മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന് സൂചന; ആന്തരിക അവയവങ്ങള്‍ക്ക് മര്‍ദ്ദനത്തില്‍ ക്ഷതമേറ്റെന്നും ശ്വാസം മുട്ടിച്ചെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ഡോക്ടറുടെ മൊഴിയെടുത്തു; കേസ് അന്വേഷിക്കുന്നത് പുതിയ സംഘം; അന്വേഷണ ചുമതല കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി

സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന്സൂചന. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി നേരിട്ടെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാന്‍ സാധ്യതയുണ്ടോ എന്ന് സ്ഥലം കൂടി കണ്ട് നേരിട്ടു മനസ്സിലാക്കുകയാണ് ലക്ഷ്യം. രതീഷിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി ഷാജ് ജോര്‍ജിനാണ് അന്വേഷണ ചുമതല. രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് […]

ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി; ഭരണഘടന മുന്നിലിരിക്കെ മനുസ്മൃതിയിലെ ഉദ്ധരണികള്‍ ചൂണ്ടിക്കാട്ടി കോടതി മാതൃത്വത്തിന്റെ മഹത്വം പറഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് .   ‘ഒപ്പം ജീവിച്ചിരുന്ന പുരുഷന്‍ ഉപേക്ഷിച്ച ഘട്ടത്തില്‍ കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയും പിന്നീട് മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് എടുക്കാന്‍ അനുവദിക്കുകയും ചെയ്ത നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ സുപ്രധാന വിധി.   2018ല്‍ പ്രളയകാലത്ത് ഒന്നിച് ജീവിക്കാന്‍ തീരുമാനമെടുത്ത യുവതിയും യുവാവിനും കുട്ടി ജനിച്ചു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല […]

ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു; വേര്‍പാടിന്റെ ദുഃഖം മറക്കാന്‍ ജോലിയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു; മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിഭാരവും സമ്മര്‍ദ്ദത്തിലാക്കി; ആരെയും കുറ്റപ്പെടുത്താതെ ജോലിയില്‍ ശോഭിക്കാനായില്ലെന്ന് മാത്രം ആത്മഹത്യാ കുറിപ്പില്‍ എഴുതി; അച്ഛനും അമ്മയും ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചപ്പോള്‍ അനാഥരായത് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സ്വപ്നയുടെ വേര്‍പാടില്‍ തളര്‍ന്ന് ബന്ധുക്കളും നാട്ടുകാരും. എന്തിനാണ് സ്വപ്ന ജീവനൊടുക്കിയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച സ്വപ്നയ്ക്ക് കുടുംബത്തില്‍ പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിര്‍മലഗിരിയിലായിരുന്നു താമസം. ഇടയ്ക്ക് അമ്മയെത്തി കുട്ടിരിക്കും. ഭര്‍ത്താവിന്റെ വേര്‍പാട് സ്വപ്നയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു. പക്ഷേ, ക്രമേണ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മര്‍ദവുമാണ് ആത്മഹത്യക്ക് കാരണമെന്ന്് ബന്ധുക്കളും […]

കൂലിപ്പണിക്കാരന്‍ 2000 രൂപ കുടിശ്ശിക വരുത്തിയാല്‍ കുത്തിന്പിടിച്ച് വാങ്ങും; കോടികള്‍ തട്ടിക്കുന്നവരെ എസി മുറിയില്‍ ഇരുത്തി സല്‍ക്കരിക്കും; പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പ് പുറത്ത് വരുന്നത് വരെ ന്യൂജെന്‍ ബങ്കുകളെ കണ്ണടച്ച് വിശ്വസിച്ച ജനങ്ങള്‍; സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ വനിതാ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ചത് ഏതാനും ദിവസം മുന്‍പ്; എന്നാല്‍ മേലാളരുടെ അഴിമതി കണ്ടുപിടിച്ചതിന് പണി പോയ കാനറാ ബാങ്ക് മുന്‍ ലോ ഓഫീസര്‍ എം സി പ്രിയംവദ ജീവന്‍ കളഞ്ഞില്ല, അവരുടെ പോരാട്ടം ഇന്നും തുടരുകയാണ്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂര്‍ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തോടെ ന്യൂജെന്‍ ബാങ്കുകളുടെ സുന്ദരമല്ലാത്ത മുഖം വീണ്ടും മറനീക്കി പുറത്ത് വരികയാണ്. സ്വപ്നയുടെ ദുരന്തം ഓര്‍മ്മിപ്പിക്കുന്നത് തൊഴില്‍ പീഡനത്തിന്റെ ഇരയായി ജീവിതം നയിക്കുന്ന എം. സി പ്രയംവദയെയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സമയം. എന്നാല്‍ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിയായ പ്രിയംവദ പറയുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കിനേക്കാളും തട്ടിപ്പുകള്‍ അറങ്ങേറിയത് കാനറാ ബാങ്കിലാണെന്നാണ്. 9 വര്‍ഷം […]

സ്വകാര്യ ഭാഗങ്ങളില്‍ നിരവധി മുറിവുകള്‍; കുടല്‍ പൊട്ടിക്കീറിയ നിലയില്‍; മൂവാറ്റുപുഴയിലെ അഞ്ച് വയസ്സുകാരിയെ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയയാക്കി

സ്വന്തം ലേഖകന്‍ കോട്ടയം: ശരീരമാസകലം ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസം സ്വദേശിയായ അഞ്ച് വയസ്സുകാരിയെ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയയാക്കി. 27ാം തീയതിയാണ് അസം സ്വദേശികളും മൂവാറ്റുപുഴയില്‍ വാടകക്ക് താമസിക്കുന്നവരുമായ ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ മകളെയാണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടല്‍ പൊട്ടി, സ്വകാര്യ ഭാഗങ്ങളില്‍ നിരവധി മുറിവുകളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും ചോദ്യം ചെയ്‌തെങ്കിലും പരിക്കുകളുടെ കാരണം കണ്ടെത്താനായില്ല. പരിക്കിന്റെ ഉറവിടം കണ്ടെത്താന്‍ ഗൈനക്കോളജി, ഫോറന്‍സിക്, […]

മണര്‍കാട് പള്ളിയില്‍ റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഒരു അപേക്ഷ പോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല; പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്ന് വിധിന്യായത്തില്‍ വ്യക്തം; അന്യന്റെ മുതല്‍ ആഗ്രഹിയ്ക്കരുതെന്നും മോഷ്ടിയ്ക്കരുതെന്നുമുള്ള കല്‍പ്പന മറന്ന് പരസ്പരം പോരടിക്കുന്നവരോട് പറയാനുള്ളത്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: മണര്‍കാട് പള്ളിക്കേസില്‍ കോട്ടയം മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരാത്തവരെ വാട്‌സ് ആപ് മെസേജുകളും ആധികാരികത ഇല്ലാത്ത കുറിപ്പുകളും പങ്ക് വച്ച് ആശങ്കയിലാക്കുന്ന സംഘങ്ങള്‍ കൂടിവരികയാണ്. മണര്‍കാട് പള്ളി ഭരണത്തിന് ഒരു റിസീവറെ വയ്ക്കുന്നതിനാണ് മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തതെന്ന് പറയുന്നവര്‍ അറിയുക- റിസീവറെ നിയമിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷപോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. സബ് കോടതി യില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭക്ക്‌ അനുകൂല വിധിയുള്ളതിനാലാണ് മുന്‍സിഫ് കോടതി കേസ് തള്ളിയതെന്നും സബ്‌കോടതി വിധി നിലനില്‍ക്കുമെന്നും […]

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനെ മിശിഹായായി കാണുന്ന ഗോത്രസമൂഹം; ഊരിന്റെ കാവലാളെന്ന് അവര്‍ വിശ്വസിക്കുന്ന മിശിഹ നാടുനീങ്ങിയ വാര്‍ത്തയറിയുമ്പോള്‍ നിലവിളികള്‍ ഉയരും; ഒന്നിച്ചുകൂടി വിലാപ നൃത്തം ചെയ്യും; വനവാടുവിലെ വനവാസികളും ബ്രിട്ടീഷ് രാജകുടുംബവും തമ്മിലുള്ള അപൂര്‍വ്വ ഇഴയടുപ്പത്തിന്റെ കഥ

സ്വന്തം ലേഖകന്‍ യു.കെ: തെക്കന്‍ പസഫിക്ക് ദ്വീപായ വനുവാടു ടന്നയിലെ ഗോത്രവര്‍ഗ്ഗനിവാസികള്‍ ഫിലിപ്പ് രാജകുമാരന്റെ വിയോഗവാര്‍ത്ത വൈകിയേ അറിയൂ. കാരണം ആശയവിനിമയ സംവിധാനങ്ങളുടെ അഭാവം തന്നെ. 29,000 പേരുണ്ട് ഈ ദ്വീപില്‍. അതില്‍ ഏകദേശം 700 പേര്‍ വിശ്വസിക്കുന്നത് ഫിലിപ്പ് രാജകുമാരന്‍ മിശിഹായാണെന്നാണ്. തങ്ങളുടെ പൂര്‍വികരില്‍ ഒരാളുടെ ആത്മാവില്‍ നിന്ന് പിറവി കൊണ്ടതാണ് എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവെന്നും അയാള്‍ ഗോത്രസമൂഹത്തിന്റെ കാവല്‍ ദൈവമാണെന്നും അവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ മിശിഹായ്ക്ക് രോഗം മൂര്‍ച്ഛിച്ചുവെന്ന് വന്നുവാട്ടു സാംസ്‌കാരിക കേന്ദ്രത്തിലെ ഷാന്‍ പാസ്‌കല്‍ വാഹെ അവരെ അറിയിച്ചിരുന്നു. അന്ന് […]

ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായി; തലയില്‍ നിന്നും രക്തം ചീറ്റി; ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ തിരിച്ച് കിട്ടിയ പാലായിലെ യുവതിക്ക് അറുപത്തിയൊന്നുകാരനായ കാമുകനെ അറിയില്ലെന്ന് മൊഴി; കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഒളിച്ചോടാന്‍ പോയ യുവതി ഇപ്പോള്‍ മെഡിക്കല്‍ കൊളേജില്‍; അമ്മാവന്‍ സന്തോഷിന്റെ ക്രൂരതയില്‍ ദുരൂഹതയേറുന്നു

സ്വന്തം ലേഖകന്‍ പാലാ : തന്നെ ഉപദ്രവിച്ചത് ആരാണെന്നറിയില്ലെന്ന് പാലായില്‍ ക്രൂരമായ അക്രമണം നേരിട്ട യുവതി. അക്രമിയെ തിരിച്ചറിഞ്ഞില്ലെന്ന് യുവതി വെളിപ്പെടുത്തിയതിന് പിന്നില്‍ എന്തായിരിക്കാം എന്നതാണ് സംഭവത്തില്‍ ചോദ്യചിഹ്നമായിരിക്കുന്നത്. സംഭവത്തില്‍ അമ്മാവന്‍ സന്തോഷ് എന്നറിയപ്പെടുന്ന പാലാ കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ സന്തോഷി(61)നെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. കമ്പിപ്പാരകൊണ്ട് തലങ്ങുംവിലങ്ങുമുള്ള പ്രഹരത്തില്‍ യുവതിയുടെ മുന്‍വശത്തെ പല്ലുകള്‍ തെറിച്ചുപോയി. ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായ അവസ്ഥ. തലയുടെ ഇരുവശങ്ങളിലും പിന്‍ഭാഗത്തും അടിയേറ്റ് രക്തം ചീറ്റുന്നുമുണ്ടായിരുന്നു. ചുണ്ടും മുഖവുമെല്ലാം മുറിവുമൂലം ചീര്‍ത്ത നിലയിലാണ്. ഇതുമൂലം സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. […]

കെ.ടി.ജലീല്‍ മന്ത്രിയായി തുടരാന്‍ യോഗ്യനല്ല; ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത വിധി; ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റില്‍ ബന്ധുവിനെ നിയമിച്ചു; നിയമന യോഗ്യത ഉണ്ടായിട്ടും തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി ജലീലിനെതിരെ ഒറ്റയ്ക്ക് പോരാടി; മന്ത്രിയുടെ പകയ്ക്ക് ഇരയായി കടുത്ത പീഡനങ്ങള്‍ നേരിട്ടിട്ടും പിന്മാറാതെ പിടിച്ചുനിന്ന സഹീറിന്റെ വിജയം, ജോലിക്കായി നടുറോഡില്‍ മുട്ടിലിഴഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമ്പോള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത വിധി. ബന്ധു നിയമന വിവാദത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നാണ് വിധി. മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ ഭാവി തുലഞ്ഞത് സഹീര്‍ കാലടി എന്ന യുവാവിനാണ്. നിശ്ചിത യോഗ്യതയുണ്ടായിട്ടും തഴയപ്പെട്ട വ്യക്തിയായിരുന്നു കുറ്റിപ്പുറം മാല്‍കോ ടെക്‌സ് അക്കൗണ്ട്‌സ് മാനേജര്‍ സഹീര്‍ കാലടി. ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റ് ലഭിക്കേണ്ടിയിരുന്നത് സഹീറിനായിരുന്നു. എം.ബി.എ, എം.കോം തുടങ്ങിയ യോഗ്യതയും ഉന്നത തസ്തികയില്‍ […]

സനു മോഹന് തമിഴ്‌നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ടെന്ന് സൂചനകള്‍; ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് ധാരണ ലഭിച്ചതായി അന്വേഷണ സംഘം; തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഊര്‍ജിത തിരച്ചില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എറണാകുളത്തെ മുട്ടാര്‍പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവ്. വൈഗയുടെ പിതാവ് സനു മോഹന് തമിഴ്നാട്ടില്‍ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സനുവിനായി ഊര്‍ജിത തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സനു മോഹന്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് ഏകദേശം സൂചന ലഭിച്ചതിനാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും അന്വേഷണ പരിധിയിലുണ്ട്. സനു മോഹനെതിരെ കോടികളുടെ സാമ്ബത്തിക തട്ടിപ്പു കേസുണ്ടെന്ന് ഇതിനിടെ പൊലീസ് […]