“മുണ്ടക്കയത്തെ പോലീസുകാരെല്ലാം എൻ്റെ സുഹൃത്തുക്കളാ; എൻ്റെ വാഹനം മുണ്ടക്കയം പോലീസ് പരിശോധിക്കാറില്ല”; വനിതാ ബ്ലേഡ് ഗുണ്ടയ്ക്ക് ഇന്നോവ ക്രിസ്റ്റ മുതൽ ബുള്ളറ്റ് വരെ; യാത്ര ബുള്ളറ്റിലെങ്കിൽ ഹെൽമറ്റ് വെയ്ക്കാറില്ല, പോരാത്തതിന് ഓവർ സ്പീഡും; വനിതാ ഗുണ്ട തഴച്ചു വളർന്നത് മുൻ സിഐയുടെ തണലിൽ; ആത്മഹത്യയടക്കം നിരവധി കേസുകൾ മുക്കിയതായി സൂചന

സ്വന്തം ലേഖകൻ

മുണ്ടക്കയം: വനിതാ ഗുണ്ടയെ കൊണ്ട് പെറുതിമുട്ടി നാട്ടുകാരും മുണ്ടക്കയത്തെ വ്യാപാരികളും. വനിതാ ഗുണ്ടയോട് പണം പലിശയ്ക്ക് വാങ്ങി തിരികെ കൊടുക്കാൻ താമസിച്ചാൽ പിന്നെ തെറിയുടെ പൂരപ്പാട്ടാണ്.

ഏതാനും വർഷം മുൻപ് ഒരു ഗതിയുമില്ലാതെ നടന്ന സ്ത്രീ ഇന്ന് ഇന്നോവ ക്രിസ്റ്റമുതൽ ബുള്ളറ്റ് വരെയുള്ള വാഹനങ്ങൾക്കുടമയാണ്. പക്ഷേ ഏത് വാഹനം ഓടിച്ചാലും ഗുണ്ടയ്ക്ക് നാട്ടിലെ നിയമ സംവിധാനത്തോട് പുല്ലുവിലയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ ഗുണ്ടയുടെ കറക്കം ബുള്ളറ്റിലെങ്കിൽ ഹെൽമറ്റ് വെയ്ക്കാറില്ല. പോലീസ് കൈകാണിച്ചാൽ നിർത്തുകയുമില്ല.

കഴിഞ്ഞ ദിവസം വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ ബുള്ളറ്റിൽ ഹെൽമറ്റ് ഇല്ലാതെ ഓവർ സ്പീഡിൽ പായുകയായിരുന്ന വനിത ഗുണ്ടയുടെ വാഹനത്തിന് കൈ കാണിച്ചു,
എസ് ഐ യുടെ നടപടിക്ക് പുല്ല് വില കല്പിച്ച് ബുള്ളറ്റ് പാഞ്ഞു. പുറകേ വിട്ട എസ് ഐ ഗുണ്ടയെ വഴിയിൽ തടഞ്ഞു.

കൈ കാണിച്ചത് കണ്ടില്ലേ എന്താണ് നിർത്താതെ പോയതെന്ന് ചോദിച്ച എസ്ഐക്ക് ഗുണ്ടയുടെ മറുപടി ഉടൻ “മുണ്ടക്കയത്തെ പോലീസുകാരെല്ലാം എൻ്റെ സുഹൃത്തുക്കളാണ് എൻ്റെ വാഹനം മുണ്ടക്കയത്ത് പരിശോധിക്കാറില്ല ” അതുകൊണ്ടാണ് നിർത്താഞ്ഞത്.

എന്നാൽ പോലീസിൽ നീതി നടപ്പാകണമെന്ന് ആഗ്രഹിച്ച എസ്ഐ, ഞാൻ നിങ്ങളുടെ സുഹൃത്തല്ലന്നും അതുകൊണ്ട് തന്നെ നിയമ ലംഘനത്തിന് ഫൈനടക്കണമെന്നും പറഞ്ഞു. ഗത്യന്തരമില്ലാതെ വനിതാ ഗുണ്ട ഫൈനടച്ച് തലയൂരി. കൃത്യമായി നീതി നടപ്പാക്കിയ മുണ്ടക്കയം സബ് ഇൻസ്പക്ടർ മുരളിക്ക് തേർഡ് ഐ യുടെ ബിഗ് സല്യൂട്ട്

തുടരും! വനിതാ ഗുണ്ടയോട് പണം പലിശയ്ക്ക് വാങ്ങി ഒടുവിൽ ആത്മഹത്യ ചെയ്ത് യുവതി; കേസ് അട്ടിമറിച്ചത് മുൻ സി.ഐ ; ഞെട്ടിക്കുന്ന റിപ്പോർട്ട് ഉടൻ