കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മരണം: നിക്ഷേപകർ ആശങ്കയിൽ; കേസിന്റെ തുടർ നടപടികളെ ബാധിച്ചേക്കും; വിശ്വനാഥൻ ചികിത്സ തേടിയിരുന്നത് മാനസികാരോഗ്യ വിഭാഗത്തിൽ

കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മരണം: നിക്ഷേപകർ ആശങ്കയിൽ; കേസിന്റെ തുടർ നടപടികളെ ബാധിച്ചേക്കും; വിശ്വനാഥൻ ചികിത്സ തേടിയിരുന്നത് മാനസികാരോഗ്യ വിഭാഗത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുന്നത്ത്കളത്തിൽ വിശ്വനാഥൻ ജീവനൊടുക്കിയതോടെ തട്ടിപ്പ് കേസിന്റെ അന്വേഷണത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ. ജൂണിൽ ആരംഭിച്ച കേസിന്റെ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. ഇതിനിടെയാണ് ഇപ്പോൾ വിശ്വനാഥൻ ജീവനൊടുക്കിയിരിക്കുന്നത്. ഇത് കേസിനെ ഏത് രീതിയിൽ ബാധിക്കുമെന്നാണ് നിക്ഷേപകരുടെ അശങ്ക.


കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് വിശ്വനാഥൻ എസ്.എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സ തേടി എത്തിയത്. മാനസികാരോഗ്യ വിഭാഗത്തിലെ ഡോ.നഥാലിയുടെ ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്. നാലു മാസത്തോളമായി ജയിലിൽ കഴിഞ്ഞിരുന്നതിന്റെ മാനസിക സമ്മർദനം വിശ്വനാഥനെ അലട്ടിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനുള്ള പരിശോധനകളും ചികിത്സകളുമാണ് ഇവിടെ നടന്നിരുന്നത്. ശനിയാഴ്ച രാവിലെ ഏഴു മണിയ്ക്കും ഡോക്ടർ സ്ഥലത്ത് എത്തി വിശ്വനാഥനെ പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് നാലാം നിലയിൽ നിന്നും വിശ്വനാഥൻ ചാടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ആയിരം പേരിൽ നിന്നായി നൂറു കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിശ്വനാഥനെതിരെ കേസ് നിലവിലുള്ളത്. വിശ്വനാഥൻ മരിച്ചതോടെ ഈ നിക്ഷേപ തുക എങ്ങിനെ തിരികെ ലഭിക്കുമെന്നാണ് നിക്ഷേപകർക്ക് ആശങ്ക.

കോട്ടയം, ചെങ്ങന്നൂർ, ചങ്ങനാശേരി എന്നിവിടങ്ങളിൽ ജുവലറിയും, കോട്ടയം നഗരത്തിൽ അടക്കം ചിട്ടി ഫണ്ട്‌സും വിശ്വനാഥനും ഗ്രൂപ്പിനും നിലവിലുണ്ട്. ഇതിന്റെയെല്ലാം പ്രവർത്തനങ്ങൾ കോടതി ഇടപെടലിനെ തുടർന്ന് നിലച്ചിരിക്കുകയാണ്. വിശ്വനാഥന്റെ മരണത്തോടെ കേസിന്റെ തുടർ അന്വേഷണത്തെയും സാരമായി ബാധിക്കും.ജാമ്യത്തിൽ ഇറങ്ങിയ ശേഷം തെക്കുംഗോപുരത്തിലെ പഴയ വീട്ടിലേയ്ക്കു താമസം മാറ്റാൻ വിശ്വനാഥനും കുടംബവും തയ്യാറെടുക്കുകയായിരുന്നു. ഇതിനായി കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി മരണം സംഭവിച്ചിരിക്കുന്നത്.

.