ചരക്കുലോറിക്കുനേരെ ലോറിസമരാനുകൂലികളുടെ കല്ലേറ്; ക്ലീനർ മരിച്ചു

ചരക്കുലോറിക്കുനേരെ ലോറിസമരാനുകൂലികളുടെ കല്ലേറ്; ക്ലീനർ മരിച്ചു

സ്വന്തം ലേഖകൻ

പാലക്കാട്: ചരക്കുലോറിക്കുനേരെ നടന്ന കല്ലേറിൽ ക്ലീനർ കൊല്ലപ്പെട്ടു. ലോറി സമരാനുകൂലികളാണ് കല്ലെറിഞ്ഞത്. ഒരാഴ്ച്ചയായി ലോറി ഉടമകൾ സമരത്തിലാണ്. കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ചരക്കുലോറി. മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. ബാഷയുടെ നെഞ്ചിൽ കല്ലുപതിച്ചു. ഉടൻതന്നെ കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ലോറി സമരാനുകൂലികൾ വളഞ്ഞ് കല്ലേറാരംഭിച്ചത്. കഞ്ചിക്കോട് ഫെഡറൽ ബാങ്കിന് സമീപമാണ് സംഭവം. ലോറി ഓടിച്ചയാൾക്കും പരുക്കുണ്ട്. ലോറി കസബ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ ആരേയും പിടികൂടിയിട്ടില്ല