ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ 21ലേക്ക് മാറ്റി. വാരപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസിൽ ഏപ്രിൽ ആറിനാണു ശ്രീജിത്തിനെ പോലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. തുടർന്നു പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്ത് മരിച്ചത്. സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ മൂന്ന് ആർ.ടി.എഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ എസ്.ഐ ദീപക്കിനെയും പറവൂർ സി.ഐ ക്രിസ്പിൻ സാമിനെയും അറസ്റ്റു ചെയ്തിരുന്നു. ശ്രീജിത്തിൻറെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകുകയും ശ്രീജിത്തിൻറെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുകയും ചെയ്തിരുന്നു.