മോഷണക്കേസ് പ്രതി ജയിൽചാടി

മോഷണക്കേസ് പ്രതി ജയിൽചാടി

Spread the love

സ്വന്തം ലേഖകൻ

മാവേലിക്കര: മോഷണക്കേസ് പ്രതി മാവേലിക്കര സബ്ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറക്കിയ സമയത്താണ് ജയിൽ ചാടിയത്. തിരുവൻവണ്ടൂർ നന്നാട് തുരുത്തേൽ ജയപ്രകാശാണ് ജയിൽ ചാടിയത്. ജയിൽവളപ്പിലെ ചന്ദനമരത്തിൽകൂടി മതിലിനോടു ചേർന്നുള്ള ഓഫീസ് കെട്ടിടത്തിനു മുകളിൽ കയറി മതിൽ ചാടുകയായിരുന്നു. പുളിക്കീഴ്, എടത്വ പോലീസ് സ്റ്റേഷനുകളിൽ ജയപ്രകാശിനെതിരെ മോഷണക്കേസുണ്ട്. ഒരു വർഷമായി ജയപ്രകാശ് മാവേലിക്കര സബ്ജയിലിലാണ്. ജയിലധികൃതരും പോലീസും തെരച്ചിൽ നടത്തുകയാണ്.