ഗര്‍ഭിണിയായ മകളെ ബലാത്സംഗം ചെയ്തു; കൊല്ലം സ്വദേശിക്ക് ജീവപര്യന്തം തടവ്‌

ഗര്‍ഭിണിയായ മകളെ ബലാത്സംഗം ചെയ്തു; കൊല്ലം സ്വദേശിക്ക് ജീവപര്യന്തം തടവ്‌

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ഗർഭിണിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ കൊല്ലം അഡീഷണൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കണ്ണംകോട് സ്വദേശി ആനന്ദനെയാണ് കോടതി ശിക്ഷിച്ചത്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ ഭർത്താവ് ജോലിക്കു പോയ സമയത്താണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്. തുടർന്ന് പെൺകുട്ടി ഭർത്താവിനോട് നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ചോദിക്കാൻ ചെന്ന പെൺകുട്ടിയുടെ ഭർത്താവിനെ ആനന്ദൻ മർദ്ദിക്കുകയും ചെയ്തു. യാതൊരു ദയയും അർഹിക്കാത്ത കൃത്യമാണ് ആനന്ദൻ ചെയ്തതെന്ന് കോടതി പറഞ്ഞു.