ഒറ്റയടിയ്ക്ക് 50 മെയിലുകള്‍ വരെ ഡീലിറ്റാക്കാം…! ഒരു വലിയ പണി കുറയ്ക്കാനുള്ള ഓപ്ഷൻ അവതരിപ്പിച്ച് ഗൂഗിള്‍; ഒരുപാട് നന്ദിയെന്ന് ഉപയോക്താക്കള്‍
കൊച്ചി: ജി മെയിലിന്റെ ഇൻബോക്സിലേക്ക് അനാവശ്യ ഇ മെയിലുകള്‍ വരുന്നത് പതിവാണ്. ഇവ ഡീലിറ്റ് ചെയ്യുന്നത് ഒരു ദിവസത്തെ പണിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാല്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഗൂഗിള്‍. ജി മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഒറ്റയടിയ്ക്ക് 50 മെയിലുകള്‍ വരെ ഡീലിറ്റാക്കാം. ജി മെയിലിന്റെ ആൻഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് പുതിയ ഫീച്ചര്‍ ലഭിക്കുന്നത്. സാംസങ് ഗാലക്‌സി, പിക്‌സല്‍ ഉപഭോക്താക്കള്‍ക്കും ആൻഡ്രോയിഡ് 13, 14 വേര്‍ഷനുകളിലുള്ളവര്‍ക്കും നിലവില്‍ ഈ അപ്ഡേറ്റ് ലഭിക്കും. വൈകാതെ മറ്റ് ഫോണുകളിലും ഈ അപ്ഡേഷൻ ലഭിക്കുമെന്നാണ് സൂചന. […]