സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി

സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിനെ സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ചുവെന്നും പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നുമുള്ള പരാതിയെ തുടർന്നാണ് അദ്ദേഹത്തെ ബറ്റാലിയൻ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്. പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാൻ ഒരുങ്ങുന്നു എന്നാണ് സൂചന. പോലീസ് ഡ്രൈവർ ഗവാസ്‌കർക്ക് മർദ്ദനമേറ്റത് അടക്കമുള്ള പരാതികളിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കൻ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം സംഭവത്തിന്റെ വിശദാംശങ്ങൾ ആരായുകയും ചെയ്തിരുന്നു.
മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. പോലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു.