ബൈസ്റ്റാൻഡർ ഇല്ലാത്തതുകൊണ്ട് ആംബുലൻസിൽ കയറ്റിയില്ല : നഷ്ടമായത് എഴുപതുകാരന്റെ ജീവൻ.

ഇടുക്കി : കഞ്ഞിക്കുഴിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു എഴുപത് ൽകാരനായ കഞ്ഞിക്കുഴി നാലുകമ്പ് സ്വദേശി അരീക്കൽ പീറ്റർ.ഭക്ഷണം കഴിച്ചതിനുശേഷം വാഷ് ബെയ്സനിൽ കൈ കഴുകഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വേഗം തന്നെ ഇദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു.എന്നാൽ ഹോസ്പിറ്റലിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം നൽകുകയായിരുന്നു. അടുത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറോട് ചോദിച്ചപ്പോൾ കൂടെ ബൈസ്റ്റാൻഡർ ഇല്ലാത്തതിനാൽ കൊണ്ടുപോകാൻ സാധിക്കുകയില്ല എന്നായിരുന്നു അയാൾ പറഞ്ഞത്.അവസാനം നാട്ടുകാർ ചേർന്ന് ഒരു ഓട്ടോറിക്ഷയിൽ അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ജീവൻ […]

ഹൈദരാബാദിന് ഐ പി എൽ ലെ ഏറ്റവും ഉയർന്ന സ്കോർ. റെക്കോർഡുകൾ കാറ്റിൽ പറത്തിയ മത്സരത്തിൽ മുംബൈക്ക് ഇന്ത്യൻസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിനു കൂറ്റൻ വിജയം

ഹൈദരാബാദ് : രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിസ്ഫോടനം.ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസും സൺറൈസ് ഹൈദരാബാദും തമ്മിലുള്ള  മത്സരത്തിൽ രണ്ടു ടീമുകൾ കൂടി നേടിയത് 523 റൺസ്. ബാറ്റിംഗിനു ഇറങ്ങിയ എല്ലാവരും വെടിക്കെട്ട് തീർത്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നേടിയത് 277 എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ.ഹൈദരാബാദിനായി ഹെൻറിച് ക്ലാസൻ ,അഭിഷേക് ശർമ, ട്രാവിസ് ഹെഡ് എന്നിവർ അർദ്ധ ശതകം നേടി. മറുപടി ബാറ്റിംങ്ങിൽ തുടക്കത്തിലെ രോഹിത് […]

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സി ഐ ടി യു സമരം.

തിരുവനന്തപുരം:  ഡ്രൈവിംഗ് ലൈസൻസ് നിയമത്തിൽ പരിഷ്കരണം വരുത്താനുള്ള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിൽ.ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം ഒരുകാരണവശാലും അംഗീകരിക്കുന്നതല്ല എന്ന് സി ഐ ടി യു കടുത്ത ഭാക്ഷയിൽ വ്യക്തമാക്കി.ഇതിനെതിരെ പ്രധിഷേധ ധർണയും സംഘടിപ്പിച്ചു.ഇടതുപക്ഷ സംഘടനയായ സി ഐ ടി യു പ്രധിഷേധിക്കുന്നത് ഇടതുപക്ഷ മന്ത്രിയോടാണെന്നതാണ് കൗതുകം.50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം.കോർപ്പറേറ്റുകള്‍ക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്.രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരം കേരളത്തില്‍ നടത്താൻ എന്തിനു വാശി പിടിക്കുന്നു.ചർച്ച ചെയ്യാമെന്ന വാക്ക് […]

അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ ഒടുക്കം ജയം പിടിച്ചെടുത്ത് ആർ സി ബി.

ബെംഗളൂരു : ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.49 പന്തിൽ 77 റൺസ് സ്വന്തമാക്കിയ വിരാട് കോഹ്ലിയുടെ മികവിലാണ് ആർ സി ബി ക്ക് വിജയം സ്വന്തമായത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ശിഖർ ധവാന്റെ മികവിൽ 20 ഓവറിൽ 176 റൺസ് നേടി.37 പന്തിൽ 45 റൺസ് നേടിയ ശിഖർ ധവാന് പിന്തുണ നൽകാൻ പക്ഷെ മറ്റാരും ഉണ്ടായിരുന്നില്ല.മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലെ അക്രമിച്ചു […]

കാന്റീൻ ജീവനക്കാരന്റെ മുഖത്ത് തിളപ്പിച്ച എണ്ണയൊഴിച്ചു, സഹപ്രവർത്തകനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്‌ ചെയ്തു.

കോട്ടയം : കാഞ്ഞിരപ്പള്ളി ആശുപത്രി കാന്റീൻ ജീവനക്കാരനായ തണ്ണീർമുക്കം സ്വദേശിയായ യുവാവിന്റെ മുഖത്താണ്   കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്ബള്ളി മുകളേല്‍ വീട്ടില്‍ ജോബിൻ ജോസഫ് (30)  തിളപിച്ച എണ്ണയൊഴിച്ചത്.ഇന്ന് രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു സംഭവം നടന്നത്. യുവാവിനോടുണ്ടായിരുന്ന മുൻവൈരാഗ്യം തീർക്കാനായിരുന്നു പ്രതി പൂരി ഉണ്ടാക്കാൻ വച്ചിരുന്ന എണ്ണ എടുത്ത് ഇപ്രകാരം ചെയ്തത്.ആക്രമത്തിൽ യുവാവിന്റെ കണ്ണിനു സാരമായി പൊള്ളലേറ്റിട്ടുണ്ട്.പരാതിയെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്‌.ഓ ഫൈസല്‍, […]

അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു; നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്കാണ് ഇത് ബാധകമാകുക. രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. വാഹന നിര്‍മാതാക്കള്‍ നിബന്ധനകള്‍ അനുസരിച്ചുള്ള നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിച്ചുനല്‍കും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങള്‍ ഡാറ്റവാഹന്‍ സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ ആര്‍ടി ഓഫീസില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാനാകൂ. ഇത്തരം നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാതെ വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 5,000 വരെ പിഴ അടക്കേണ്ടി വരുമെന്നും മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. നിബന്ധനകള്‍ നമ്പര്‍പ്ലേറ്റ് ഒരുമില്ലീമീറ്റര്‍ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (24 /03/2024)

കോട്ടയം: ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (24/03/2024) WINNING NUMBERS FOR CONSOLATION PRIZE WORTH RS 8,000 ARE AN 175020 AO 175020 AR 175020 AS 175020 AT 175020 AU 175020 AV 175020 AW 175020 AX 175020 AY 175020 AZ 175020 WINNING NUMBER FOR 1ST PRIZE WORTH RS 70 LAKH IS AP 175020 WINNING NUMBER FOR 2ND PRIZE WORTH […]

കുപ്പിയുമായി പമ്പിലെത്തി പെട്രോൾ ആവശ്യപ്പെട്ടു , ജീവനക്കാർ നൽകിയില്ല ; പമ്പിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

പെട്രോള്‍ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തുളള പെട്രോള്‍ പമ്പിൽ ഷാനവാസ് സ്കൂട്ടറിലെത്തി കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്ന് പറയുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത വാഹനത്തില്‍ പെട്രോള്‍ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം യുവാവ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. […]

പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ഭാര്യയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തു ; കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ബിജെപി

ശിവരാജ് കുമാറിന്റെ ഭാര്യ ഗീത ശിവകുമാര്‍ കര്‍ണാടകയിലെ ശിമോഗയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ബിജെപി. ലോക്‌സഭാ തെരെഞ്ഞെടുപ്പ് കഴിയുന്നതുവരെ സിനിമകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഒബിസി മോര്‍ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ശിമോഗയില്‍ മാര്‍ച്ച് 20ന് സംഘടിപ്പിച്ച ഗീത ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശിവരാജ് കുമാര്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ രഘു കൗടില്യ ശിവരാജ്‌കുമാറുമായി ബന്ധപ്പെട്ട സിനിമകളും പരസ്യങ്ങളും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. പങ്കാളി ഗീതയുടെയും […]

മദ്യപാനത്തെ തുടർന്ന് വാക്ക് തർക്കം; യുവാവിന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ ; അമയന്നൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ അയർക്കുന്നം : മദ്യപാനത്തെ തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ സുഹൃത്തിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമയന്നൂർ ചൂരനാനിക്കൽ ഭാഗത്ത് ശ്രീരാഗം വീട്ടിൽ സൂരജ്. എസ് (42), മണർകാട് തലപ്പാടി ഭാഗത്ത് മീനാറ്റൂര്‍ കിഴക്കേതിൽ വീട്ടിൽ നിജോ തോമസ് (42) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് അമയന്നൂർ സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും, ചില്ലു കുപ്പി ഉപയോഗിച്ച് മുഖത്തടിക്കുകയുമായിരുന്നു. പരസ്പരം സുഹൃത്തുക്കളായ ഇവർ കഴിഞ്ഞദിവസം രാത്രി പല സ്ഥലങ്ങളിലിരുന്നായി ഒരുമിച്ച് മദ്യപിക്കുകയും, തുടർന്ന് ഇന്നലെ (20.03.2024) […]