കുന്നത്ത്കളത്തിൽ ചിട്ടിതട്ടിപ്പ്: വിശ്വനാഥന്റെ മരണത്തോടെ രക്ഷപെടുക തട്ടിപ്പ് നടത്തിയ യഥാർത്ഥപ്രതികൾ; മക്കൾക്കും മരുമക്കൾക്കുമെതിരെയുള്ള കേസുകൾ നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ; കുന്നത്ത്കളത്തിൽ തട്ടിപ്പിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തകളെല്ലാം ഇവിടെ വായിക്കാം

കുന്നത്ത്കളത്തിൽ ചിട്ടിതട്ടിപ്പ്: വിശ്വനാഥന്റെ മരണത്തോടെ രക്ഷപെടുക തട്ടിപ്പ് നടത്തിയ യഥാർത്ഥപ്രതികൾ; മക്കൾക്കും മരുമക്കൾക്കുമെതിരെയുള്ള കേസുകൾ നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ; കുന്നത്ത്കളത്തിൽ തട്ടിപ്പിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തകളെല്ലാം ഇവിടെ വായിക്കാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി ചിട്ടി സ്ഥാപന ഉടമ വിശ്വനാഥന്റെ മരണത്തോടെ കേസിൽ നിന്നും സുഖമായി രക്ഷപെടുക വിശ്വനാഥന്റെ മക്കളും മരുമക്കളും. നിലവിൽ കേസിൽ പ്രതിയാണെങ്കിലും വിശ്വനാഥന്റെ രണ്ട് പെൺമക്കളും മരുമക്കളും കേസിൽ നിന്നും രക്ഷപെടുമെന്ന സൂചനകളാണ് നിയമവിദഗ്ധർ നൽകുന്നത്.
വിശ്വനാഥന്റെ മരണത്തോടെ കേസിൽ വിശ്വനാഥനെതിരെ ശിക്ഷവിധിക്കാനുള്ള സാധ്യതകളെല്ലാം പൂർണമായും ഇല്ലാതായി. കോട്ടയം ക്രൈബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി എസ്.അശോക് കുമാറാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. നൂറ് കോടി രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ചട്ടം. 3441 പരാതിക്കാരുള്ള കേസിൽ ആദ്യം കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം വെസ്റ്റ് സിഐ നിർമ്മൽ ബോസാണ് കേസ് പ്രാരംഭ ഘട്ടത്തിൽ അന്വേഷിച്ചത്. തുടർന്ന് കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ചങ്ങനാശേരി, ചിങ്ങവനം, തൃക്കൊടിത്താനം, മണർകാട്, കുമരകം, ഗാന്ധിനഗർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പിനു ഇരയായവർ പരാതിയും നൽകിയിരുന്നു. ഈ കേസുകളെല്ലാം ഒറ്റ കേസായി കണക്ക് കൂട്ടിയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇപ്പോൾ അന്വേഷിക്കുന്നത്.
വിശ്വനാഥന്റെ മരണത്തോടെ കേസിൽ നിർണ്ണായകമായ വഴിത്തിരിവ് ഉണ്ടായതായി ക്രൈംബ്രാഞ്ചിലെ ഉന്നതൻ തേർഡ ഐ ന്യൂസ് ലൈവിനോടു വെളിപ്പെടുത്തി. കേസിന്റെ അന്വേഷണഘട്ടത്തിൽ വിശ്വനാഥൻ പ്രതിപ്പട്ടികയിൽ തന്നെയുണ്ടാകുമെങ്കിലും, വിചാരണഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ വിശ്വനാഥനെ ഒഴിവാക്കും. കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ മരിച്ചയാളെന്ന പരിഗണന നൽകിയാവും സമർപ്പിക്കുക. അതുകൊണ്ടു തന്നെ സ്വാഭാവികമായും കേസിലെ ഒന്നാം പ്രതിയായ വിശ്വനാഥൻ ഒഴിവാക്കപ്പെട്ടും. ഇത് കേസിനെ ഏറെ ദുർബലപ്പെടുത്തും.
നിലവിൽ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ട് രണ്ടു മാസത്തിലേറെ കഴിഞ്ഞു. എന്നാൽ, ഇതുവരെയു കേസിന്റെ പ്രാഥമിക അന്വേഷണത്തിലേയ്ക്ക് പോലും കടക്കാൻ ക്രൈംബ്രാഞ്ച് സംഘത്തിനു സാധിച്ചിട്ടില്ല. പരാതിക്കാരുടെ മൊഴി അതത് പൊലീസ് സ്റ്റേഷനിൽ നിന്നു രേഖപ്പെടുത്തിയാണ് നൽകിയത്. ഇതിനു ശേഷമുള്ള നടപടികളിൽ ഒരു പടി പോലും മുന്നോട്ടു പോകാൻ ക്രൈംബ്രാഞ്ച് സംഘത്തിനു സാധിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സമാനമായാണ് കോട്ടയം സബ് കോടതി നിയോഗിച്ച റിസീവറുടെ പരിശോധന നടക്കുന്നത്. വിശ്വനാഥന്റെ ആസ്ഥി ബാധ്യതകളുടെ കണക്കാണ് കോടതി നിയമിച്ച റിസീവറായ അഡ്വ.എം.കെ വിനോദ്കുമാർ എടുക്കുന്നത്. ഈ കണക്കെടുപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. തുടർന്നാകും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക.
എന്നാൽ, നിലവിൽ റിസീവറുടെ കസ്റ്റഡിയിൽ ഇരിക്കുന്നതിനാൽ കുന്നത്ത്കളത്തിൽ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പരിശോധിക്കാൻ ഇനിയും സാധിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് അധികൃതരുടെ വിശദീകരണം. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി വരുമ്പോഴേയ്ക്കും കാലം ഏറെ കഴിയുകയും ചെയ്യും.
എന്നാൽ, കേസ് കോടതിയിൽ എത്തിയാലും മക്കൾക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ വിശ്വനാഥന്റെ മക്കൾക്ക് കമ്പനിയുടെ ദൈനന്തിന പ്രവർത്തനങ്ങളിൽ കാര്യമായ റോളില്ലന്ന വാദമാവും ഇവർ ഉയർത്തുക. പിതാവാണ് കമ്പനിയുടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതെന്നും, അതുകൊണ്ടു തന്നെ സാമ്പത്തിക ബാധ്യതയുടെയടക്കം ഉത്തരവാദിത്വം അദ്ദേഹത്തിനായിരിക്കുമെന്നും കോടതിയിൽ ഇവർ വാദിക്കും. കൃത്യമായ തെളിവില്ലാതെ ആക്ഷൻ കൗൺസിലിന്റെ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഇവരെ പൊലീസ് പ്രതിയാക്കിയിരിക്കുന്നതിനാൽ, കൃത്യമായ അന്വഷണം നടന്നില്ലെങ്കിൽ കേസ് കോടതിയിൽ എത്തുമ്പോഴേയ്ക്കും ഇവരെല്ലാം രക്ഷപെട്ടിരിക്കുമെന്ന് ഉറപ്പാണ്.

 

കുന്നത്ത്കളത്തിൽ കേസ് പഴയ വാർത്തകൾ ഇവിടെ വായിക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജകീയ ജീവിതം: സമ്പന്നതയിലും സുഖലോലുപതയിലും സാഹചര്യങ്ങൾ; പക്ഷേ, എല്ലാം താളതെറ്റിയത് എവിടെയെന്നറിയാതെ മരണം; മാന്യനെന്ന് പേരെടുത്ത കുന്നത്ത്കളത്തിൽ വിശ്വനാഥന് സംഭവിച്ച വൻ വീഴ്ച ഇങ്ങനെ

https://thirdeyenewslive.com/life-of-kunnathkalathil-viswanathan/

വിശ്വനാഥനെ ചതിച്ചത് മക്കളോ..? വാശിയ്ക്ക് മക്കൾ വാരിയെടുത്ത കോടികൾ പിതാവിനെ കടക്കാരനാക്കി; കടയും കച്ചവടവും തകർത്തത് ബന്ധുക്കൾ തന്നെയോ..?

https://thirdeyenewslive.com/death-viswanath/

കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മരണം: നിക്ഷേപകർ ആശങ്കയിൽ; കേസിന്റെ തുടർ നടപടികളെ ബാധിച്ചേക്കും; വിശ്വനാഥൻ ചികിത്സ തേടിയിരുന്നത് മാനസികാരോഗ്യ വിഭാഗത്തിൽ

https://thirdeyenewslive.com/visawnathan-death/

കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് ഉടമ വിശ്വനാഥൻ മെഡിക്കൽ സെന്റർ ആശുപത്രിയുടെ മുകളിൽ നിന്നും ചാടി ജീവനൊടുക്കി

https://thirdeyenewslive.com/viswanathan-death/

കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടി തട്ടിപ്പ്: സെൻട്രൽ ജംഗ്ഷനിലെ കട ഒഴിയണമെന്ന് ഉടമയുടെ നോട്ടീസ്; കുടിശികയായിരിക്കുന്നത് അഞ്ചു മാസത്തെ വാടക; വായ്പ തുകയായ 16 കോടി ആദ്യം നൽകണമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

https://thirdeyenewslive.com/kunnath-kala/

കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: നൂറുകണക്കിന് ആളുകളെ അണിനിരത്തി പ്രതിഷേധ മാർച്ചുമായി ആക്ഷൻ കൗൺസിൽ; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനം; കുന്നത്തുകളത്തിൽ സംഘം വിറ്റ വസ്തുക്കൾ തിരികെ പിടിക്കണമെന്ന് പി.സി ജോർജ് എംഎൽഎ

https://thirdeyenewslive.com/kunnath-kalathil-jwellery/

കുന്നത്ത്കളത്തിൽ ജ്വല്ലറി തട്ടിപ്പ്: വിശ്വനാഥന്റെ മകൾക്കും മരുമകനും ജാമ്യം; ജ്വല്ലറിയിൽ റിസീവറുടെ പരിശോധന ആരംഭിച്ചു

https://thirdeyenewslive.com/kunnathukalathil-jewellry-case/

കുന്നത്ത്കളത്തിൽ തട്ടിപ്പ്: തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ സംഗമം തുടങ്ങി

https://thirdeyenewslive.com/kunnath-kalathi-cheating/

കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി; മകൾക്കും മരുമകനും ജാമ്യമില്ല; ഞായറാഴ്ച നിക്ഷേപകർ യോഗം ചേരും

https://thirdeyenewslive.com/kunnathical-ateril/

കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: രണ്ടു പ്രതികൾക്കും ജാമ്യമില്ല; കേസ് കൂടുതൽ മുറുക്കി പൊലീസ്

https://thirdeyenewslive.com/kunnath-kalathil-group/

കുന്നത്ത്കളത്തിൽ ചിട്ടി – ജ്വല്ലറി തട്ടിപ്പ്: നിക്ഷേപകർക്ക് ഒരു രൂപ പോലും തിരികെ ലഭിക്കില്ല; വിശ്വനാഥന്റെ സ്വത്ത് തിട്ടപ്പെടുത്താൻ തന്നെ വർഷങ്ങൾ വേണ്ടിവരും; തലയിൽ കൈവച്ച് നിക്ഷേപകർ

https://thirdeyenewslive.com/fraud-cheat-kunnath-kalathil/

കുന്നത്ത്കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ്: വിശ്വനാഥനും ഭാര്യയും അടക്കം മുഴുവൻ പ്രതികളും പിടിയിൽ

https://thirdeyenewslive.com/kunnath-kalathil/

ജ്വല്ലറി – ചിട്ടി തട്ടിപ്പ്: കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മകളും മരുമകനും പിടിയിൽ

https://thirdeyenewslive.com/jewlery-fraud/

കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: ഏറ്റവും കൂടുതൽ പണം പോയത് കുമരകംകാർക്ക്; പണം നഷ്ടമായവരിൽ എസ്.എൻ.ഡി.പി ശാഖകളും; വൈദികർക്കും ക്ഷേത്രങ്ങൾക്കും പൈസ നഷ്ടമായി; പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

https://thirdeyenewslive.com/kunnath-kalathil-fiance/

പ്രമുഖ ബാങ്കുകൾക്ക് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് നൽകാനുള്ളത് അൻപത് കോടി; കുന്നത്തുകളത്തിന്റെ ആസ്ഥി ബാങ്കുകൾ വിഴുങ്ങും; നിക്ഷേപകർ പാപ്പരാകുമോ..? സ്ഥാപന ഉടമയ്ക്കെതിരെ കേസെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി വിധി

https://thirdeyenewslive.com/bank-in-debt-of/

ആ നൂറു കോടി ആരുടേത്..? അവകാശികളില്ലാതെ കുന്നത്ത്കളത്തിൽ ചിട്ടിഫണ്ട്സിൽ നൂറു കോടി രൂപ; മുഴുവനും കള്ളപ്പണമെന്ന് സൂചന; രേഖകളില്ലാതെ കിടക്കുന്ന പണം ആർക്ക്; വിശ്വനാഥൻ മാധ്യമങ്ങൾക്കും പ്രിയപ്പെട്ടവൻ

https://thirdeyenewslive.com/kottayam-jewlery-fraud/

കുന്നത്തുകളത്തിൽ തട്ടിപ്പ്: കോട്ടയത്തെ പ്രമുഖ മാധ്യമ സ്ഥാപനത്തിന മുതലാളിയ്ക്ക് നഷ്ടമായത് കോടികൾ; ആത്മഹത്യയുടെ പേരിൽ ചങ്ങനാശേരി പൊലീസിനെ വേട്ടയാടുന്നത് തട്ടിപ്പ് മറയ്ക്കാൻ; കുന്നത്തുകളത്തിലിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത് കോട്ടയത്തെ മാധ്യമ തറവാട്ടുകാർ

https://thirdeyenewslive.com/kunnath-kalathil-cheat-press/

കോടതിയും തട്ടിപ്പുകാർക്കൊപ്പം: നൂറു കോടി തട്ടിയെടുത്ത കുന്നത്തുകളത്തിൽ ഉടമയ്ക്ക് വീട്ടിൽ കഴിയാൻ കോടതി അനുമതി; നിക്ഷേപകർ വീണ്ടും വഞ്ചിക്കപ്പെട്ടു: ഇടപാടുകാരുടെ പരാതി പരിഹരിക്കാൻ റിസീവറെ നിയോഗിച്ച് കോടതി; ഇന്ന് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ യോഗം

https://thirdeyenewslive.com/jewllery-cheating-case/

ജ്വല്ലറി അടയ്ക്കും മുൻപ് നാൽപത് കോടിയുടെ സ്വർണം കടത്തി: പാപ്പരാകാൻ തയ്യാറെടുപ്പ് തുടങ്ങിയത് ആറു മാസം മുൻപ്; പിൻതുണയുമായി മത – രാഷ്ട്രീയ നേതാക്കളും

https://thirdeyenewslive.com/kunnathu-kalathil-jewlwery-to/

കോട്ടയത്തെ വൻകിട ജ്വല്ലറി, ചിട്ടി ഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ പാപ്പരായി: നിക്ഷേപകർക്ക് നഷ്ടമായത് കോടികൾ; പാപ്പർ ഹർജി നൽകി അനുകൂല വിധി നേടി ജ്വല്ലറി ഉടമ വിശ്വനാഥനും ഭാര്യയും: വഞ്ചിക്കപ്പെട്ടത് ആയിരങ്ങൾ

https://thirdeyenewslive.com/kottayam-jewlery-to-cheat/