ഓഫീസർ അഫ്സത്തിനെ സ്ഥലംമാറ്റി. പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴി പ്രതികൾക്ക് ചോർത്തി കൊടുത്തത് കണ്ടെത്തിയതിനെ തുടർന്നാണ് വനിതാ പോലീസ് അഫ്‌സത്തിനെ തേഞ്ഞിപ്പലത്തേക്ക് തൃശൂർ റേഞ്ച് ഐ.ജി സ്ഥലംമാറ്റിയത്. അരീക്കോട് ലൈംഗിക അതിക്രമത്തിന് ഇരയായത് പന്ത്രണ്ടും പതിനാറും വയസുള്ള രണ്ട് പെൺകുട്ടികളാണ്. ഇതിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് ചേച്ചിയുടെ ഭർത്താവും അയൽവാസിയായ ഹാരിസ് എന്നയാളും ചേർന്നായിരുന്നു.

മുല്ലപ്പെരിയാർ: വരാനിരിക്കുന്നത് വൻ ദുരന്തം; സാധാരണക്കാരന്റെ ജീവന് പുല്ലുവില കല്പിച്ച് സർക്കാർ

ശ്രീകുമാർ തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് 1939-ൽ ഉണ്ടാക്കിയ വ്യവസ്ഥകളും ചട്ടങ്ങളുമായി പ്രവർത്തിക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണ ശേഷി 142 അടിയിലേക്ക് എത്തിക്കാൻ തമിഴ്‌നാട് തീരുമാനിച്ചു. 100 വർഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്നും പുതിയത് നിർമ്മിക്കണമെന്നും കേരളം പല തവണ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാടോ സുപ്രീംകോടതിയോ അംഗീകരിക്കുന്നില്ല. ഡാമിൽ പല സ്ഥലങ്ങളിലായി വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നു. അതീവ ഗുരുതരമായ അവസ്ഥയാണിത്. ചെറിയ ഭൂമികുലുക്കം ഉണ്ടായാൽപോലും മുല്ലപ്പെരിയാർ ഡാം തകർന്നേക്കാം. ഇങ്ങനെ വന്നാൽ ഡാമിൽനിന്നും തള്ളുന്ന വെള്ളം താങ്ങാൻ പെരിയാറിനോ താഴെയുള്ള ചെറുഡാമുകൾക്കോ കഴിയില്ല. […]

മുല്ലപ്പെരിയാർ: വരാനിരിക്കുന്നത് വൻ ദുരന്തം; സാധാരണക്കാരന്റെ ജീവന് പുല്ലുവില കല്പിച്ച് സർക്കാർ

ശ്രീകുമാർ തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് 1939-ൽ ഉണ്ടാക്കിയ വ്യവസ്ഥകളും ചട്ടങ്ങളുമായി പ്രവർത്തിക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണ ശേഷി 142 അടിയിലേക്ക് എത്തിക്കാൻ തമിഴ്‌നാട് തീരുമാനിച്ചു. 100 വർഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്നും പുതിയത് നിർമ്മിക്കണമെന്നും കേരളം പല തവണ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാടോ സുപ്രീംകോടതിയോ അംഗീകരിക്കുന്നില്ല. ഡാമിൽ പല സ്ഥലങ്ങളിലായി വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നു. അതീവ ഗുരുതരമായ അവസ്ഥയാണിത്. ചെറിയ ഭൂമികുലുക്കം ഉണ്ടായാൽപോലും മുല്ലപ്പെരിയാർ ഡാം തകർന്നേക്കാം. ഇങ്ങനെ വന്നാൽ ഡാമിൽനിന്നും തള്ളുന്ന വെള്ളം താങ്ങാൻ പെരിയാറിനോ താഴെയുള്ള ചെറുഡാമുകൾക്കോ കഴിയില്ല. […]

മഴക്കെടുതി: അയ്മനത്ത് വയോധികൻ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വെള്ളത്തിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അയ്മനം കുഴിത്താറിൽ മണ്ണഞ്ചേരിൽ രവിയെ(73)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് വീട്ടിൽ നിന്നു പുറത്തേയ്ക്കു പോയ രവിയെ കാണാതായിരുന്നു. വെള്ളത്തിൽ വീണതായി ബന്ധുക്കളും നാട്ടുകാരും അന്ന് തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലൊന്നും തിരച്ചിൽ നടത്തിയിട്ട് രവിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ വീട്ടുമുറ്റത്ത് വെള്ളം കയറിയ സ്ഥലത്ത് രവിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഗ്നിശമന സേനാ അധികൃതരും, പൊലീസും സ്ഥലത്ത് എത്തി […]

ഫോർമാലിൻ മീനോട് വിടപറഞ്ഞ് വയനാട്; അമ്പതുമുതൽ നൂറുകിലോവരെയുള്ള പുഴമീനുകൾ വീട്ടുമുറ്റത്ത്

ബാലചന്ദ്രൻ വയനാട്: ഫോർമാലിൻ മീനുകളോട് വിടപറഞ്ഞ് നൂറുകിലോവരെയുള്ള പുഴമീനുകളുമായി വയനാടുകാർ. തോളിൽത്തൂക്കിയിട്ടും കമ്പിൽ കൊളുത്തി ചുമന്നുമാണ് യുവാക്കൾ മീനും കൊണ്ടു പോകുന്നത്. അമ്പതും നൂറും കിലോവരെയുള്ള പുഴമീനുകളാണ് വീട്ടുമുറ്റത്തുനിന്നും വയനാട്ടുകാർക്ക് കിട്ടുന്നത്. ചില മീനുകളേ എടുക്കാൻ രണ്ടാൾ പിടിക്കണം. അത്രക്ക് ഭാരം. ബാണാസുര സാഗർ അണകെട്ട് തുറന്നപ്പോൾ ഷട്ടറിനടിയിലേ കുത്തൊഴുക്കിൽ പെട്ട് വൻ മീനുകൾ ഒഴുകി വരുന്നതാണ്. പുഴയുടെ കല്ലുകളിൽ ഇടിച്ച് അവശ നിലയിലാണ് ഇവ വരുന്നത്. മയങ്ങി വരുന്ന മീനുകളെ പുഴയിൽ നിന്നും വെറുതേ എടുത്താൽ മതിയാവും. 50ഉം 100ഉം കിലോയുള്ള മീനുകൾ […]

എസ് ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജില്ലാ പോലീസ് മേധാവിയോട് വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ ആലപ്പുഴ: എസ്.ഐയുടെ ശല്യം സഹിക്കവയ്യാതെ ഒരു കൂട്ടം വനിതകൾ വനിതാ കമ്മിഷനിൽ തെളിവുസഹിതം പരാതി നൽകി. ഹാജരാക്കിയ പരാതി ബോധ്യപ്പെട്ട വനിതാ കമ്മിഷൻ മുൻ എസ്.ഐയോട് ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും സിറ്റിങിനെത്താൻ അദ്ദേഹം കൂട്ടാക്കിയില്ല. തുടർന്ന് അടുത്ത സിറ്റിങിൽ മുൻ എസ്.ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് കമ്മിഷൻ ആവശ്യപ്പെട്ടു. കുടുംബശ്രീ ജൻഡർ ഡസ്‌കിന്റെ സഹായത്തോടെയാണ് തെളിവ് സഹിതം മുൻ.എസ്്.ഐയുടെ സ്വഭാവ വൈകൃത കഥകൾ പരാതിക്കാരായ വനിതകൾ കമ്മിഷനിലെത്തിച്ചത്. വഴി തർക്കത്തെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെങ്കിലും അയൽവാസികളുടെ വീടിനെ ലക്ഷ്യമാക്കി […]