വീഡിയോ കോളിലെ സുന്ദരിയുമായി സംസാരിച്ച് പണം നഷ്ടപ്പെട്ടത് നിരവധി പേർക്ക്; ബിക്കിനിധാരികൾ കണ്ണിറുക്കി കാണിച്ച് കൊണ്ടു പോകുന്നത് കോടികൾ; കെണിയിൽ വീണവരിൽ സർക്കാർ ഉദ്യോഗസ്ഥർ മുതൽ യുവ ബിസിനസുകാർ വരെ

വീഡിയോ കോളിലെ സുന്ദരിയുമായി സംസാരിച്ച് പണം നഷ്ടപ്പെട്ടത് നിരവധി പേർക്ക്; ബിക്കിനിധാരികൾ കണ്ണിറുക്കി കാണിച്ച് കൊണ്ടു പോകുന്നത് കോടികൾ; കെണിയിൽ വീണവരിൽ സർക്കാർ ഉദ്യോഗസ്ഥർ മുതൽ യുവ ബിസിനസുകാർ വരെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം :വീഡിയോ കോളിലെ സുന്ദരിയുമായി സംസാരിച്ച് പണം നഷ്ടപ്പെട്ടത് പേർക്ക്.

ലോക്ക് ഡൗണ്‍ കാലത്ത് സൈബര്‍കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിനിടെ അന്യദേശക്കാരികളായ സുന്ദരിമാരുടെ വീഡിയോകോളില്‍ അകപ്പെട്ട് മാനവും പണവും നഷ്ടപ്പെടുന്നവരെകൊണ്ട് പൊലീസ് പൊറുതിമുട്ടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ഒരുമാസത്തിനകം 183 പേരാണ് വീഡിയോകോളിലെത്തിയ സുന്ദരിമാര്‍ പണവും മാനവും കവര്‍ന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഫേസ് ബുക്ക്,​ വാട്ട്സ് ആപ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മാദകത്വം തുളുമ്പുന്ന യുവ സുന്ദരിമാര്‍ സൗഹൃദം നടിച്ച്‌ പണവും മാനവും കവര്‍ന്നത്.

ചെറുപ്പക്കാര്‍ മുതല്‍ മദ്ധ്യവയസ്‌ക്കരും വൃദ്ധരും വരെയുള്ളവര്‍ ഇവരുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ട്.
കൂലിപ്പണിക്കാരന്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടെക്കികളും വരെ അന്യദേശക്കാരികളായ മാദക തരുണീമണികളുടെ സൗന്ദര്യം ആസ്വദിക്കാനിറങ്ങി ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അല്‍പ്പവസ്ത്രധാരികളായ സുന്ദരിമാരെ അണിനിരത്തി പണം തട്ടിയെടുക്കുന്ന വമ്പൻ റാക്കറ്റാണ് തട്ടിപ്പിന് പിന്നില്‍. കൊവിഡിനെയും ലോക്ക് ഡൗണിനെയും തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് വീട്ടില്‍ അടച്ചിരുന്നവര്‍ക്കാണ് കെണിയില്‍പ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടത്.
ബിക്കിനിധാരികളായി ചിരിച്ചും കണ്ണിറുക്കിയും സെക്‌സ് ലുക്കോടുള്ള നോട്ടമെറിഞ്ഞുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇവ‌ര്‍ ഇരകളെ വശീകരിക്കാറ്.

ചിത്രത്തിന് താഴെ ലൈവ് ചാറ്റിനും വീഡിയോകോളിനും സൗകര്യമുള്ളതായി കാണിച്ച്‌ മൊബൈല്‍ നമ്പർ കൂടി നല്‍കും. സുന്ദരിമാരുടെ ചിരിയും നോട്ടവും കണ്ട് കണ്‍ട്രോള്‍ പോയ പലരും ചാറ്റിംഗിനോ വീഡിയോ കോളിനോ ശ്രമിക്കും.

ഇരകള്‍ ചൂണ്ടയില്‍ കൊത്തിയെന്ന് അറിഞ്ഞാലുടന്‍ നെറ്റ് നമ്പരുകളില്‍ നിന്ന് വീഡിയോ കോളോ വാട്ട്സ് ആപ് വഴി ലൈവ് ചാറ്റിംഗോ ആയി സുന്ദരിമാര്‍ പ്രത്യക്ഷപ്പെടും.

ഹിന്ദിയിലോ ഇംഗ്ളീഷിലോ ആകും സംസാരം. ഭാഷ വശമില്ലാത്തവരെയും അവര്‍ നിരാശപ്പെടുത്താറില്ല. തങ്ങളുടെ രഹസ്യഭാഗങ്ങള്‍ കാമറകണ്ണുകളിലൂടെ ഇരകളുടെ കണ്‍മുന്നില്‍ തുറന്നുകാട്ടുന്നതോടെ അവര്‍ മതിമറക്കും.

സ്ഥല കാലബോധം നഷ്ടപ്പെട്ട് മൊബൈല്‍ ഫോണിന്റെ ഫ്രണ്ട് കാമറയ്ക്ക് മുന്നില്‍ തങ്ങളുടെ മുഖവും അംഗലാവണ്യവും തുറന്നുകാട്ടുന്നതോടെ നിമിഷങ്ങള്‍ മാത്രം നീളുന്ന ലൈവ് വീഡിയോ കോളും വാട്ട്സ് ആപ് ചാറ്റുമെല്ലാം അവസാനിക്കും. നിമിഷങ്ങള്‍ക്ക് മുമ്പ് കണ്‍മുന്നില്‍ കണ്ടതെല്ലാം മധുര സ്വപ്നങ്ങളായി അയവിറക്കുകയോ വീണ്ടും കോള്‍ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിനിടെ ഭീഷണികോള്‍ എത്തും.

നിങ്ങളുടെ മുഖവും രഹസ്യഭാഗങ്ങളും ലൈവ് വീഡിയോകോളും ചാറ്റുകളുമെല്ലാം ഞങ്ങള്‍ റിക്കാര്‍ഡ് ചെയ്തിട്ടുണ്ടെന്നും നിങ്ങളുടെ ഫോണ്‍ സമ്പര്‍ക്ക ലിസ്റ്റുകളിലേക്ക് ഉടന്‍ അയക്കുമെന്നും ഭീഷണിപ്പെടുത്തും. കൂടാതെ ഇരകളുടെ ഫോണിലെ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ള ചിലരുടെ പേരും നമ്പരുകളും കൂടി സ്ക്രീന്‍ ഷോട്ടുകളായി അയച്ചുകൊടുക്കും. ഇത്രയുമായതോടെ തങ്ങള്‍ കെണിയിലകപ്പെട്ടതായി ഉത്തമ ബോദ്ധ്യമാകും. ഭാര്യയുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മുന്നില്‍ നാണം കെടുമെന്ന് ഭയന്ന് പലരും ആവശ്യപ്പെടുന്ന പണം നല്‍കി പ്രശ്നം രഹസ്യമായി തീര്‍ക്കാ‌ന്‍ നോക്കും. ഒരുതവണ അയ്യായിരമോ,​ പതിനായിരമോ നല്‍കുന്നതോടെ പിന്നെ ലക്ഷങ്ങള്‍ക്കായുള്ള ഭീഷണിയും ബ്ളാക്ക് മെയിലിംഗുമാകും.

തിരുവനന്തപുരം,​ കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ തുടങ്ങിയ തട്ടിപ്പ് ഇപ്പോൾ കേരളത്തിലെ മിക്ക ജില്ലകളിലുമെത്തി.

പൊലീസില്‍ രേഖാമൂലം പരാതി നല്‍കി കേസെടുത്തവരേക്കാള്‍ പതിന്‍മടങ്ങ് ആളുകള്‍ തട്ടിപ്പുകാരുടെ ഭീഷണി ഭയന്ന് കഴിയുന്നുണ്ട്. പരാതി ലഭിച്ച സംഭവങ്ങളില്‍ തട്ടിപ്പുകാരുടെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച്‌ സൈബര്‍ പൊലീസുന്റെ സഹായത്തോടെ അന്വേഷണം നടന്നുവരികയാണ്.
അപരിചിതരുടെ വീഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് പോലീസ് പല തവണ മുന്നറിയിപ്പ് നല്കിയിരുന്നുവെങ്കിലും മാദക സുന്ദരിമാരെ കാണുമ്പോൾ എല്ലാം മറക്കും