എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി: പോലീസ് അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: എഡിജിപി സുധേഷ് കുമാറിൻറെ മകൾ സ്‌നിഗ്ധ പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസിൽ പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടേയെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ഹൈക്കോടതി കൈവിട്ടതോടെ മകളുടെ ഐ.എ.എസ് സ്വപ്‌നം തകരുമെന്ന് മനസ്സിലാക്കി എങ്ങനെയും കേസ് ഒത്തുതീർപ്പാക്കാനുള്ള പരിശ്രമത്തിലാണ് എ.ഡി.ജി.പി.

ഗവാസ്‌കറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവം; ദൃക്സാക്ഷിയായ ഓട്ടോക്കാരനെ കാണാനില്ല

ബാലചന്ദ്രൻ തിരുവനന്തപുരം : എ.ഡി.ജി.പിയുടെ മകൾ ഗവാസ്‌കറെ മർദ്ദിക്കുന്നത് കണ്ട ഏകദൃക്‌സാക്ഷി ഓട്ടോ ഡ്രൈവറെ കാണാനില്ല! തിരുവനന്തപുരം സ്വദേശിയെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മുക്കിയതായാണ് നാട്ടുകാരുടെ ആരോപണം. ഡ്രൈവറെ മർദ്ദിച്ചതിനുശേഷം ഇയാളുടെ ഓട്ടോയിലാണു എ.ഡി.ജി.പിയുടെ മകൾ തലസ്ഥാനത്തെ എസ്.പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയത്. ഓട്ടോ ഇടിച്ച് പരുക്കേറ്റെന്നാണ് ഡോക്ടർ ആശുപത്രി രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ആശുപത്രിയിലെ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്ന ഈ വിവരം ഗവാസ്‌ക്കർക്ക് വലിയ പിടിവള്ളിയാവുകയായിരുന്നു. ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാലേ കേസിൽ തുമ്പുണ്ടാക്കാൻ കഴിയൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. എന്നാൽ, […]

അമ്മ’യിലെ വിവാദം; ദിലീപിന്റെ ആദ്യ പ്രതികരണം

സ്വന്തം ലേഖകൻ കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ആദ്യ പ്രതികരണം. അമ്മയിൽ നിന്ന് പുറത്താക്കിയ വിവരം രേഖാമൂലം അറിയിച്ചിട്ടില്ല തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദിലീപ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും സംഘടനയ്ക്ക് പരാതി ലഭിച്ചിരുന്നെങ്കിൽ വിശദീകരണം ചോദിക്കേണ്ടതായിുന്നുവെന്നും അദ്ദേഹം പറയുന്നു.  

കെ.എസ്.ആർ.ടി.സിയ്ക്കു പുതുയുഗ പിറവി: ശമ്പള പരിഷ്‌കരണ ചർച്ചകളുമായി തച്ചങ്കരി; തച്ചങ്കരിയുടെ നിർണ്ണായക നീക്കത്തിൽ ഞെട്ടിവിറച്ച് യൂണിയനുകൾ; ആവശ്യം ഉന്നയിക്കും മുൻപ് ചർച്ചയ്ക്കു വിളിച്ച് ജീവനക്കാരെയും ഞെട്ടിച്ച് തച്ചങ്കരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതുയുഗപിറവിയ്ക്കു തുടക്കമിട്ട് മാനേജിംഗ് ഡയറക്ടർ ടോമിൻ തച്ചങ്കരി. വർഷങ്ങളായി ജീവനക്കാർക്കു ലഭിക്കാതിരുന്ന ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കും എന്ന പ്രതീക്ഷ നൽകി ജീവനക്കാരുടെ യൂണിയനുകളെ ശമ്പള പരിഷ്‌കരണ ചർച്ചയ്ക്കു ക്ഷണിച്ചാണ് ടോമിൻ തച്ചങ്കരി ഇപ്പോൾ ഞെട്ടിക്കുന്ന തീരുമാനം പുറത്തു വിട്ടിരിക്കുന്നത്. തച്ചങ്കരിയുടെ ബൂമറാങ്ങിൽ തരിച്ചു നിൽക്കുകയാണ് കെ.എസ്ആർടിസിയിലെ എല്ലാ വിഭാഗം യൂണിയനുകളും. യൂണിയനുകൾ ആവശ്യം ഉന്നയിക്കും മുൻപു തന്നെ ഒരു പടി കയറി വെട്ടികളിച്ചിരിക്കുകയാണ് ഇപ്പോൾ തച്ചങ്കരി. ആറു വർഷമെങ്കിലും മുൻപാണ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. കോർപ്പറേഷൻ […]

പിണറായിയെ പരിഹസിച്ചാലും കുഴപ്പമില്ല: ശബരിമലയിൽ നല്ല പദവി ലഭിക്കും

സ്വന്തം ലേഖകൻ പത്തനംതിട്ട: ക്ഷിപ്രകോപിയും അതു പോലെ തന്നെ പ്രസാധിക്കുന്നവനുമാണ് മുഖ്യമന്ത്രിയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവരുടെയും ആരാധകരുടെയും വാക്കുകൾ. എന്നാൽ, അദ്ദേഹത്തെ അപമാനിച്ചു പോസ്റ്റ് ഇട്ട ഉദ്യോഗസ്ഥനു ലഭിച്ചത് ശബരിമലയിൽ നല്ല പദവി. വി.ഐ.പികളെ സ്വീകരിക്കാനും, അയ്യപ്പന് മുന്നിൽ പ്രത്ത്യേക പരിഗണന വി.ഐ.പികൾക്ക് നൽകാനും ആയി തിരുവദാംകൂർ ദേവസ്വം ബോർഡ് ലെയസൺ ഓഫിസറായി നിയമിച്ച വി.കെ രജഗോപാലൻ നായരാണ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പോസ്റ്റിട്ട് വിവാദത്തിലായത്. പ്രയാർ ഗോപാലകൃഷ്ണനെ ദേവസംബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കി ഫെയിസ്ബുക്കിൽ […]

സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിനെ സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ചുവെന്നും പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നുമുള്ള പരാതിയെ തുടർന്നാണ് അദ്ദേഹത്തെ ബറ്റാലിയൻ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്. പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാൻ ഒരുങ്ങുന്നു എന്നാണ് സൂചന. പോലീസ് ഡ്രൈവർ ഗവാസ്‌കർക്ക് മർദ്ദനമേറ്റത് അടക്കമുള്ള പരാതികളിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കൻ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം […]

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ഗിത്താര്‍ വായന: വീഡിയോ കാണാം

ബംഗളൂരു: ഓപ്പറേഷന്‍ എന്ന് കേള്‍ക്കുമ്പോഴേ ഇവിടെ പലര്‍ക്കും പേടിയാണ്‌ . എന്നാല്‍ എല്ലാവരും അങ്ങനെയല്ല കേട്ടോ. സര്‍ജ്ജറിക്കിടെ ഗിത്താര്‍ വായിച്ച് വേദനയെ മറക്കാന്‍ ശ്രമിക്കുന്ന രോഗികളും ഇവിടെയുണ്ട്. പറയുമ്പോള്‍ കള്ളമാണെന്ന് തോന്നുന്നവര്‍ക്ക് വീഡിയോ കണ്ട് കാര്യങ്ങള്‍ മനസിലാക്കാം. ഓപ്പറേഷന്‍ തീയ്യേറ്ററിനെ മ്യൂസിക് റൂമാക്കുന്ന ഒരു പ്രത്യേക കാഴ്ച അരങ്ങേറിയത് ബംഗളൂരുവിലെ ആശുപത്രിയിലാണ്. തലച്ചോര്‍ തുറന്നുള്ള അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കിടെയാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഗിറ്റാറിസ്റ്റായ ടസ്‌കിന്‍ അലി ഗിറ്റാര്‍ വായിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലൊരാളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സ്ഥിരമായി കൈ ഉപയോഗിച്ച് സമ്മര്‍ദ്ദമുള്ള […]

ഗര്‍ഭിണിയായ മകളെ ബലാത്സംഗം ചെയ്തു; കൊല്ലം സ്വദേശിക്ക് ജീവപര്യന്തം തടവ്‌

സ്വന്തം ലേഖകൻ കൊല്ലം: ഗർഭിണിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ കൊല്ലം അഡീഷണൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കണ്ണംകോട് സ്വദേശി ആനന്ദനെയാണ് കോടതി ശിക്ഷിച്ചത്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ ഭർത്താവ് ജോലിക്കു പോയ സമയത്താണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്. തുടർന്ന് പെൺകുട്ടി ഭർത്താവിനോട് നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ചോദിക്കാൻ ചെന്ന പെൺകുട്ടിയുടെ ഭർത്താവിനെ ആനന്ദൻ മർദ്ദിക്കുകയും ചെയ്തു. യാതൊരു ദയയും അർഹിക്കാത്ത കൃത്യമാണ് ആനന്ദൻ ചെയ്തതെന്ന് കോടതി പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

സ്വന്തം ലേഖകൻ കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ 21ലേക്ക് മാറ്റി. വാരപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസിൽ ഏപ്രിൽ ആറിനാണു ശ്രീജിത്തിനെ പോലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. തുടർന്നു പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്ത് മരിച്ചത്. സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ മൂന്ന് ആർ.ടി.എഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ എസ്.ഐ ദീപക്കിനെയും പറവൂർ സി.ഐ ക്രിസ്പിൻ സാമിനെയും അറസ്റ്റു ചെയ്തിരുന്നു. ശ്രീജിത്തിൻറെ കുടുംബത്തിന് സർക്കാർ […]